ജയറാമിന്റെ വെബ്*സൈറ്റിന് മോഹന്‍*ലാല്‍* ഉദ്ഘ
വിജയ ചിത്രങ്ങളുമായും പത്മശ്രീ പുരസ്കാരവുമായും കരിയറില്‍* തിളങ്ങി നില്*ക്കുന്ന ജയറാമിനും സ്വന്തമായി വെബ്*സൈറ്റ് ആയി. ജയറാമിനു വേണ്ടി എറണാകുളത്തെ ഡിവാലര്‍* ഗ്രൂപ്പ് നിര്*മ്മിച്ച വെബ്*സൈറ്റ് Jayaram Online എന്ന സൈറ്റ് ചൈനാടൗണിന്റെ സെറ്റില്‍* വച്ച് മോഹന്‍*ലാല്‍* ഉദ്ഘാടനം ചെയ്തു. ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍* നടന്ന ചടങ്ങില്‍* ജയറാമിന് പുറമേ ദിലീപ്, ഡിവാലര്‍* ഗ്രൂപ്പ് ഡയറക്ടര്‍* സനു സത്യന്* എന്നിവരും സംബന്ധിച്ചു.
താനും ജനങ്ങളുമായുള്ള സമ്പര്*ക്കം കൂടുതല്‍* മെച്ചപ്പെടുത്തുന്നതിനും ജീവകാരുണ്യ പ്രവര്*ത്തനങ്ങള്*ക്കും വെബ്*സൈറ്റ് സഹായിക്കുമെന്നു ജയറാം പ്രത്യാശ പ്രകടിപ്പിച്ചു. ജയറാമിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും സൈറ്റില്‍* ലഭ്യമാണ്. ജയറാമിന്റെ പ്രൊഫൈല്‍*, പുതിയ ചിത്രങ്ങള്‍*, പുതിയ റിലീസുകള്‍*, വാള്* പേപ്പറുകള്‍* ഡൌണ്‍* ലോഡ് ചെയ്യാനുള്ള സൗകര്യം എന്നിവയൊക്കെ സൈറ്റില്‍* ഉണ്ട്.
മലയാളത്തില്‍* ആദ്യമായി സ്വന്തമായി വെബ്*സൈറ്റ് ആരംഭിച്ചത് മമ്മൂട്ടിയാണ്. Mammootty.com : The Official Website of Mammootty, Mammootty's Blog, Movies, Photo Gallery, Video Gallery, News ആരംഭിച്ചതിനു പിന്നാലെ മോഹന്‍*ലാലിന്റെ സൈറ്റായ completeactor.com വന്നു. തുടര്‍*ന്ന് ദിലീപിന്റെ dileeponline.com എത്തി. റാഫി മെക്കാര്‍*ട്ടിന്* ചിത്രമായ ചൈനാ ടൗണിന്റെ സെറ്റില്‍* വച്ചാണ് ജയറാമിന് പത്മശ്രീ പുരസ്ക്കാര വാര്*ത്തയും മോഹന്‍*ലാലിലൂടെ ലഭിക്കുന്നത്. ചൈനാ ടൗണ്‍* ഹൈദരാബാദില്‍* പൂര്*ത്തിയായി വരുകയാണ്.