തിലകനോടുള്ള വിരോധം അമ്മ മകനോട് തീര്*ക്കു
അച്ഛനോട് വിരോധമുണ്ടെന്ന് വെച്ച് അമ്മ മകനോട് തീര്*ക്കാമോ? പാടില്ലെന്ന് തന്നെയാണ് ഉത്തരം. എന്നാല്‍* മലയാള സിനിമയിലെ താരസംഘടനയായ അമ്മയും സാങ്കേതിക പ്രവര്*ത്തകരുടെ കൂട്ടായ്മയായ ഫെഫ്കയും തിലകനോടുള്ള വിരോധം തീര്*ക്കുന്നത് മകന്* ഷമ്മി തിലകനോടാണെന്നാണ് പുതിയ ആക്ഷേപം.
അമ്മയെയും ഫെഫ്ക്കയെയും അടിമുടി എതിര്*ക്കുന്ന തിലകനെ മാറ്റിനിര്*ത്തുന്നതില്* കുറ്റം പറയാനൊക്കില്ല. സംഘടനകളെ എതിര്*ക്കുന്നവരെ തിരിച്ച് എതിര്*ക്കാനും നടപടികളെടുക്കാനും അവര്‍*ക്ക് അവകാശമുണ്ട്. പക്ഷേ ഇവര്‍* രണ്ടുപേര്‍*ക്കിടയിലുള്ള ബലാബലത്തില്‍* പെട്ടുപോയതാണ് ഷമ്മിയെ വിഷമിപ്പിയ്ക്കുന്നത്.
അച്ഛനെ എതിര്*ക്കാനും അമ്മയെ എതിര്*ക്കാനും പറ്റാത്ത അവസ്ഥ. അതേ രണ്ട് പേരെയും തള്ളാനും കൊള്ളാനുമാവാത്ത അവസ്ഥയിലാണ് ഈ നടന്*.
ഒട്ടേറെ സിനിമകളിലൂടെ തന്റെ പ്രതിഭ തെളിയിച്ച ഷമ്മിയെ മനപൂര്*വം മാറ്റിനിര്*ത്തപ്പെടുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഘനഘംഭീരമായ ശബ്ദവും ശബ്ദനിയന്ത്രണവും ഈ നടന്റെ പ്രത്യേകതയാണ്. പ്രതിനായക വേഷങ്ങളിലും ഷമ്മി തിളങ്ങാറുണ്ട്.
ഡബ്ബിങ് ടേബിളിലും നടന്റെ ശബ്ദത്തിന് ആവശ്യക്കാരേറെയാണ്. ഇതൊക്കെ ഉണ്ടെങ്കിലും ഇപ്പോള്‍* മലയാളത്തില്‍* ചിത്രീകരിയ്ക്കുന്ന ഒരു സിനിമയിലും ഷമ്മി തിലകിനില്ലെന്നതാണ് യാഥാര്*ഥ്യം. ഷമ്മിക്കെതിരെ അപ്രഖ്യാപിത വിലക്ക് ഉണ്ടെന്ന് ആരോപണത്തിന് ശക്തി പകരുന്നതാണിത്. അങ്ങാടിയില്‍* തോറ്റതിന് അമ്മയോട് എന്നാണ് പഴഞ്ചൊല്ല്, പുതിയ സാഹചര്യത്തില്‍* അച്ഛനോട് തോറ്റതിന് മകനോട് എന്ന് മാറ്റിപ്പറയണോ?
Keywords: Latest film news, bollywood, hollywood, tamil film news, malayalam film, actors, actress, superstars