ശ്രീയാ സരണ്‍* - സിനിമാലോകത്തെ ചര്*ച്ചാവിഷയō
ശ്രീയാ സരണ്‍* തമിഴകത്തെ മുന്‍**നിര നായികയായി ഉയര്*ന്നത് വളരെ പെട്ടെന്നാണ്. രജനീകാന്തിന്*റെ നായികയായി ശിവാജിയില്‍* പ്രത്യക്ഷപ്പെട്ടതോടെ ശ്രീയയുടെ താരമൂല്യവും പ്രതിഫലവും ഉയര്*ന്നു. എന്നാല്‍* അഴകിയ തമിഴ്*മകന്*, കന്തസാമി, ജഗ്ഗുഭായ് തുടങ്ങിയ സിനിമകളുടെ പരാജയം ശ്രീയയുടെ മുന്നേറ്റത്തിന് തടയിട്ടു. എങ്കിലും സൂപ്പര്‍*സ്റ്റാറുകള്‍*ക്ക് നായികമാരെ കണ്ടെത്തുമ്പോള്‍* ശ്രീയാ സരണ്‍* ഇപ്പോഴും നിര്*മ്മാതാക്കളുടെ പരിഗണനയിലുണ്ട്.
തമിഴിലെ യുവ സൂപ്പര്‍*താരം കാര്‍*ത്തിയുടെ ‘ശകുനി’ എന്ന പുതിയ ചിത്രത്തില്‍* നായിക ശ്രീയയാണെന്ന് ഒരു വാര്*ത്ത വന്നത് കുറച്ചുദിവസം മുമ്പാണ്. 2ജി സ്പെക്ട്രം കേസും നൂലാമാലകളുമാണ് ശകുനിയുടെ പ്രമേയം. എന്നാല്‍* ശ്രീയയെ നായികയാക്കാന്‍* ആലോചിക്കുന്നില്ലെന്നും പുതുമുഖത്തെയാണ് ചിന്തിക്കുന്നതെന്നുമാണ് അണിയറ പ്രവര്*ത്തകര്* ഇപ്പോള്‍* പറയുന്നത്. കാര്‍*ത്തിയോടൊപ്പം അഭിനയിക്കാന്‍* ആഗ്രഹമുണ്ടെങ്കിലും ‘ശകുനി’യിലേക്ക് ആരും തന്നെ ക്ഷണിച്ചിട്ടില്ലെന്ന് ശ്രീയയും വ്യക്തമാക്കുന്നു.
പുതിയ വാര്*ത്ത, കമലഹാസന്* സംവിധാനം ചെയ്ത് നായകനാകുന്ന ‘വിശ്വരൂപം’ എന്ന ചിത്രത്തില്‍* രണ്ടാം നായികയായി ശ്രീയയെ തീരുമാനിച്ചിരിക്കുന്നു എന്നാണ്. സോനാക്ഷി സിന്**ഹയാണ് ചിത്രത്തില്‍* കമലിന്*റെ നായിക. ഈ സാഹചര്യത്തില്‍* ഒരു രണ്ടാം നായികയായി അഭിനയിക്കാന്‍* ശ്രീയ തീരുമാനിച്ചതിന്*റെ കാരണം എന്താണെന്നാണ് കോളിവുഡ് ചര്*ച്ച ചെയ്യുന്നത്.
‘കോ’യിലൂടെ സൂപ്പര്‍*സ്റ്റാര്‍* പദവിയിലേക്ക് ഉയര്*ന്ന ജീവയുടെ നായികയായി ‘രൌദ്രം’ എന്ന ചിത്രത്തില്‍* അഭിനയിച്ചുവരികയാണ് ഇപ്പോള്‍* ശ്രീയ. കോയുടെ മഹാ വിജയത്തെ തുടര്‍*ന്നുവരുന്ന ‘ജീവ സിനിമ’ എന്ന നിലയില്‍* രൌദ്രത്തില്* ശ്രീയയ്ക്കും പ്രതീക്ഷ ഏറെയാണ്.
തെലുങ്ക് നടന്* റാണയുമായി ശ്രീയ പ്രണയത്തിലാണെന്നതാണ് തെന്നിന്ത്യ ചര്*ച്ച ചെയ്യുന്ന മറ്റൊരു വിശേഷം. ശ്രീയ അത് നിഷേധിച്ചിട്ടുണ്ടെങ്കിലും അഭ്യൂഹങ്ങള്‍* പടര്*ന്നുകൊണ്ടിരിക്കുകയാണ്.
അതേസമയം, മോഹന്‍*ലാലിന്*റെ നായികയായി ‘കാസനോവ’ എന്ന ചിത്രത്തില്‍* അഭിനയിക്കാനും ശ്രീയ സമയം കണ്ടെത്തിയിട്ടുണ്ട്.