കുഞ്ഞാട് ചരിത്ര വിജയം, ടൂര്‍*ണമെന്*റ് കിതയŔ
http://gallery.bizhat.com/data/4678/...unjadu_30_.jpg
ദിലീപ് - ഷാഫി - ബെന്നി പി നായരമ്പലം ടീം ‘കല്യാണരാമന്*’ ആവര്*ത്തിക്കുകയാണ്. തകര്*പ്പന്* വിജയമാണ് ഈ ക്രിസ്മസ് ചിത്രം നേടുന്നത്. റിലീസായ എല്ലാ കേന്ദ്രങ്ങളിലും എല്ലാ ഷോയും ഫുള്‍* ഹൌസിലാണ് കളിക്കുന്നത്. മികച്ച കഥയും നല്ല തിരക്കഥയുമാണ് ചിത്രത്തിന് ഗുണമായത്.
അടുത്ത വീട്ടിലെ പയ്യന്* ഇമേജ് കാത്തുസൂക്ഷിച്ചുകൊണ്ടുള്ള ഒരു കഥാപാത്ര സൃഷ്ടിയാണ് ദിലീപിന്*റെ കുഞ്ഞാട് സോളമന്*. ഒരു പാവം പയ്യന്*. നാട്ടുകാരുടെ ചെണ്ടയാണിയാള്* എന്നുപറയാം. കൊച്ചുകുട്ടികള്‍* പോലെ കുഞ്ഞാടിനെ കണ്ടാല്‍* പെരുമാറാതെ വിടില്ല. ‘തെരുവിന്*റെ നൊമ്പരം’ എന്ന കുട്ടികളുടെ സിനിമയും പള്ളിയിലെ മോഷണം പോയ പൊന്‍**കുരിശ് പുനര്‍*നിര്*മ്മിക്കുന്നതിന് ആവശ്യമായ ഫണ്ട് ശേഖരിക്കുന്നതിനായി ഇടവക നിര്*മ്മിച്ച സിനിമയും സംവിധാനം ചെയ്ത് പാതിവഴിയില്‍* നിര്*ത്തിയ ചീത്തപ്പേര് കുഞ്ഞാട് സോളമനെ വിട്ടുമാറുന്നതേയില്ല. പോരാത്തതിന് ഇട്ടിച്ചന്* മുതലാളിയുടെ മകള്‍* മേരിയുമായി സോളമന്* പൊരിഞ്ഞ പ്രേമത്തിലും.
സോളമന്* എന്ന കഥാപാത്രത്തെ ദിലീപ് ഗംഭീരമാക്കി. ഏറെക്കാലത്തിന് ശേഷം ബിജു മേനോന്* തകര്*ത്തഭിനയിച്ച സിനിമകൂടിയാണ് മേരിക്കുണ്ടൊരു കുഞ്ഞാട്. ‘ജോസേട്ടന്*’ എന്ന കഥാപാത്രം ബിജുവിന്*റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ്. ജോസേട്ടന്* യഥാര്*ത്ഥത്തില്* ആരാണെന്നുള്ള സസ്പെന്*സാണ് ഈ സിനിമയെ മുന്നോട്ടു നയിക്കുന്നത്.
ഓരോ രംഗവും ചിരിയുടെ അലയൊലികള്‍* സൃഷ്ടിക്കുന്ന രീതിയിലാണ് ഷാഫി ചിത്രം ഒരുക്കിയിരിക്കുന്നത്. മികച്ച ഗാനങ്ങളും ഈ സിനിമയുടെ പ്രത്യേകതയാണ്. കുടുംബപ്രേക്ഷകര്‍* ഏറ്റെടുത്തതോടെ ഈ ലോ ബജറ്റ് സിനിമ കോടികളുടെ ലാഭം നേടുമെന്നാണ് സിനിമാ വിദഗ്ധരുടെ പ്രവചനം.
അതേസമയം, ലാല്‍* സംവിധാനം ചെയ്ത ടൂര്‍*ണമെന്*റ് പരാജയത്തിലേക്ക് നീങ്ങുന്നു. പ്രേക്ഷകരെ ആകര്*ഷിക്കാനോ ആവേശമുണര്‍*ത്താനോ ടൂര്‍*ണമെന്*റിന് കഴിയുന്നില്ല. മമ്മൂട്ടിയുടെ ബെസ്റ്റ് അക്ടറും വാരാന്ത്യങ്ങളില്‍* മികച്ച ബോക്സോഫീസ് പ്രകടനം നടത്തുന്നു. അതേസമയം, മോഹന്‍*ലാലിന്*റെ കാണ്ഡഹാര്‍* ദയനീയ പരാജയമായി മാറി.