പെട്രോള്‍* ലിറ്ററിന് 2 രൂപ കൂടിയേക്കും
ദില്ലി: അന്താരാഷ്ട്ര വിപണയില്‍* ഇന്ധന വില കുത്തനെ ഉയര്*ന്നതിനെ തുടര്‍*ന്ന് രാജ്യത്തെ പെട്രോള്‍*, ഡീസല്‍* വിലയില്‍* വര്*ദ്ധന വരുത്താന്‍* പെട്രോളിയം കമ്പനികള്‍* ആലോചിയ്ക്കുന്നു. പെട്രോളിനും ഡീസലിനും ലിറ്ററിന് കുറഞ്ഞത് രണ്ട് രൂപയെങ്കിലും വര്*ദ്ധിപ്പിയ്ക്കാനാണ് നീക്കം നടക്കുന്നത്.
ക്രൂഡ് ഓയില്‍* ബാരലിന് 90 ഡോളറായാണ് ഉയര്*ന്നിരിയ്ക്കുന്നത്. കഴിഞ്ഞ രണ്ട് വര്*ഷത്തെ ഏറ്റവും ഉയര്*ന്ന നിരക്കാണിത്. ഇത് ചൂണ്ടിക്കാട്ടിയാണ് ഇന്ധന വില വര്*ദ്ധിപ്പിയ്ക്കാന്* തീരുമാനിച്ചിരിയ്ക്കുന്നത്.
ഇന്ധന വില നിര്*ണയിയ്ക്കാനുള്ള അവകാശം കഴിഞ്ഞ ജൂണ്‍* 26ന് പെട്രോളിയം കമ്പനികള്‍*ക്ക് സര്*ക്കാര്* നല്*കിയിരുന്നു.
പൊതുമേഖലയിലുള്ള ഹിന്ദുസ്ഥാന്‍* പെട്രോളിയവും ഭാരത് പെട്രോളിയവുമാണ് രാജ്യത്തെ 90 ശതമാനം വരുന്ന ഇന്ധന വിപണി നിയന്ത്രിയ്ക്കുന്നത്. വില നിര്*ണയിക്കാനുള്ള അവകാശം ലഭിച്ചതിന് ശേഷം ഈ കമ്പനികള്‍* നാല് തവണ പെട്രോള്‍* വില വര്*ദ്ധിപ്പിച്ചിരുന്നു.