-
നേത്ര സംരക്ഷണം!
http://mpsinfo.files.wordpress.com/2009/02/images.jpg
കണ്ണിന്*റെ ആരോഗ്യത്തെക്കുറിച്ച് നമ്മളില്‍* പലരും ശ്രദ്ധിക്കാറില്ല. എന്തെങ്കിലും കുഴപ്പങ്ങള്‍* ബാധിച്ചു കഴിയുമ്പോഴാണ് നേത്ര സംരക്ഷണത്തെപറ്റി ചിന്തിച്ചു തുടങ്ങുന്നത്.കണ്ണുകളുടെ ആരോഗ്യം ശരീരത്തിന്*റെ പൂര്*ണ ആരോഗ്യത്തിന്*റെ ഭാഗമാണ്. കണ്ണിന് ശരിയായ പരിചരണം നല്*കിയാല്‍* മിക്ക നേത്രരോഗങ്ങളെയും നമുക്ക് അകറ്റി നിര്*ത്താന്* കഴിയും. നേത്രരോഗങ്ങള്‍*ക്ക് സ്വയം ചികിത്സ അപകടമാണ്. കണ്ണിന്*റെ സ്ഥിരമായ പ്രശ്നങ്ങള്‍*ക്ക് ഡോക്ടറുടെ ഉപദേശം തേടുക.അന്തരീക്ഷ മലിനീകരണം, പൊടി, പുക എന്നിവ കണ്ണിന്*റെ അലര്*ജിക്ക് കാരണമായേക്കാം.വൈറ്റമിന്‍* എ, വൈറ്റമിന്‍* ഡി എന്നിവ കണ്ണിന്*റെ ആരോഗ്യത്തിന് അത്യാവശ്യമാണ് അതിനാല്‍* ഇലക്കറികള്‍*, കാരറ്റുപോലെ നല്ല നിറമുള്ള പച്ചക്കറികള്‍*, അയല, മത്തി മുതലായ മത്സ്യങ്ങള്‍* എന്നിവ ധാരാളം കഴിക്കുക.വളരെ അടുത്തിരുന്ന് ടി.വി കാണുന്നത് ഒഴിവാക്കുക.വെളിച്ചം കുറഞ്ഞ മുറിയില്‍* ഇരുന്നു വായിക്കുനതും നല്ലതല്ല.വായിക്കുമ്പോള്‍* കണ്ണുവേദനയോ തലവേദനയോ അനുഭവപെടുമ്പോള്‍* ഉടനെ ഡോക്ടറെ കാണിക്കുക