- 
	
	
	
		ഡോക്ടര്‍* ഇന്നസെന്*റാണ്! 
		http://gallery.bizhat.com/data/586/innocent5.jpg
 ഇന്നസെന്*റ്  ഡോക്ടറാകുന്നു. അതും ഒരു പാവം ഹോമിയോ ഡോക്ടര്‍*. അജ്മല്‍* സംവിധാനം ചെയ്യുന്ന  ‘ഡോക്ടര്‍* ഇന്നസെന്*റാണ്’ എന്ന പുതിയ ചിത്രത്തിലാണ് ഇന്നസെന്*റ്  ഡോക്ടറാകുന്നത്. ഡോക്ടര്‍* ഭാര്*ഗവന്‍* പിള്ള എന്ന നായക കഥാപാത്രത്തെയാണ്  ഇന്നസെന്*റ് അവതരിപ്പിക്കുന്നത്.
 
 വളരെ  തുച്ഛമായ ഫീസ് ഈടാക്കുന്ന ഒരു ഗ്രാമീണ ഹോമിയോ ഡോക്ടറാണ് ഭാര്*ഗവന്‍* പിള്ള.  വെറും ഇരുപത് രൂപ മാത്രമാണ് അദ്ദേഹം രോഗികളില്‍* നിന്ന് ഫീസായി  വാങ്ങുന്നത്. ചികിത്സ ബിസിനസായി മാറിയ ഇക്കാലത്ത് ഈ ഡോക്ടര്‍*  വ്യത്യസ്തനാകുന്നതും അങ്ങനെയാണ്. എന്നാല്‍* അദ്ദേഹത്തിന്*റെ ഭാര്യ  സുബ്ബലക്ഷ്മിയ്ക്ക് ഇതിനോട് പൊരുത്തപ്പെടാനാകുന്നില്ല.
 
 ഒരു  ഡോക്ടറുടെ ഭാര്യയായിരുന്നിട്ടും ഏറെ പരിമിതികള്‍*ക്കുള്ളില്* ജീവിക്കേണ്ടി  വരുന്നതിന്*റെ ബുദ്ധിമുട്ട് സുബ്ബലക്ഷ്മിയെ കുടുംബത്തിനുള്ളില്‍*  കലാപകാരിയാക്കി മാറ്റുന്നു. ഇതോടെ ഭാര്*ഗവന്‍* പിള്ളയുടെ ജീവിതം ആകെ  മാറിമറിയുകയാണ്. സുബ്ബലക്ഷ്മി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സോനാ  നായരാണ്.
 
 പൂര്*ണമായും  ഒരു കോമഡിച്ചിത്രമായിരിക്കും ‘ഡോക്ടര്‍* ഇന്നസെന്*റാണ്’. ജഗതി ശ്രീകുമാര്‍*,  സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും ചിത്രത്തില്‍* പ്രധാന കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നു. ഗാനരചയിതാവ് സന്തോഷ് വര്*മ ആദ്യമായി സംഗീത സംവിധാനം  നിര്*വഹിക്കുന്നു എന്നതും ചിത്രത്തിന്*റെ പ്രത്യേകതയാണ്.
 
 മുമ്പ്  പല ചിത്രങ്ങളിലും ഇന്നസെന്*റ് നായകനായിട്ടുണ്ട്. ഷാജി കൈലാസ് - രണ്*ജി  പണിക്കര്‍* ടീമിന്*റെ ‘ഡോക്ടര്‍* പശുപതി’ എന്ന ചിത്രത്തിലും ഒരു ഡോക്ടറായ  നായകനെയാണ് ഇന്നസെന്*റ് അവതരിപ്പിച്ചത്. പക്ഷേ, അതൊരു വ്യാജ  മൃഗഡോക്ടറായിരുന്നു എന്നു മാത്രം. മെഡിക്കല്‍* എത്തിക്സുകളില്*  വിശ്വസിക്കുന്ന നന്**മയുള്ള ഡോക്ടര്‍* കഥാപാത്രത്തെ അവതരിപ്പിച്ച് ഡോക്ടര്‍*  പശുപതിയുടെ വിജയം ആവര്*ത്തിക്കാന്* ഈ ചിത്രത്തിലൂടെ ഇന്നസെന്*റിന് കഴിയുമോ  എന്ന് കാത്തിരുന്നു കാണാം.
 
 
 Keywords: Doctor Innocent,shaji kailas, renji panniker, doctor pashupathy, comedy film,jagathy sreekumar, suraj venjaramoodu