അകാലത്തില്‍* പൊലിഞ്ഞ യുവനടികള്‍*
http://gallery.bizhat.com/data/510/silksmitha.jpg
സിനിമയില്‍* ‘ലൈവാ’യി നില്ക്കുമ്പോള്* ‘ലൈഫി’നോട് വിട പറഞ്ഞ നടിമാര്‍* എന്നും നൊമ്പരം നിറഞ്ഞ ഓര്*മ്മയാണ്. നായികയായാലും സെക്*സ് ബോംബായാലും സ്വഭാവ നടിയാണെങ്കിലും സിനിമയെ സ്*നേഹിക്കുന്നവരെന്നും അവരെ മനസ്സില്‍* കൊണ്ടു നടക്കും. ഒരു കാലഘട്ടത്തിലെ യൌവനത്തിന്*റെ മുഴുവന്‍* ആശയും ദാഹവും രോമാഞ്ചവുമായിരുന്ന സില്*ക്ക് സ്*മിതയുടെ ഓര്*മ്മകള്* വന്നു നിറയുന്ന അവസരമാണിത്.
13 വര്*ഷങ്ങള്*ക്ക് മുമ്പ്, ഒരു സെപ്റ്റംബര്‍* 27ന് സ്മിത സ്വയം ജീവിതത്തിന് വിരാമമിട്ടു. സിനിമയുടെ ‘വെള്ളിവെളിച്ച’ത്തില്‍* നില്*ക്കേ ജീവിതം വലിച്ചെറിഞ്ഞവരും അഭിനയ ജീവിതത്തിന്*റെ പാതി വഴിയില്‍* പൊലിഞ്ഞു പോയവരുമുണ്ട് സിനിമാ ലോകത്ത്. സ്*മിതയുടെ ഓര്*മ്മയ്*ക്ക് മുന്നില്‍* നിന്ന് കൊണ്ട് അകാലത്തില്‍* പൊലിഞ്ഞ താരങ്ങളെ തേടാം.
Silksmitha see more Pictures: click here
http://gallery.bizhat.com/data/4560/shobha.jpg
ശോഭ ജീവിച്ചിരുന്നുവെങ്കില്‍* മലയാളത്തിലെയും ഇന്ത്യയിലെയും എക്കാലത്തെയും മികച്ച നടിയായി മാറുമായിരുന്നു. തന്നേക്കാള്‍* പ്രായക്കൂടുതലുള്ള ബാലു മഹേന്ദ്രയുമായുള്ള അവരുടെ അടുപ്പം അവരുടെ മരണത്തിന് ശേഷവും സംസാരവിഷയമായിരുന്നു.
‘ലേഖയുടെ മരണം: ഒരു ഫ്ലാഷ് ബാക്ക്’ എന്ന പേരില്‍* ശോഭയുടെ മരണത്തെ ആസ്*പദമാക്കി കെ ജി ഒരു സിനിമയെടുത്തു. അക്കാലത്ത് വലിയ വിവാദമായിരുന്നു ആ സിനിമ. ശോഭ അന്തരിച്ചിട്ട് 2009 മെയ് ഒന്നിന് 29 കൊല്ലം തികഞ്ഞു. പതിനെട്ട് വയസ്സാകും മുമ്പേ ഇന്ത്യന്‍* സിനിമാ ചരിത്രത്തിലെ തിളങ്ങുന്ന നക്ഷത്രമായി മാറിയ ശോഭ അപ്രതീക്ഷിതമായാണ് വിടപറഞ്ഞത്.
നാലു വയസ്സു മുതല്‍* പതിനെട്ടു വയസ്സുവരെയുള്ള പതിനാലു കൊല്ലം തമിഴ്, മലയാളം, കന്നഡ തുടങ്ങിയ സിനിമകളില്‍* അവിസ്മരണീയമായ കഥാപാത്രങ്ങളെയാണ് ശോഭ അവതരിപ്പിച്ചത്.
http://gallery.bizhat.com/data/1531/Soundarya7.jpg
ചലച്ചിത്ര രചയിതാവായ കെ എസ് സത്യനാരായണന്*റെ മകളായ സൌന്ദര്യ 2004 ഏപ്രില്‍* 17ന് വിമാനപകടത്തിലാണ് മരിച്ചത്. നാല് പേര്*ക്ക് മാത്രം യാത്ര ചെയ്യാവുന്ന വിമാനത്തിന് പെട്ടെന്ന് തീ പിടിക്കുകയായിരുന്നു. ബി ജെ പിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ആന്ധ്രാപ്രദേശിലേക്ക് പോകുന്ന വഴിക്കായിരുന്നു സൌന്ദര്യയെന്ന സൌന്ദര്യധാമത്തെ മരണം തട്ടിയെടുത്തത്.
സൌന്ദര്യയുടെ സഹോദരനും കന്നഡ നിര്*മ്മാതാവുമായ അമര്‍*നാഥും അപകടത്തില്‍* മരിക്കുകയായിരുന്നു. ‘യാത്രക്കാരുടെ ശ്രദ്ധയ്*ക്ക്’ എന്ന ചിത്രത്തിലുടെയാണ് സൌന്ദര്യ മലയാളത്തിന് പ്രിയങ്കരിയായത്. കന്നഡ, തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ തെന്നിന്ത്യയുടെ തന്നെ സൌന്ദര്യറാണിയായിരുന്നു സൌന്ദര്യ.
Soundarya see more pictures : click here
Tags: old actress, old actress history, old actress news, cinema diary, old actress film life,