റോബോട്ട് ആവാന്‍* ബിഗ് ബി വിസമ്മതിച്ചു
	
	
		ബോക്സോഫീസില്‍*  ജൈത്രയാത്ര തുടങ്ങിയ ഷങ്കര്‍*-രജനി ടീമിന്*റെ യന്തിരനിലെ റോബോട്ടാവാന്*  ആദ്യം ക്ഷണിച്ചത് ബോളിവുഡിന്*റെ ബിഗ് ബി അമിതാഭ് ബച്ചനെ. എന്നാല്‍* ബച്ചന്* ഈ  റോള്‍* നിരസിക്കുകയായിരുന്നുവെന്ന് സംവിധായകന്* ഷങ്കര്‍* വെളിപ്പെടുത്തി. 
ഒരു  സ്വകാര്യ വാര്*ത്താ ചാനലിന് നല്*കിയ അഭിമുഖത്തിലാണ് ബിഗ് ബി നിരസിച്ച  റോബോട്ടിന്*റെ റോള്‍* രജനി തന്നെ ധൈര്യപൂര്*വം ഏറ്റെടുക്കുകയായിരുന്നുവെന്ന്  ഷങ്കര്‍* വെളിപ്പെടുത്തിയത്. 
അല്‍**പ്പം  വില്ലന്‍* സ്പര്*ശമുള്ള റോബോട്ടിനെ ആരാധകര്‍* സ്വീകരിച്ചേക്കില്ല എന്ന  ഭയമാണ് റോബോട്ടിന്*റെ റോള്‍* ഒഴിവാക്കാന്‍* ബിഗ് ബിയെ പ്രേരിപ്പിച്ചതെന്നും  ഷങ്കര്‍* പറഞ്ഞു. മുന്‍*പ് നെഗറ്റീവ് റോളുകള്‍* ചെയ്തപ്പോഴുണ്ടായ  ദുരനുഭവങ്ങളും ബിഗ് ബിയെ സ്വാധീനിച്ചു.
റോബോട്ടിന്*റെ  റോളിലേക്ക് അമിതാഭ് ബച്ചനെയാണ് പരിഗണിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍* രജനിയും  പ്രോത്സാഹിപ്പിച്ചു. എന്നാല്‍* ബിഗ് ബി പിന്**മാറിയതോടെ റോബോട്ടിന്*റെ  റോളും രജനി തന്നെ കൈകാര്യം ചെയ്യട്ടെയെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും  ഷങ്കര്‍* പറഞ്ഞു. മൂന്നു ഭാഷകളിലായി 2500ഓളം തിയറ്ററുകളിലാണ് യന്തിരന്*  റിലീസ് ചെയ്തത്.