ഞാന്‍* സിനിമയില്‍* ഇടപെടും, നല്ല ലക്*ഷ്യത്തോ!
താന്‍* അഭിനയിക്കുന്ന സിനിമയില്‍* അമിതമായി ഇടപെടുന്ന നടനാണ് ദിലീപ് എന്നത് വര്*ഷങ്ങള്* പഴക്കമുള്ള ഒരു ആരോപണമാണ്. എന്നാല്‍* ദിലീപിന്*റെ സിനിമകള്‍* തുടര്‍*ച്ചയായി വിജയം വരിച്ചതോടെ ആ ആരോപണത്തിന്*റെ ശക്തികുറഞ്ഞു. എന്നാല്‍* ദിലീപ് ആ ആരോപണം സമ്മതിച്ചുതരുന്നു, അതേ, ഞാന്‍* ഇടപെടാറുണ്ട്, പക്ഷേ അത് നല്ലതിന് വേണ്ടിയാണ്!
“പ്രേക്ഷകന്*റെ മനസോടെയാണ് ഞാന്‍* സിനിമയില്‍* ഇടപെടുന്നത്. ഒരു പ്രേക്ഷകനായ ഞാന്‍* തിയേറ്ററില്‍* പോയി സിനിമ കാണുകയും ആ സിനിമ മറ്റുള്ളവരെ കാണാന്‍* പ്രേരിപ്പിക്കുകയും ചെയ്യുന്ന രീതിയിലുള്ള സിനിമകളാണ് ഇവിടെ ഉണ്ടാകേണ്ടത്. പ്രേക്ഷകരുടെ ഇഷ്ടങ്ങള്‍*ക്കനുസരിച്ച്, അവര്‍*ക്ക് ആസ്വദിക്കാന്‍* കഴിയുന്ന കാര്യങ്ങള്‍* ഞാന്‍* കൂടി ഉള്*പ്പെടുന്ന സിനിമയില്‍* ഉണ്ടാകണമെന്ന തീരുമാനത്തോടെയാണ് ഇടപെടലുകള്‍* നടത്തുന്നത്” - ഒരു പ്രമുഖ സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍* ദിലീപ് പറയുന്നു.
ഒരു കച്ചവടക്കാരന്*റെ മനസ്സോടെയല്ല താന്‍* ‘ട്വന്*റി20’ എന്ന സിനിമയെ സമീപിച്ചതെന്നും അത് താരസംഘടനയായ ‘അമ്മ’യെ സഹായിക്കാന്‍* വേണ്ടിയായിരുന്നു എന്നും ദിലീപ് വ്യക്തമാക്കി.
“‘അമ്മ’ ഒരു സിനിമയെടുക്കാന്‍* തീരുമാനിച്ചിട്ട്, അത് ഓപ്പണ്‍* മാര്‍*ക്കറ്റില്* വച്ചിട്ട് മൂന്ന് വര്*ഷം കഴിഞ്ഞിട്ടും ആരും എടുക്കാന്‍* വന്നില്ല. ആ പ്രൊജക്ടിന്*റെ പേരില്‍* ‘അമ്മ’ തോറ്റുപോകരുതെന്ന് ആഗ്രഹിച്ചതുകൊണ്ട് മാത്രമാണ് ഞാന്‍* ‘ട്വന്*റി20’ സിനിമ എടുത്തത്. ആ സിനിമ വിജയിച്ചതിന്*റെ പേരില്‍* എന്നെ ഒരു കച്ചവടക്കാരനായി കാണരുത്. എന്നേക്കാള്‍* പ്രഗത്ഭരായ കച്ചവടക്കാര്‍* ഇവിടെ ഉണ്ടായിട്ടും എന്തുകൊണ്ട് ആ സിനിമ ഏറ്റെടുക്കാന്‍* വന്നില്ല?” - ദിലീപ് ചോദിക്കുന്നു.
“എന്‍*റെ ബോഡിഗാര്*ഡ് എന്ന സിനിമ വേണ്ടത്ര വിജയമാകാതെ പോയതിന്*റെ കാരണം പ്രേക്ഷകരോടാണ് ചോദിക്കേണ്ടത്. ചില സിനിമകള്‍* വലിയ ഹിറ്റാകാനുള്ള സാധ്യത ഉണ്ടെന്നു തോന്നുമെങ്കിലും ചിലപ്പോള്‍* ശരാശരി മാത്രമായി മാറും. അതേസമയം, വലിയ വിജയം നേടില്ലെന്ന് തോന്നിയ സിനിമകളില്‍* ചിലത് കൂടുതല്‍* ദിവസം ഓടിയിട്ടുണ്ട്. വിജയങ്ങള്‍* ഉണ്ടാകണമെന്ന് ആഗ്രഹിക്കാനും പ്രാര്*ത്ഥിക്കാനും കഠിനാദ്ധ്വാനം ചെയ്യാനുമല്ലേ എനിക്കു കഴിയൂ.” - ദിലീപ് പറയുന്നു.
കഴിഞ്ഞ വര്*ഷം ഏറ്റവും വലിയ വിജയങ്ങള്‍* സൃഷ്ടിച്ച നടനാണ് ദിലീപ്. ഈ വര്*ഷവും നല്ലതാകുമെന്ന പ്രതീക്ഷയിലാണ്. ഈ വര്*ഷത്തെ ആദ്യചിത്രം ക്രിസ്ത്യന്‍* ബ്രദേഴ്സ് വന്‍* ഹിറ്റായി മാറി. രണ്ടാമത്തെ ചിത്രമായ ചൈനാടൌണ്‍* വിഷു റിലീസാണ്.