കമല്‍* ചിത്രങ്ങളില്‍* ജയറാം, ദിലീപ്, പൃഥ്വിര!
സംവിധായകന്* കമല്‍* തിരക്കിലാണ്. ഗദ്ദാമയുടെ വിജയത്തിന് ശേഷം കമല്‍* മൂന്ന് സിനിമകളാണ് ഏറ്റെടുത്തിരിക്കുന്നത്. മൂന്നു സിനിമകളുടെയും ജോലികള്‍* വിവിധ ഘട്ടങ്ങളില്‍* പുരോഗമിക്കുന്നു.
കെ ഗിരീഷ് കുമാറിന്*റെ തിരക്കഥയില്‍* ജയറാമിനെ നായകനാക്കി ഒരു സിനിമയാണ് കമല്‍* ആദ്യം ഒരുക്കുന്നത്. ഈ സിനിമയുടെ തിരക്കഥാ ചര്*ച്ചകള്* നടക്കുന്നതിനിടെയാണ് പെട്ടെന്ന് ഗദ്ദാമ ചെയ്യേണ്ടി വന്നത്. ജയറാം ചിത്രത്തിന്*റെ തിരക്കഥ ഏകദേശം പൂര്*ത്തിയായിക്കഴിഞ്ഞു. ഉടന്‍* തന്നെ ചിത്രീകരണം ആരംഭിക്കും. നിര്*മ്മാ*ണം രജപുത്ര രഞ്ജിത്.
അതേസമയം, ബെന്നി പി നായരമ്പലത്തിന്*റെ തിരക്കഥയില്‍* ദിലീപിനെ നായകനാക്കി ‘നന്ദഗോപന്* തിരക്കിലാണ്’ എന്നൊരു ചിത്രം കമല്‍* ചെയ്യുന്നുണ്ട്. വിദ്യാസാഗറാണ് ചിത്രത്തിന്*റെ സംഗീതം. ജയറാം ചിത്രത്തിന്*റെ ആദ്യ ഷെഡ്യൂളിന് ശേഷം കമല്‍* ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന.
പൃഥ്വിരാജും കമല്‍* ചിത്രത്തില്‍* നായകനാകുന്നു. ജെ സി ഡാനിയലിന്*റെ ജീവിതകഥയാണ് പൃഥ്വിച്ചിത്രത്തിനായി കമല്‍* തെരഞ്ഞെടുത്തിരിക്കുന്നത്. വിനു ഏബ്രഹാമിന്*റെ ‘നഷ്ടനായിക’ എന്ന നോവലിനെ അടിസ്ഥാനമാക്കിയായിരിക്കും ഈ ചിത്രം. വിനു ഏബ്രഹാം തന്നെയാണ് തിരക്കഥ രചിക്കുന്നത്.