കോഴിക്കോട് മോഹന്‍*ലാലിന്റെ സൈക്കിള്‍* സവാര
http://gallery.bizhat.com/data/515/0...nlal-cycle.jpg
മോഹന്‍*ലാലും ഒരുകൂട്ടമാളുകളും റോഡിലൂടെ സൈക്കിള്‍* ചവിട്ടി പോകുന്നത് കണ്ടപ്പോള്‍* കോഴിക്കോട്ടുകാര്‍* കരുതിയിട്ടുണ്ടാവുക ഏതെങ്കിലും സിനിമയുടെ ഷൂട്ടിങ് നടക്കുകയാവുമെന്നായിരിക്കും. എന്തായാലും മോഹന്‍*ലാലിനെകണ്ട് ആളുകള്‍* തടിച്ചുകൂടി.
ലാലും സംഘവും കണ്ണൂര്‍* റോഡിലൂടെ സൈക്കിള്‍* ചവിട്ടി എത്തിയത് വിക്രം മൈതാനത്താണ്. അവിടെ ഷൂട്ടിങിനുള്ള ഒരുക്കങ്ങളൊന്നുമില്ല, ലാലിന്റെ പരിപാടിയെന്താണെന്ന് അറിയാതെ നോക്കിനിന്ന ആരാധകര്‍*ക്ക് പിന്നീടാണ് അക്കാര്യം മനസ്സിലായത്.
ടെറിട്ടോറിയല്‍* ആര്*മി നടത്തുന്ന ട്രാന്*സ് ഇന്ത്യ സൈക്കിള്‍* എക്*സ്*പെഡീഷന്‍*സ് പ്രാദേശിക ഭ്രമണ്‍* പരിപായുടെ സമാപനനമാണ് വിക്രം മൈതാനിയില്‍* നടക്കുന്നത്്. ഇതിന്റെ ഭാഗമായാണ് ലഫ്. കേണല്‍* മോഹന്‍*ലാല്‍* സേനാംഗങ്ങള്‍*ക്കൊപ്പം സൈക്കിള്‍* സവാരി നടത്തിയത്.
മതസൗഹാര്*ദംപരിസ്ഥിതി സംരക്ഷണം, യുവാക്കളെ സേനയിലേക്ക് ആകര്*ഷിക്കുക, തീവ്രവാദത്തിനെതിരെയുള്ള ബോധവത്കരണം എന്നീ ലക്ഷ്യങ്ങളുമായാണ് സൈക്കിള്‍* പര്യടനം നടത്തിയത്.
സമാപനച്ചടങ്ങില്‍* ലഫ്. കേണല്‍* മോഹന്‍*ലാല്‍* സേനയുടെ കമാന്*ഡന്റ് കേണല്‍* ബി.എസ്.ബാലിക്ക് ഫഌഗ് കൈമാറി.
നമ്മുടെ ജീവിതംകൊണ്ട് രാജ്യത്തിന് എന്തെങ്കിലും സംഭാവന ചെയ്യണം എന്ന ഉദ്ദേശ്യത്തോടെയാണ് താന്‍* ടെറിട്ടോറിയല്‍* ആര്*മിയില്‍* ചേര്*ന്നതെന്നും നാം ഓരോരുത്തരും ഇത്തരം ചിന്തയോടെ മുന്നോട്ടു വരണമെന്നും സമാപനച്ചടങ്ങില്‍* മോഹന്‍*ലാല്‍* ആഹ്വാനംചെയ്തു.
കീര്‍*ത്തിചക്രയെന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ ശ്രീനഗറില്‍* ചെന്നപ്പോഴാണ് സൈനികരുടെ ജീവിതത്തെക്കുറിച്ച് കൂടുതല്‍* മനസ്സിലാക്കുകയും സൈന്യത്തില്‍* ചേരാന്‍* ആഗ്രഹിക്കുകയും ചെയ്തതെന്നും ലാല്‍* പറഞ്ഞു.
കോഴിക്കോട് എരഞ്ഞിപ്പാലത്തുനിന്നാണ് റാലി തുടങ്ങിയത്.
ജില്ലാ കളക്ടര്‍* പി.ബി.സലിം ഉദ്ഘാടനം ചെയ്തു. കേണല്‍* എഡ്*വിന്* ഇ.രാജ് മോഹന്‍*ലാലിനൊപ്പം സൈക്കിള്‍* സവാരിയില്‍* പങ്കെടുത്തു. കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിച്ചാണ് റാലി കോഴിക്കോട്ട് സമാപിച്ചത്.
Keywords: Latest film news, bollywood, hollywood, tamil film news, malayalam film, actors, actress, superstars, Mohanlal