-
മൊണാലിസ ആണായിരുന്നോ?
http://gallery.bizhat.com/data/500/Monalisa4.jpg
സ്ത്രീ സൌന്ദര്യത്തിന്റെ അവസാന വാക്കാണ് മൊണാലിസ. നൂറ്റാണ്ടുകള്‍*ക്കിപ്പുറവും മൊണാലിസയുടെ മാസ്മരിക സൌന്ദര്യത്തെ വെല്ലാന്‍* മറ്റാര്*ക്കുമായിട്ടില്ല. ആ പുഞ്ചിരിയുടെ രഹസ്യം ഇന്നും ചുരുളഴിയാതെ കിടക്കുകയാണ്. എന്നാല്‍* ഒളിഞ്ഞിരിക്കുന്ന മറ്റൊരു രഹസ്യത്തിനു കൂടി ഉത്തരം തേടുകയാണ് ലോകമിപ്പോള്‍*. യഥാര്*ത്ഥത്തില്* മൊണാലിസ ഒരു ആ*ണ്*കുട്ടി ആയിരുന്നോ?
ലിയനാര്*ഡോ ഡാവിഞ്ചിയുടെ പ്രിയപ്പെട്ട മോഡലായ ഗിയാന്‍* ഗിയാകൊമോ കാപ്രോട്ടി എന്ന യുവാവാണ് മൊണാലിസയായി മാറിയത് എന്നാണ് ഇറ്റാലിയന്‍* ചരിത്രകാരന്മാരുടെ കണ്ടെത്തല്‍*. ഈ യുവാവിന്റെ മൂക്കിനും ചുണ്ടുകള്‍*ക്കും മൊണാലീസയുടേതിനോട് സാമ്യമുണ്ട്. പല പ്രമുഖ ചിത്രങ്ങള്‍*ക്കും മോഡലായി രണ്ട് ദശാബ്ദത്തോളം കാപ്രോട്ടി ഡാവിഞ്ചിയ്ക്കൊപ്പം ഉണ്ടായിരുന്നു.
ഉന്നത സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തിനിടെ ‘എസ്’ എന്ന ഇം*ഗ്ലീഷ് അക്ഷരം മൊണാലിസയുടെ കണ്ണുകളില്‍* തെളിഞ്ഞു ക്ണ്ടിരുന്നു. കാപ്രോട്ടി മറ്റൊരു പേരായ ‘സലൈ’ എന്നതിന്റെ സൂചനയാണ് ഇതെന്ന് ചരിത്രകാരന്മാര്* അവകാശപ്പെടുന്നു.
ഫ്ലോറന്റൈനിലെ ധനികനായ ഒരു വ്യാപാരിയുടെ ഭാര്യയെയാണ് ഡാവിഞ്ചി മൊണാലിസയായി പകര്*ത്തിയത് എന്നാണ് ഇതുവരെ വിശ്വസിച്ചുപോന്നിരുന്നത്. എന്നാല്‍* ഡാവിഞ്ചിയുടെ എല്ലാ ചിത്രങ്ങള്‍*ക്കും ആണ്*-പെണ്* രൂപസാദൃശ്യങ്ങള്‍* ഉണ്ടെന്ന വാദവും നിലവിലുണ്ട്.
Keywords: Monalisa,Kaprotty,Salai,Leonardo Davinchi,Secret of smile,Was Mona Lisa a man