3 ഇഡിയറ്റ്*സ്-വിജയ്ക്ക് പകരം സൂര്യ?
3 ഇഡിയറ്റ്*സിന്റെ തെന്നിന്ത്യന്‍* റീമേക്കുകളില്‍* നായകനായി കോളിവുഡിലെ സൂപ്പര്‍*താരമായ സൂര്യ എത്തുമെന്ന് സൂചന. തമിഴ്-തെലുങ്ക് റീമേക്കുകളില്‍* നിന്നും പിന്*മാറിയ വിജയ് യ്ക്കും മഹേഷ് ബാബുവിനും പകരക്കാരനായി സൂര്യ എത്തുമെന്നാണ് റിപ്പോര്*ട്ടുകള്*.
അമീര്‍* ഖാന്* ഹിന്ദിയില്‍* അവതരിപ്പിച്ച റോള്‍* തമിഴിലും തെലുങ്കിലും അവതരിപ്പിയ്ക്കാന്‍* സൂര്യ മതിയെന്നാണ് ശങ്കര്‍* കരുതുന്നത്. റോള്‍* ഏറ്റെടുക്കാന്‍* സൂര്യയും താത്പര്യം കാണിയ്ക്കുന്നുണ്ട്.
താരത്തിന്റെ അവസാന ചിത്രമായ രക്തചരിത്രം തമിഴ്*നാട്ടില്‍* വന്‍* പരാജയമാണ് നേരിട്ടത്. ഈ സാഹചര്യത്തില്‍* ഒരു വന്‍*വിജയം താരത്തിന് അനിവാര്യമാണ്. സൂര്യയ്ക്ക് പുറമെ അജിത്തിനെയും ഈ പ്രൊജക്ടിലേക്ക് എത്തിയ്ക്കാന്‍* ശങ്കര്‍* ശ്രമിയ്ക്കുന്നതായി പറയപ്പെടുന്നു.
വിദ്യാഭ്യാസരംഗത്തെ മോശം പ്രവണതകളെ നിശിതമായി വിമര്*ശിയ്ക്കുന്ന ചിത്രം കൂടിയായതിനാല്‍* മുതിര്*ന്ന താരങ്ങളുടെ സാന്നിധ്യം സിനിമയ്ക്ക് ഗുണകരമാവുമെന്ന വിലയിരുത്തലിലാണ് സംവിധായകന്*.