രണ്ടാമൂഴം: മോഹന്‍*ലാല്‍* ഭീമന്**, നിര്*മ്മാണം ആ&
	
	
		“മഹാപ്രസ്ഥാനം  ആരംഭിച്ചുകഴിഞ്ഞു. അവസാനം സ്തംഭം പൂര്*ണമായും കടലില്‍* താണപ്പോള്‍* ഭീമന്*  വെറും കൌതുകംകൊണ്ടു വിടര്*ന്ന മന്ദഹാസമൊതുക്കി, യുധിഷ്ഠിരനെ നോക്കി.  അദ്ദേഹം കണ്ണടച്ച് ശിരസ്സു കുനിച്ച് നില്*ക്കുകയായിരുന്നു. ജ്യേഷ്ഠന്*റെ  പിന്നിലായി തലകുനിച്ചു നില്*ക്കുന്ന ദ്രൌപദിയോടു പറയാന്‍* ഒരു കാര്യം  ഓര്*മ്മിച്ചിരുന്നു. കടല്‍*ക്കരയില്‍* ചിതറിക്കിടക്കുന്ന  നഗരാവശിഷ്ടങ്ങള്‍*ക്കിടയില്*, മണലില്‍* പൂഴ്ന്ന ഒറ്റത്തേരിനും തകര്*ന്ന ഒരു  സിംഹസ്തംഭത്തിനുമിടയ്ക്ക്, ഗതിമുട്ടിക്കിടന്ന ഒരു നീര്*ച്ചാലില്‍*, വാടിയ  പൂമാലകള്‍*!”
രണ്ടാമൂഴം.  മലയാളസാഹിത്യത്തിലെ ഉജ്ജ്വല ഇതിഹാസം. എം ടി വാസുദേവന്‍* നായര്‍* എന്ന  അക്ഷരകുലപതിയുടെ രണ്ടാമൂഴം എന്ന നോവല്‍* അഭ്രപാളിയിലേക്ക്. ഹരിഹരന്*  സംവിധാനം ചെയ്യുന്ന ചിത്രത്തില്‍* ഭീമസേനനായി അഭിനയിക്കുന്നത്  മലയാളത്തിന്*റെ അഭിമാനമായ മോഹന്‍*ലാല്‍*. ആശീര്*വാദ് സിനിമാസിനു വേണ്ടി  ആന്‍*റണി പെരുമ്പാവൂര്‍* നിര്*മ്മിക്കുന്ന ചിത്രം മാക്സ്*ലാബ്  പ്രദര്*ശനത്തിനെത്തിക്കും.
എം  ടി ഇപ്പോള്‍* രണ്ടാമൂഴത്തിന്*റെ തിരക്കഥാരചനയിലാണ്. മലയാള സിനിമയിലെ  ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഇത്. തമിഴ്, തെലുങ്ക്, ഇംഗ്ലീഷ്  ഭാഷകളില്‍* ചിത്രം പുറത്തിറങ്ങുമെന്നാണ് സൂചന. തിരക്കഥയെഴുത്ത് നടക്കുന്ന എം  ടി ക്യാമ്പില്‍* ഹരിഹരനും എത്തിയിട്ടുണ്ട്. ഏറ്റവും മികച്ച ഒരു  സിനിമയ്ക്കായുള്ള പ്രയത്നമാണ് പുരോഗമിക്കുന്നത്. ഇന്ത്യയിലെയും  വിദേശത്തെയും മികച്ച സാങ്കേതികവിദഗ്ധര്‍* അണിയറയില്‍* പ്രവര്*ത്തിക്കും. 
“1977  നവംബറില്‍* മരണം വളരെ സമീപത്തെത്തി പിന്**മാറിയ എന്‍*റെ ജീവിതഘട്ടത്തില്‍*  അവശേഷിച്ച കാലം കൊണ്ട്* ഇതെങ്കിലും തീര്*ക്കണമെന്ന വെമ്പലോടെ മനസ്സില്‍*  എഴുതാനും, വായിച്ചു വിഭവങ്ങള്‍* നേടാനും ഒരുക്കം തുടങ്ങി. പക്ഷേ  എഴുതിത്തീരാന്‍* 1983 ആകേണ്ടി വന്നു. സമയമനുവദിച്ചു തന്ന കാലത്തിന്*റെ  ദയയ്ക്കു നന്ദി” - രണ്ടാമൂഴം എന്ന നോവലിന്*റെ രചനാകാലത്തേക്കുറിച്ച് എം ടി  എഴുതിയതാണിത്. മലയാള സാഹിത്യത്തിലെ ‘രണ്ടാമൂഴം’ എന്ന പ്രകാശഗോപുരത്തെ  ക്യാമറയില്‍* പകര്*ത്താന്* കൊതിക്കാത്ത സംവിധായകര്‍* ചുരുക്കം. എന്നാല്‍* ഭയം  കാരണം ആരും തയ്യാറായില്ല. എന്തായാലും ഹരിഹരന്* ഈ വെല്ലുവിളി  ഏറ്റെടുത്തിരിക്കുകയാണ്.
ഭീമസേനനെ  അവതരിപ്പിക്കാന്‍* മോഹന്‍*ലാലും മാനസികമായി തയ്യാറെടുത്തുകഴിഞ്ഞു.  പഞ്ചാഗ്നി, രംഗം, അമൃതം ഗമയ, ആള്*ക്കൂട്ടത്തില്* തനിയെ, ഉയരങ്ങളില്‍*,  അടിയൊഴുക്കുകള്‍*, അഭയം തേടി, ഇടനിലങ്ങള്‍*, അനുബന്ധം, സദയം, താഴ്വാരം  തുടങ്ങിയവയാണ് എം ടി - മോഹന്‍*ലാല്‍* ടീമിന്*റെ സിനിമകള്‍*. വീണ്ടും ഒരു എം ടി  കഥാപാത്രത്തെ അവതരിപ്പിക്കാന്‍* കഴിയുന്നതിന്*റെ ആവേശത്തിലാണ് മോഹന്‍*ലാല്‍*.
ആന്‍*റണി  പെരുമ്പാവൂരിന്*റെ ഡ്രീം പ്രൊജക്ടാണ് ‘രണ്ടാമൂഴം’. ചിത്രത്തിന്*റെ  ഔദ്യോഗിക പ്രഖ്യാപനം ആശീര്*വാദ് ഉടന്‍* നടത്തുമെന്നാണ് അറിയാന്‍* കഴിയുന്നത്.