സച്ചിന്* കാലിസിന് പിന്നില്‍*
ക്രിക്കറ്റ് ഇതിഹാസം സച്ചിന്* ടെണ്ടുല്*ക്കര്*ക്ക്* ടെസ്*റ്റ് റാങ്കിംഗില്‍* ഒന്നാം സ്*ഥാനം നഷ്*ടമായി. ദക്ഷിണാഫ്രിക്കയുടെ ജാക്ക്* കാലിസാണു സച്ചിനെ പിന്നിലാക്കി ഒന്നാം സ്*ഥാനത്തെത്തിയത്*. വെസ്*റ്റിന്*ഡീസിനെതിരായ ടെസ്*റ്റ് പരമ്പരയില്‍*നിന്നു വിട്ടുനിന്നതാണു സച്ചിന്* സ്*ഥാനം നഷ്*ടപ്പെടാന്‍* കാരണമായത്*. ഇംഗ്ലണ്ടിനെതിരായ ടെസ്*റ്റ് പരമ്പരയില്‍* മികച്ച പ്രകടനം നടത്തിയാല്‍* സച്ചിനു മടങ്ങിവരാം.
ഇന്ത്യയുടെ രാഹുല്‍* ദ്രാവിഡ്* ആദ്യ ഇരുപതില്‍* തിരിച്ചെത്തി. കിംഗ്*സ്റ്റണില്‍* നടന്ന ഒന്നാം ടെസ്*റ്റിലെ മാന്‍* ഓഫ് ദ മാച്ച് പ്രകടനമാണ് ദ്രാവിഡിന് ഗുണകരമായത്. 2010 നവംബറിനു ശേഷം റാങ്കിംഗില്‍* ദ്രാവിഡ്* നേടുന്ന ഏറ്റവും ഉയര്*ന്ന സ്*ഥാനമാണിത്*. ഒന്നാം ഇന്നിംഗ്*സില്* 82 റണ്‍*സെടുത്ത്* ഇന്ത്യക്ക് കരുത്തായ സുരേഷ്* റെയ്*ന അറുപത്തിയൊന്നാം സ്*ഥാനത്തേക്ക് മുന്നേറി.
ഒന്നാം ടെസ്റ്റില്‍* മികച്ച പ്രകടനം നടത്താന്‍* കഴിയാതിരുന്ന വി വി എസ്* ലക്ഷ്*മണ്* പതിനഞ്ചാം സ്*ഥാനത്തേക്കും നായകന്* എം എസ്* ധോണി മുപ്പത്തിയെട്ടാം സ്*ഥാനത്തേക്കും വീണു. മികച്ച ബൗളിംഗ്* കാഴ്*ച വച്ച പേസര്‍* ഇഷാന്ത്* ശര്*മ പതിനൊന്നാം സ്*ഥാനത്തെത്തി.
Keywords: Sachin loses No. 1 spot, Dravid back top 20,jack kalison test rank No.1 ,suresh raina test rank no.60,V.V.S .Lakshman test rank No.15, M.S.Dhoni test rank No.38, pacer Ishant Sharma test rank No.11,test rank