ഹൃദയത്തെ ഓര്*ക്കാന്‍* ഒരു ദിനം
ഹൃദയത്തെ ഓര്*ക്കാന്‍* ഒരു ദിനം
http://gallery.bizhat.com/data/500/Heart2.jpeg
ഹൃദ്രോഗ ബാധ സാംക്രമിക രോഗമെന്നോണം ലോകമാകെ പടര്*ന്നുപിടിക്കുകയാണ്. 2015 ആകുന്നതോടെ മറ്റു മഹാമാരികളെയെല്ലാം കടത്തിവെട്ടുന്ന ഒന്നായി ഹൃദ്രോഗം മാറുമെന്ന് സമീപകാലത്തെ പഠനങ്ങള്‍* മുന്നറിയിപ്പു നല്*കുന്നു. ഹൃദയത്തെപ്പറ്റി ഓര്*മ്മിപ്പിക്കാനായി വേള്*ഡ് ഹാര്*ട്ട് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും സംയുക്തമായാണ് സപ്തംബര്‍* മാസത്തിലെ അവസാനത്തെ ഞായറാഴ്ച ലോക ഹൃദയാരോഗ്യ ദിനമായി ആചരിക്കുന്നത്.
തൊഴില്‍* സ്ഥലത്തെ ആരോഗ്യപ്രദമായ അന്തരീക്ഷം- എന്നതാണ് ഇത്തവണത്തെ ലോക ഹൃദയദിനസന്ദേശം. ജോലിക്കിടയില്‍* ഹൃദയാരോഗ്യം ഉറപ്പുവരുത്താന്‍* എല്ലാവരും സ്വയംകരുതലെടുക്കണമെന്നാണ് ഇതിലൂടെ ഊന്നല്‍* നല്*കുന്നത്.
അശാസ്ത്രീയമായ ഭക്ഷണ രീതി വിലക്കുന്നതിലൂടെയും വ്യായാമത്തിനുള്ള അവസരങ്ങള്‍* ഒരുക്കുന്നതിലൂടെയും പുകവലിയും മറ്റു ദുശ്ശീലങ്ങളും കര്*ക്കശമായി നിയന്ത്രിക്കുന്നതിലൂടെയും വീട്ടിലും പൊതുസ്ഥാപനങ്ങളിലും ഹൃദയാരോഗ്യത്തിന് അനുകൂലമായ സാഹചര്യം ഒരുക്കണം.
കൊളസ്*ട്രോള്‍*, കൊളസ്*ട്രോള്‍* കുറയ്ക്കാന"
കൊളസ്*ട്രോള്‍*, കൊളസ്*ട്രോള്‍* കുറയ്ക്കാന്‍* ഭക്ഷണ ക്രമീകരണം.
നമ്മുടെ ആഹാരത്തിലെ മുഖ്യഘടകങ്ങളിലൊന്നാണ് വിവിധതരത്തിലുള്ള കൊഴുപ്പുകള്‍*. സസ്യഎണ്ണകളിലും മുട്ട, വെണ്ണ,മാംസം,പാല്* ഇവയിലുമാണ് കൊഴുപ്പ് പ്രധാനമായും അടങ്ങിയിരിക്കുന്നത്. ശരീരത്തിനാവശ്യമായ ഊര്*ജം നല്*കുക, ശരീരത്തിലെ താപനിലസന്തുലിതമായി നിലനിര്*ത്തുക, ശരീരത്തിലെ ആന്തരാവയവങ്ങള്‍*ക്ക് ക്ഷതം നേരിടാതെ സംരക്ഷിക്കുക, ജീവകങ്ങള്‍* എ,ഡി,ഇ,കെ ഇവയുടെ ആഗിരണത്തെ സുഗമമാക്കുക ഇവയാണ് കൊഴുപ്പിന്റെ പ്രധാന ധര്*മങ്ങള്‍*.
ഭക്ഷണക്രമീകരണം തന്നെ മാര്‍*ഗ്ഗം
നാം കഴിക്കുന്ന ജന്തുജന്യ ഭക്ഷണസാധനങ്ങളില്‍*, കൊളസ്*ട്രോള്‍* പല തോതില്‍* അടങ്ങിയിട്ടുണ്ട്. ഇത്തരം ഭക്ഷ്യവസ്തുക്കള്‍* കഴിക്കുമ്പോള്‍* അതിനനുസരിച്ച് ശരീരത്തിലെ കൊ ളസ്*ട്രോള്‍* നിര്*മാണം കുറയും. എന്നാല്‍* ഭക്ഷണത്തിലൂടെ വളരെയധികം കൊളസ്*ട്രോള്‍* കഴിക്കുകയാണെങ്കില്‍* രക്തത്തിലെ കൊളസ്*ട്രോള്‍* നില ഉയരും. അത്തരത്തിലുള്ള ഭക്ഷണസാധനങ്ങള്‍* ഒഴിവാക്കുമ്പോള്‍* കൊളസ്*ട്രോള്‍*നില താനേ താഴുകയും ചെ യ്യും. നമ്മള്* കഴിക്കുന്ന ആടുമാടുകളുടേയും മറ്റും കരള്‍*, കിഡ്*നി, തലച്ചോറ് തുടങ്ങിയ മാംസഭാഗങ്ങളിലാണ് ഏറ്റവുമധികം കൊളസ്*ട്രോള്‍* അടങ്ങിയിരിക്കുന്നത്. മുട്ടക്കരു, മാംസം, പാല്*, വെണ്ണ, നെയ്യ് എന്നിവയിലും അവ ചേരുന്ന വിഭവങ്ങളിലും കൊളസ്*ട്രോള്‍* ധാരാളം അടങ്ങിയിട്ടുണ്ട്. സസ്യങ്ങളില്‍* കൊളസ്*ട്രോള്‍* ഇല്ല.
ദുശ്ശീലങ്ങള്‍*
പുകവലി, കൊളസ്*ട്രോളിന്റെ നിലകുറയ്ക്കാന്‍* സഹായിക്കുന്ന ഘടകങ്ങളുടെ പ്രവര്*ത്തനത്തെ തടയുകയും, കൊളസ്*ട്രോള്‍* നില ഉയര്*ത്തുകയും ചെയ്യും. ചാരായം കരളിലെ കൊഴുപ്പു സംയോജനത്തെ ത്വരിതപ്പെടുത്തുകയും വളരെ സാന്ദ്രത കുറഞ്ഞ ലൈ പൊപ്രോട്ടീന്റെ അളവ് കൂട്ടുകയും ചെയ്യുന്നു. ഇത് കൊളസ്*ട്രോളിന്റെ നിഷ്*കാസനത്തെ തടയുന്നു. ചില വ്യക്തികളില്‍* കുറച്ചു ചാരായംതന്നെ രക്തത്തിലെ ട്രൈഗ്ലിസറൈഡുകളുടെ തോത് വര്*ദ്ധിപ്പിക്കുന്നു.
ഹൈപ്പര്‍* തൈറോയ്ഡിസം, നെഫ്രോട്ടിക് സിന്*ഡ്രോം തുടങ്ങിയ രോഗങ്ങളില്‍* ഉയര്*ന്ന കൊളസ്*ട്രോള്‍* നില കണ്ടുവരുന്നു. രോഗം മാറുമ്പോള്‍* കൊളസ്*ട്രോള്‍* നിലയും കുറയും.
ചിലവ്യക്തികളുടെ സ്വഭാവ പ്രത്യേകത കൊളസ്*ട്രോളിന്റെ നില ഉയര്*ത്തുകയും ഹൃദയാഘാതത്തിന്റെ സാദ്ധ്യത കൂട്ടുകയും ചെയ്യുന്നു. കൃത്യനിഷു തെറ്റാതിരിക്കാന്‍* സാഹസപ്പെടുക, വൃത്തിയും വെടിപ്പും കര്*ശനമായി നിഷ്*കര്*ഷിക്കുക, എന്തിലും കടുംപിടിത്തം, മത്സരബുദ്ധി തുടങ്ങിയവ ഒരുപക്ഷേ, വ്യക്തിയുടെ പ്രത്യേക സ്വഭാവമോ, പാരമ്പര്യമോ എന്തുതന്നെയായാലും കൊളസ്*ട്രോള്‍* വര്*ദ്ധനയെ സഹായിക്കുന്ന ഘടകങ്ങളാണ്. ജീവിത സമ്മര്‍*ദ്ദം ഹൃദയാഘാതത്തിന്റെ സാദ്ധ്യത വര്* ദ്ധിപ്പിക്കുമെങ്കിലും അത് കൊളസ്*ട്രോള്‍* നില ഉയരുന്നതുകൊണ്ടല്ല എന്നു മനസ്സിലാക്കിയിട്ടുണ്ട്.
ഭക്ഷണം കഴിക്കുമ്പോള്‍*
നാം കഴിക്കുന്ന ഭക്ഷണത്തിലെ ചില ഘടകങ്ങള്‍* കൊളസ്*ട്രോള്‍* സംയോജനത്തെ സ ഹായിക്കുകയും മറ്റു ചിലവ അതിന്റെ വിസര്‍*ജനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. നെയ്യ്, വെണ്ണ, ക്രീം, പാല്, മുട്ട, മാംസം തുടങ്ങിയവയിലടങ്ങിയിരിക്കുന്ന പൂരിത കൊഴുപ്പ് രക്തത്തിലെ കൊളസ്*ട്രോള്‍* നില ഉയര്*ത്തുന്നു. അതുകൊണ്ട് കേക്ക്, പേസ്ട്രീ, വറുത്തതും പൊരിച്ചതുമായ മാംസഭക്ഷണങ്ങള്‍*, ഐസ്*ക്രീം, ബിരിയാണി, നെയ്*ചോറ്, കസ്റ്റാര്‍*ഡ് തുടങ്ങിയ സ്വാദിഷുമായ വിഭവങ്ങള്‍* ഭക്ഷണത്തിലുള്‍* പ്പെടുത്താതിരിക്കാന്‍* ശ്രദ്ധിക്കണം. പ്രത്യേകി ച്ച് രക്തത്തിലെ കൊളസ്*ട്രോള്‍*നില ഉയര്*ന്നിട്ടുള്ളവര്*. ഒരു വ്യക്തി ഉപയോഗിക്കുന്ന കൊഴുപ്പിന്റെ അളവ് 15-30 ഗ്രാം വരെയായി കുറയ്ക്കുമ്പോള്‍* തന്നെ രക്തത്തിലെ കൊളസ്*ട്രോളിന്റെ അളവ് ഗണ്യമായി കുറയും. ഇത്രയും അളവ് എണ്ണ കറികള്‍*ക്ക് കടുകു വറുക്കാനോ, ഒരു പപ്പടം കാച്ചാനോ മാത്രമേ തികയൂ. ഈ അവസരത്തില്‍* വെളിച്ചെണ്ണയുടെ കാര്യം പരാമര്* ശമര്*ഹിക്കുന്നു. വെളിച്ചെണ്ണയില്‍* കൊളസ്*ട്രോ ളോ, കൊളസ്*ട്രോള്‍* സംയോജനത്തെ സഹായിക്കുന്നതോ ആയ ഘടകങ്ങളില്ല. ലാറിക് ആസിഡ്, മിറിസ്റ്റിക് ആസിഡ് തുടങ്ങിയ മീഡിയം ചെയ്*ന് കൊഴുപ്പങ്ങളാണ് വെളിച്ചെണ്ണയില്‍* അടങ്ങിയിട്ടുള്ളത്. ഇവ രക്തത്തിലെ കൊളസ്*ട്രോളിന്റെ അളവ് കൂട്ടുന്നില്ല എന്നു കാണുന്നു.
നേരെമറിച്ച് ഇത് എച്ച് ഡി എല്‍* ന്റെ തോത് നിലനിര്*ത്തുന്നതിനാണ് സഹായിക്കുക. യഥാര്*ത്ഥത്തില്* ഭക്ഷ്യഎണ്ണകളില്‍* വെച്ചേറ്റവും നല്ല എണ്ണകളിലൊന്നായി വെളിച്ചെണ്ണ സര്*വാംഗീകാരം നേടിവരുന്നതായി ഓയില്‍* ടെകേ്*നാളജിക്കല്* റിസര്*ച്ച് ഇന്‍*സ്റ്റിറ്റിയൂട്ടിന്റെ ഒരു കുറിപ്പില്‍* പറയുന്നു.
രക്തത്തിലെ കൊളസ്*ട്രോള്‍* നില ഉയരാതിരിക്കാന്‍* വെണ്ണ, നെയ്യ് ഇവയ്ക്കു പകരമായി മാര്‍*ജറൈന്* ഉപയോഗിക്കാന്‍* ഭക്ഷണോപദേശകര്‍* ശുപാര്*ശ ചെയ്യപ്പെ ടാറുണ്ട്. എന്നാല്‍* രക്തത്തിലെ കൊളസ്*ട്രോള്‍* നില ഉയര്*ത്തുമെന്നും ഹൃദ്രോഗസാദ്ധ്യത വര്* ധിപ്പിക്കുമെന്നും കാണുന്നു. ബിസ്*കറ്റ്, കുക്കീ സ്, ചിപ്*സ് തുടങ്ങി സംസ്*കരിച്ച പല ഭക്ഷണസാധനങ്ങളിലും, റൊട്ടിയില്‍* പുരട്ടാനും മറ്റും വെജിറ്റബിള്‍* ബട്ടര്‍* വ്യാപകമായി ഉപയോഗിച്ചു വരുന്നു.
വെജിറ്റബിള്‍* ബട്ടറില്‍* ചേരുന്ന ഹായ്*ഡ്രോജനേറ്റു ചെയ്തതും ഭാഗികമായി ഹായ്*ഡ്രോജനേറ്റു ചെയ്തതുമായ സസ്യഎണ്ണകളിലടങ്ങിയിരിക്കുന്ന ട്രാന്*സ്ഫാറ്റ്*സ് ആണ് വില്ലന്‍*.
ഇത്ഭക്ഷണത്തിലടങ്ങിയിരിക്കുന്ന സാച്ചുറേറ്റഡ് കൊഴുപ്പുകളേക്കാള്‍* അപകടകാരിയാണെന്നും അവ എല്‍* ഡി എല്ലിന്റെ വര്*ദ്ധനയെ സഹായിക്കുമെന്നും കാണുന്നു.
നാരുകളധികമടങ്ങിയിട്ടുള്ള പയറുവര്‍*ഗങ്ങള്‍*, തവിടു കളയാത്ത ധാന്യങ്ങള്‍*, പച്ചക്കറികള്‍* ഇവ കൊളസ്*ട്രോളിന്റെ വിസര്‍*ജനത്തെ സഹായിക്കുകയും രക്തത്തിലെ കൊളസ്*ട്രോളിന്റെനില കുറയ്ക്കുകയും ചെയ്യുന്നു. കാരറ്റ്, ഉള്ളി തുടങ്ങിയവ സസ്യങ്ങളില്‍* പ്രാധാന്യമര്*ഹിക്കുന്നു. സസ്യങ്ങളിലടങ്ങിയിരിക്കുന്ന കാരൊട്ടീനും, മറ്റു നിരോക്*സീകരണ ഏജന്റുകളും കൊളസ്*ട്രോളിനെയും തള്ളാന്‍* സഹായിക്കുകയും, കോഷുങ്ങളില്* ചയാപചയ പ്രവര്*ത്തനങ്ങള്* മൂലമുണ്ടാകുന്ന അപകടകാരികളായ ശേഷിപ്പുകളെ നീക്കുകയും ചെയ്യുന്നു.
ജീവിതശൈലി
അധികം സംസ്*കരിച്ച ഭക്ഷണം ഒഴിവാക്കുക; പകരം ധാരാളം സസ്യങ്ങളും, ധാന്യങ്ങളും അടങ്ങിയ ഒരു മിശ്രിത ഭക്ഷണം കഴിക്കുക.
ഉയരത്തിനനുസരിച്ച ശരീരഭാരം നിലനിര്*ത്തുക. പൊണ്ണത്തടി കുറയ്ക്കുക.
ഭക്ഷണത്തിലെ കൊളസ്*ട്രോള്‍* 200 മില്ലിഗ്രാമില്‍* താഴെയാക്കുക.
കൊഴുപ്പിന്റെ ഉപയോഗം കുറയ്ക്കുക. കൂടുതല്‍* പഞ്ചസാരയും ഉപ്പും ഒഴിവാക്കുക.
കൃത്യമായി വ്യായാമം ചെയ്യുക.
പുകവലി പൂര്*ണമായി നിര്*ത്തുക.
മദ്യപാനം കഴിയുന്നതും നിര്*ത്തുക.
പാട മാറ്റിയ പാലാണ് വേണ്ടത്. പാല്* ത ണുപ്പിച്ച ശേഷം ഫ്രിഡ്ജ ില്* വെച്ചിരുന്നാല്‍* പാടമുകളില്‍* അടിയും. അതിനെ സ്പൂണ്‍* വെച്ച്*നീക്കി മാറ്റിയാല്‍* നമുക്കുപയോഗത്തിനുള്ള പാട മാറ്റിയ പാലായി.
രക്തത്തില്‍* കൊളസ്*ട്രോള്‍*നില അധികമുള്ളവര്‍* വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍* പാടെ ഉപേക്ഷിക്കണം.
പൂരിതകൊഴുപ്പും അപൂരിതകൊഴുപ്പും
കൊഴുപ്പ് രണ്ടുതരത്തിലുണ്ട്. പൂരിതവും അപൂരിതവും. ഇവ രാസപരമായി കാര്‍*ബണ്‍* ശൃംഖലയാണ്. സാധ്യമായ എല്ലാ രീതിയിലും ഹൈഡ്രജനുമായി കൊരുക്കപ്പെട്ട ശൃംഖലയാണ് പൂരിത കൊഴുപ്പിന്*േറത്. ഒന്നോ അധികമോ കാര്‍*ബണ്‍* ആറ്റജോഡികള്* ഹൈഡ്രജനെക്കിട്ടാതെയുണ്ടെങ്കില്* അവ അപൂരിത കൊഴുപ്പായിരിക്കും.
മാംസങ്ങളിലും മുട്ടയിലുമൊക്കെയുള്ള കൊഴുപ്പ്, പൂരിതകൊഴുപ്പാണ്. പൊതുവേ ഇവ സാധാരണ താപനിലയില്‍* കട്ടിയായിരിക്കും. പയറിലും പച്ചക്കറിയിലും അരിയിലുമൊക്കെ അപൂരിത കൊഴുപ്പടങ്ങിയിട്ടുണ്ട്. അപൂരിതകൊഴുപ്പ് നമുക്ക് പ്രതിദിനം 3.5 ഗ്രാം മതി. ഇത് ഭക്ഷണത്തില്‍* നിന്നുതന്നെ കിട്ടും. വെളിച്ചെണ്ണ, പൂരിതകൊഴുപ്പാണെങ്കിലും കാര്‍*ബണ്‍*ശൃംഖലയുടെ നീളത്തില്‍* രണ്ടിനുമിടയിലാണ്. എളുപ്പം ദഹിക്കും, കൊളസ്*ട്രോള്‍*നില ഉയര്*ത്തുകയുമില്ല.
എണ്ണ ആവര്*ത്തിച്ച് ചൂടാക്കുമ്പോള്‍* അതില്‍* അക്രോലിന്‍* എന്ന രാസവസ്തുവുണ്ടാകും. ധമനികള്‍*ക്ക് കട്ടികൂടാന്‍* ഈ രാസവസ്തു കാരണമാകും. കായവറുക്കുന്ന സ്ഥലങ്ങളില്‍* നിന്നുയരുന്ന പ്രത്യേകമണം അക്രോലിന്‍*േറതാണ്.
ഹൃദയം: സംശയങ്ങളും മറുപടിയും എന്താണ് ഹൃദ്
ഹൃദയം: സംശയങ്ങളും മറുപടിയും
എന്താണ് ഹൃദ്രോഗം?
http://images.mathrubhumi.com/images...0302_51463.jpg
ഹൃദ്രോഗം എന്നു കേള്*ക്കുമ്പോള്* ആദ്യം ഓര്*ക്കുന്നത് ഹൃദയസ്തംഭനം അഥവാ ഹാര്*ട്ടറ്റാക്കിനെക്കുറിച്ചാണ്. മരണകാരണമാകുന്ന പ്രധാന ഹൃദ്രോഗം ഹാര്*ട്ടറ്റാക്കാണ്. അതുകൊണ്ട് എല്ലാവര്*ക്കും അതിനെയാണ് ഏറ്റവും പേടി എന്നു മാത്രം. ഏറ്റവും ഗുരുതരമായതും ഹാര്*ട്ടറ്റാക്ക് തന്നെ. എങ്കിലും പലതരം ഹൃദ്രോഗങ്ങള്‍* വേറെയുമുണ്ട്.
എന്താണ് ഹൃദയാഘാതം?
ഹൃദയപേശികളിലേക്കു രക്തം എത്തിക്കുന്ന കൊറോണറി ധമനികളില്‍* കൊഴുപ്പടിയുകയോ രക്തം കട്ടിപിടിച്ച് തടസ്സ
മുണ്ടാവുകയോ ചെയ്യുമ്പോള്‍*, വേണ്ടത്ര രക്തവും പ്രാണവായു വും ലഭിക്കാതെ ഹൃദയപേശികളുടെ പ്രവര്*ത്തനം മന്ദീഭവിക്കു ന്നു. ചിലപ്പോള്‍* ഹൃദയപേശികള്‍* പ്രവര്*ത്തിക്കാതാവുകതന്നെ ചെയ്യും. ഈ അവസ്ഥയാണ് ഹൃദയാഘാതം
ഹൃദയത്തെ ബാധിക്കുന്ന മറ്റു പ്രധാന പ്രശ്*നങ്ങള്‍* എന്തൊക്കെയാണ്?
1. കൊച്ചു കുട്ടികളില്‍* ജന്മനാ കാണുന്ന ചില ഹൃദയരോഗങ്ങളുണ്ട്. ഹൃദയഭിത്തിയില്‍* സുഷിരങ്ങളുണ്ടായിരിക്കുന്നതാണ് ഇതില്‍* പ്രധാനം. ശരീരത്തിനാകെ നീലനിറം വരുത്തുന്ന ചില ഹൃദ്രോഗങ്ങളും കുഞ്ഞുങ്ങളില്‍* ജന്മനാ കാണാറുണ്ട്.
2. കൗമാരമെത്തും മുമ്പ് കുട്ടികളില്‍* വാതപ്പനിയും അതിനെത്തുടര്*ന്ന് ഹൃദയവാല്*വുകള്‍*ക്ക് തകരാറും ഉണ്ടാകാറുണ്ട്.
3. രക്തസമ്മര്*ദ്ദം കൂടുമ്പോള്‍* ഹൃദയത്തിന്റെ ജോലിഭാരം കൂടും. ഇത് ക്രമേണ ഹൃദയത്തിന്റെ പ്രവര്*ത്തനശേഷി കുറയ്ക്കാനും അ തുവഴി ഹൃദയസ്തംഭനത്തിലേക്കെത്താനും സാധ്യതയുണ്ട്.
4. ഹൃദയപേശികളെ ബാധിക്കുന്ന കാര്‍*ഡിയോമയോപ്പതി മയോകാര്‍*ഡൈറ്റിസ് എന്നീ രോഗങ്ങള്‍*.
5. ഹൃദയത്തിനു ചുറ്റുമുള്ള പെരികാര്*ഡിയം എന്ന സ്തരത്തിനുണ്ടാകുന്ന അസുഖങ്ങള്‍*
6. ഹൃദയമിടിപ്പുകള്‍*ക്ക് ഉണ്ടാകുന്ന വ്യത്യാസങ്ങള്‍*.
ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസമെന്ത്?
രക്തധമനികളില്‍* ബ്ലോക്കുണ്ടായി ഹൃദയപേശികള്‍* പ്രവര്*ത്തനരഹിതമാകുന്ന അവസ്ഥയാണ് ഹൃദയാഘാതം . ഈ ഹൃദയാഘാതത്തിന്റെ ഫലമായി ചിലരില്‍* ഹൃദയത്തിന്റെ പ്രവര്*ത്തനം ആകെത്തന്നെ നിലച്ചുപോകും. അതിനാണ് ഹൃദയസ്തംഭനം എന്നു പറയുന്നത്.
ഹൃദയാഘാതം വന്നവര്‍*ക്ക് വളരെ വേഗം വൈദ്യസഹായം കിട്ടിയാല്‍* ഹൃദയസ്തംഭനം വരാതെ അപകടത്തില്‍* നിന്നു രക്ഷപ്പെടാനാവും. എന്നാല്‍* ഹൃദയാഘാതം ഹൃദയസ്തംഭനമായി മാറി ഹൃദയത്തിന്റെ പ്രവര്*ത്തനം നിലച്ചുപോയാല്‍* പലപ്പോഴും രോഗി മരിച്ചുപോവും. ഹൃദയധമനികളില്‍* തടസ്സമുണ്ടാവുകയും അതിന്റെ ഫലമായി ഹൃദയാഘാതമുണ്ടാകുകയും ചെയ്യുന്നവരില്‍* 10 ശതമാനത്തോളം പേര്*ക്ക് ഹൃദയസ്തംഭനം വരാം. ഇത്തരക്കാരാണ് ആശുപത്രിയിലേക്കുള്ള വഴിയിലും ആശുപത്രിയിലെത്തിയ ഉടനെയും ഒക്കെ മരിച്ചുപോകുന്നത്.
നെഞ്ചുവേദന ഉണ്ടാകുന്നത് എന്തുകൊണ്ടാണ്?
നെഞ്ചുവേദന അഥവാ ആന്‍*ജൈന ഹൃദയാഘാതമുണ്ടാക്കണമെന്നില്ല. ഹൃദയപേശികള്‍*ക്കു രക്തമെത്തിക്കുന്ന കൊ റോണറി ധമനികളില്‍* കൊഴുപ്പ് അടിയുന്നതുകൊണ്ടോ ധമനി ചു രുങ്ങുന്നതുകൊണ്ടോ വേണ്ടത്ര രക്തം ഹൃദയപേശികളിലെത്താ തെ പോകുന്നു. ധമനികള്‍* ഇങ്ങനെ ചുരുങ്ങുന്നതിന് അതിറോസ് ക്ലീറോസിസ് എന്നു പറയും.
വേഗത്തില്‍* നടക്കുക, കയറ്റം കയറുക തുടങ്ങി ഏതെങ്കിലും കായികാദ്ധ്വാനത്തില്‍* ഏര്*പ്പെടുമ്പോള്‍* ഹൃദയത്തിന് കൂടുതല്‍* തീവ്രമായി പ്രവര്*ത്തിക്കേണ്ടിവരും. ഇങ്ങനെ പ്രവര്*ത്തിക്കാന്* ഹൃദയപേശികള്‍*ക്ക് കൂടുതല്‍* രക്തവും പ്രാണവായുവും ആവശ്യമുണ്ട്. എന്നാല്‍* ധമനികള്‍* ചുരുങ്ങിയിരിക്കുന്നതുകൊണ്ട് വേണ്ടത്ര രക്ത വും പ്രാണവായുവും ഹൃദയപേശികളിലേക്ക് എത്താതെ പോകു ന്നു. ഈ സമയത്ത്, കൂടുതല്‍* പ്രാണവായു കിട്ടിയേ തീരൂ എന്നുള്ള ഹൃദയപേശികളുടെ കരച്ചിലാണ് നെഞ്ചുവേദനയായി അനുഭവപ്പെടുന്നത്. ഇതിന് മയോകാര്‍*ഡിയല്* ഇസ്*കീമിയ എന്നാണ് പറയുക.
കായികാധ്വാനം നിര്*ത്തി തെല്ലു വിശ്രമിക്കുമ്പോള്‍*, ഇടുങ്ങിയ ധമനികളിലൂടെത്തന്നെ രക്തപ്രവാഹമുണ്ടായി ഹൃദയപ്രവര്*ത്തനം സാധാരണപോലെ നടക്കുന്നു. രണ്ടു മുതല്‍* പത്തു മിനിറ്റുകളോളമേ ഈ വേദന നിലനില്*ക്കാറുള്ളു. ഇത് അത്ര മാരകമല്ലെങ്കിലും യഥാസമയം ചികിത്സിച്ച് ഹൃദയാഘാതസാധ്യത തടഞ്ഞുനിര്* ത്തണം.
ഹൃദയധമനിയില്‍* ബ്ലോക്കുണ്ടാകുന്നതെങ്ങനെ?
ചുരുങ്ങുന്നതുകൊണ്ടും കൊഴുപ്പ് അടിയുന്നതുകൊണ്ടും ഹൃദയധമനികളുടെ ഉള്*വ്യാസം കുറയും. രക്തത്തിലെ നിരവധി ഘടകങ്ങളുടെ കൂടുതല്‍* കുറവുകള്‍*കൊണ്ടും ചില ഹോര്*മോണുകളു ടെ സ്വാധീനംകൊണ്ടും ഹൃദയധമനികളില്‍* രക്തം കട്ടപിടിച്ച് ബ്ലോക്കുണ്ടാകാം. ചിലരില്‍* കുറേ നാള്*കൊണ്ട് പതുക്കെപ്പതുക്കെയാണ് തടസ്സം ഉണ്ടാവുക. ചിലപ്പോള്‍*, കൊറോണറി ധമനിയുടെ ഉ ള്ളിലെ എന്‍*ഡോതീലിയം എന്ന നേര്*ത്തസ്തരത്തില്* നേരിയൊരു വിള്ളലുണ്ടാവുകയും അവിടെ രക്തം കട്ടപിടിച്ച് ബ്ലോക്ക് ഉണ്ടാവുകയും ചെയ്യും.
ഹൃദ്രോഗവേദന എവിടെയാണ് അനുഭവപ്പെടുക?
പലരിലും പലതരത്തിലാണ് നെഞ്ചുവേദന അനുഭവപ്പെടുക. നെഞ്ചിനകത്ത് വലിയൊരു ഭാരം കയറ്റിവെച്ചതുപോലെ തോന്നുക, നെഞ്ചെരിച്ചിലുണ്ടാവുക, നെഞ്ച് വരിഞ്ഞുമുറുക്കുന്നതുപോലെ തോന്നുക, കത്തി കൊണ്ട് കുത്തുംപോലെ തോന്നുക-ഇങ്ങനെയൊക്കെ. നെഞ്ചിനുള്ളില്‍* നിന്നു വേദന പ്രധാനമായി തോളുകളിലേക്കു പടരും. ഇടത് കൈയില്‍* വേദന വരുന്നതു ഹൃദ്രോഗവുമാ യി ബന്ധപ്പെട്ടതാണെന്നു മിക്കവര്*ക്കും അറിയാം.
നെഞ്ചുവേദനയോടൊപ്പം വലതുകൈയിലും താടിയിലും വേദനയുണ്ടാകുന്ന തും പലപ്പോഴും ഹൃദ്രോഗവുമായി ബന്ധപ്പെട്ടിട്ടുതന്നെയാകാം. നെഞ്ചിലും കൈയിലുമായി വേദന വരുന്ന 70 ശതമാനം പേരിലും അതിനു കാരണം ഹൃദ്രോഗമായിരിക്കും. 30 ശതമാനം പേരില്‍* മറ്റു കാരണങ്ങള്‍*കൊണ്ടും ഇടതുകൈയില്‍* വേദന വരാം. ചിലപ്പോള്‍* പുറത്തും വേദന വരാം. ചിലര്‍*ക്ക് നെഞ്ചുവേദനയ്ക്കു പകരം വയറ്റിലാണ് അസ്വസ്ഥതയനുഭവപ്പെടുക. നെഞ്ചുവേദനയ്*ക്കൊപ്പം ഓ ക്കാനവും ഛര്‍*ദ്ദിയും ഉണ്ടാകാം. ശ്വാസംമുട്ടല്‍*, തലകറക്കം, വയറിളക്കം എന്നിവയും ഉണ്ടാകാനിടയുണ്ട്.
മധ്യവയസ്സില്‍* കൂടുതല്‍* ഹൃദ്രോഗമുണ്ടാകുന്നത് എന്തുകൊണ്ട്
നമ്മുടെ നാട്ടില്‍* കൂടുതല്‍* പേര്*ക്കും ഹൃദ്രോഗമുണ്ടാകുന്നത് മധ്യവയസ്സിലാണ്. ചെറുപ്പക്കാര്‍*ക്കും വൃദ്ധര്‍*ക്കുമൊന്നും ഹൃദയാഘാ തം വരില്ല എന്നല്ല. മധ്യവയസ്*കരില്‍* താരതമ്യേന കൂടുതലാണ് എ ന്നുമാത്രം. ഈ പ്രായത്തിലാണ് നമ്മുടെ നാട്ടില്‍* പൊതുവെ ആളുകള്‍* വീടുനിര്*മാണം, മക്കളുടെ വിദ്യാഭ്യാസം, ജോലി, വിവാഹം തുടങ്ങി പല പ്രധാന കുടുംബകാര്യങ്ങളിലും പെട്ട് ഏറെ തിരക്കും മാനസികസമ്മര്*ദ്ദവും അനുഭവിക്കുന്നത്. പലരിലും പ്രമേഹം, രക്തസമ്മര്*ദ്ദം തുടങ്ങിയ പ്രശ്*നങ്ങളും ഉണ്ടായെന്നു വരാം. ഇതൊക്കെക്കൊണ്ടാവണം മധ്യവയസ്*കരില്‍* താരതമ്യേന കൂടുതലായി ഹൃദ്രോഗം കാണുന്നത്.
പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ ഹൃദയാഘാതം വരുമോ?
പ്രമേഹം, കൊളസ്*ട്രോള്‍*, പുകവലി തുടങ്ങിയവയുള്ളവര്‍*ക്ക് ഹൃദ്രോഗസാധ്യത കൂടുതലുണ്ട്. എന്നാല്‍* ഇപ്പറഞ്ഞ ഒരു കാരണവുമില്ലാത്തവര്*ക്കും ഹൃദ്രോഗം വരാറുണ്ട്. അപകടകാരണങ്ങളുള്ളവര്*ക്ക് സാധ്യത കൂടുമെന്നു മാത്രം.
ഹൃദ്രോഗസാധ്യതയുള്ളവര്‍*ക്ക് ഇറച്ചിയും മീനും കഴിക്കാമോ?
കഴിയുമെങ്കില്‍* ഇറച്ചി ഒഴിവാക്കുക. പന്നി, പശു, കാള, പോത്ത് തുടങ്ങിയവയുടെ മാംസം തീര്*ച്ചയായും ഒഴിവാക്കണം. ഇറച്ചി കൂടിയേ തീരൂ എന്നുള്ളവര്‍*ക്ക് പക്ഷികളുടെ മാംസം കഴിക്കാം. കോഴി,
താറാവ് തുടങ്ങിയവ ഉദാഹരണം. എന്നാല്‍* ബ്രോയിലര്‍* ചിക്കന്‍*, അഥവാ ഇറച്ചിക്കോഴിയുടെ മാംസം മറ്റു പലതരം പ്രശ്*നങ്ങളുണ്ടാക്കുന്നു എന്നു കണ്ടെത്തിയിട്ടുണ്ട്. മത്സ്യം പൊതുവെ നല്ലതാണ്. ചെറിയ ഇനം ശുദ്ധജലമത്സ്യങ്ങളാണ് ഏറെ നല്ലത്. കുറഞ്ഞ വി ലയ്ക്കു ലഭിക്കുന്ന മത്തി, ചാള തുടങ്ങിയ മത്സ്യങ്ങള്‍* വളരെ നല്ലത്. ചെമ്മീന്‍*, കൊഞ്ച്, ഞണ്ട് തുടങ്ങിയവയൊന്നും അത്ര നല്ലതല്ല. അവയില്‍* കൊഴുപ്പിന്റെ തോതു കൂടിയിരിക്കും. ഇറച്ചിയായാലും മീനായാലും കറിവെച്ചേ കഴിക്കാവൂ. ഒന്നും വറുത്തു കഴിക്കുന്നതു നന്നല്ല.
വെണ്ടയ്ക്ക, കോവയ്ക്ക, വെളുത്തുള്ളി തുടങ്ങിയവ കഴിക്കാമോ?
എല്ലാ പച്ചക്കറികളും നല്ലതാണ്. വെണ്ടയ്ക്ക, കോവയ്ക്ക, കാ ന്താരി മുളക്, വെളുത്തുള്ളി തുടങ്ങിയവയൊക്കെ ഹൃദയാരോഗ്യത്തിനു മാത്രമല്ല ശരീരത്തിന്റെ പൊതുവായ സുഖാവസ്ഥയ്ക്കും നല്ലതാണ്. ഇവയും കറിവെച്ചു കഴിക്കണം. എണ്ണയില്‍* വറുത്ത് ഉപയോഗിക്കരുത്. മുളകൊക്കെ അധികം കഴിക്കുന്നത് ചിലര്‍*ക്ക് വയറ്റില്‍* പ്രശ്*നമുണ്ടാക്കി എന്നു വരാം. ഏതു കാര്യത്തിലും മിതത്വം വേണമല്ലോ.
അവിയലില്‍* വെളിച്ചെണ്ണ ചേര്*ക്കുന്നതല്ലേ? അതു ദോഷമല്ലേ?
എണ്ണയില്‍* വറുത്തവ കഴിക്കുന്നതാണ് അപകടം. ഉപ്പേരി, വട, ഇറ ച്ചി, മീന്‍* തുടങ്ങിയവ, തോരന്‍*, പപ്പടം, വറവുപലഹാരങ്ങള്‍* എന്നിവയൊക്കെ ഒഴിവാക്കണം. ഇവ കഴിക്കുമ്പോള്‍* ഉള്ളില്‍*ച്ചെല്ലുന്ന എണ്ണയുടെ അളവ് വളരെ കൂടുതലാണ്. പച്ച എണ്ണയെക്കാള്‍* പതിന്മടങ്ങ് അപകടകാരിയാണ് തിളച്ച എണ്ണ. തിളയ്ക്കുമ്പോള്‍* എണ്ണയുടെ രാസഘടനയിലുണ്ടാകുന്ന വ്യത്യാസമാണ് അതിനെ അപകടകാരിയാക്കുന്നത്.
കായ് വറുത്തു വില്‍*ക്കുന്ന കടകളിലും ഫാസ്റ്റ്ഫുഡ് കടകളിലും ഹോട്ടലുകളിലുമൊക്കെ രാവിലെ മുതല്‍* രാത്രി വൈകുംവരെ എണ്ണ തിളപ്പിച്ചിടുകയാണല്ലോ പതിവ്. മണിക്കൂറുകളോളം തിളച്ചുകൊണ്ടേയിരിക്കുന്ന എണ്ണയില്‍* ആഹാരപദാര്‍*ത്ഥങ്ങള്* വറുത്തെടുക്കുകയാണ് അവരുടെ രീതി. ഇത് ഏതു പ്രായത്തിലുള്ളവര്‍*ക്കും കടുത്ത ദോഷഫലങ്ങളുണ്ടാക്കുന്ന ഭക്ഷണമാണ്. പലവിധ രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നു ഈ ആഹാരവസ്തുക്കള്‍*. അവിയലില്‍* അല്‍*പം പച്ച വെളിച്ചെണ്ണയാണ് ചേര്* ക്കുക. അതു കറിക്കു മുകളില്‍* ഒഴിക്കുന്നതു കൊണ്ട് തെളിഞ്ഞു കിടക്കും എന്നേയുള്ളൂ. ഇത് കഴിയുന്നത്ര കുറയ്ക്കണം. എങ്കിലും തിളച്ച എണ്ണയില്‍* വറുത്തവയെപ്പോലെ ദോഷകരമൊന്നുമല്ല അ വിയലില്‍* അല്‍*പം വെളിച്ചെണ്ണ ചേര്*ക്കുന്നത്.
വേദനയില്ലാതെ ഹൃദ്രോഗം വരുമോ?
നെഞ്ചുവേദനയില്ലാതെയും ഹൃദ്രോഗമുണ്ടാകാം. ഇതിനെ നിശ്ശ ബ്ദ ഹൃദയാഘാതം എന്നാണ് പറയുക. ഇത്തരക്കാരില്‍* 20-60 ശതമാനം പേരിലും ഹൃദയാഘാതമുണ്ടായത് മനസ്സിലാക്കുന്നത് പിന്നീടെപ്പോഴെങ്കിലും മേറ്റ്*ന്തെങ്കിലും ആവശ്യത്തിന് ഇ. സി.ജി. എടുക്കുമ്പോഴായിരിക്കും. നെഞ്ചുവേദന ഇല്ലാത്തതുകൊ ണ്ട് ഇവരില്‍* പലരും ഹൃദ്രോഗവിവരം അറിഞ്ഞില്ലെന്നു വരാം.
ചിലര്‍*ക്ക് നെഞ്ചെരിച്ചിലും വിങ്ങലും ഒക്കെ ഉണ്ടായി കുറച്ചു കഴിഞ്ഞ് അതു മാറി എന്നുവരാം. ഈ ലക്ഷണങ്ങള്‍* ഹൃദ്രോഗത്തിന്*േറതാണെന്നു പലരും തിരിച്ചറിയാറില്ല എന്നതാണ് ദുരന്തം. പ്രമേഹരോഗികളിലും രക്തസമ്മര്*ദ്ദമുള്ളവരിലുമാണ് നെഞ്ചുവേദനയില്ലാത്ത ഹൃദയാഘാതം സാധാരണയായി കണ്ടുവരുന്നത്. പ്രമേഹരോഗികള്‍*ക്ക് ഹൃദ്രോഗമുണ്ടാകുന്നത് കൂടുതല്‍* അപായകരവുമാണ്.
സ്ത്രീകള്‍*ക്കു ഹൃദ്രോഗസാധ്യത കുറവാണോ?
സ്ത്രീകളില്‍* പൊതുവെ ഹൃദ്രോഗസാധ്യത കുറവാണെന്ന് ഒരു പൊതുധാരണയുണ്ട്. ഇതു ശരിയല്ലെന്നും സ്ത്രീകളില്‍* രോഗനിരക്കു കൂടിവരികയാണെന്നും 25 വര്*ഷത്തിനിടെ കേരളത്തില്‍* നടത്തിയ ചില പഠനങ്ങള്‍* സൂചിപ്പിക്കുന്നു. വീട്ടിലും സമൂഹത്തിലും പൊതുവെ അവഗണനയനുഭവിച്ചിരുന്ന സ്ത്രീകളുടെ ഹൃദ്രോഗം കാണാതെ കിടന്നതുകൊണ്ടാവാം അവരില്‍* ഈ രോഗമുണ്ടാവില്ല എന്ന പൊതുധാരണയുണ്ടായത്.
ആര്*ത്തവവിരാമമാകുന്നതോടെ സ്ത്രീകളില്‍* ഹൃദ്രോഗസാധ്യത പ്രകടമാംവിധം കൂടുന്നുണ്ട്. സൈ്ത്രണതയുടെ കവചമായി നിലനില്*ക്കുന്ന ഈസ്ട്രജന്* ഹോര്*മോണ്‍* കുറയുന്നതാണ് ഇതിനു കാരണം.
അലംഭാവവും അശ്രദ്ധയും മൂലം പലപ്പോഴും സ്ത്രീകളിലെ ഹൃ ദ്രോഗലക്ഷണങ്ങള്* ശ്രദ്ധിക്കപ്പെടാതെ പോകുന്നു. അതുകൊണ്ടുതന്നെ ആദ്യ ഹൃദയാഘാതത്തില്‍* തന്നെ സ്ത്രീകള്‍* മരിച്ചുപോകുന്നത് വിരളമല്ല.
ലിംഗവിവേചനം ഒരളവോളമെങ്കിലും ഇല്ലാതായിക്കഴിഞ്ഞു ഇന്ന്. ഭക്ഷണശീലങ്ങള്‍*, തൊഴില്‍*പരവും മറ്റുമായ കാരണങ്ങള്‍* കൊ ണ്ടുള്ള മനസ്സമ്മര്*ദ്ദം തുടങ്ങി പല ഘടകങ്ങളിലും സ്ത്രീകളുടെ അപകടസാധ്യത പുരുഷന്*േറതിനു തുല്യമോ അതിലധികമോ ആ വുകയും ചെയ്തു. ചിലേടത്തെങ്കിലും മദ്യപാനവും സ്ത്രീകളെ അപകടത്തിലാക്കുന്നുണ്ട്. ഒരു വിഭാഗം പേരില്‍* വീട്ടുപണിയും ജോലിയുമൊക്കെക്കൊണ്ടുള്ള അമിതാധ്വാനം പ്രശ്*നമാകുമ്പോ ള്‍* മറ്റൊരു വിഭാഗം പേരില്‍* മെയ്യനങ്ങാ ജീവിതവും അമിതഭക്ഷണവുമൊക്കെയാണ് പ്രശ്*നമാവുക.