പൃഥ്വിയുടെ നായികയായി പിയ ബാജ്*പേയ് വരുന്
	
	
		ഒരു മറുനാടന്‍* നായികകൂടി മോളിവുഡിലേയ്ക്ക്. തമിഴ്*നടി പിയ ബാജ്*പേയ് ആണ്  മലയാളത്തില്‍* ഭാഗ്യം പരീക്ഷിക്കാന്‍* എത്തുന്നത്*. ജോണി ആന്റണി സംവിധാനം  ചെയ്യുന്ന മാസ്*റ്റേഴ്*സ് എന്ന ചിത്രത്തില്‍* പൃഥ്വിരാജിന്റെ നായികയായാണ്   പിയ മലയാളത്തില്‍* അരങ്ങേറ്റം കുറിയ്ക്കുന്നത്.
  	2008ല്‍* പൊയ് സൊല്ല പോറോം എന്ന ചിത്രത്തിലൂടെയാണ് പിയ തമിഴില്‍*  അരങ്ങേറിയത്. പിന്നീട് ഇതു വരൈ, ഗോവ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ച  ഇവര്‍* നടിയെന്ന നിലയില്‍* ശ്രദ്ധേയയായത് 'കൊ' യിലെ അഭിനയത്തിനാണ്.
  	കോളിവുഡില്‍* ഗ്ലാമര്‍* പ്രദര്*ശനത്തിനു തയ്യാറായ പിയ മലയാളത്തില്‍*  എത്തുന്നത്* വലിയ പ്രതീക്ഷകളോടെയാണ്. ചിത്രത്തില്‍* പൃഥ്വിയ്*ക്കൊപ്പം  സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലെ സംവിധായകനും നാടോടികളിലെ നായകനുമായ   ശശികുമാറും അഭിനയിക്കുന്നുണ്ട്.
  	ഒരു കുടുംബചിത്രമാണ് ഈ കൂട്ടുകെട്ടിനെ വച്ച് ജോണി ആന്റണി പ്ലാന്‍*  ചെയ്യുന്നത്. ശശി കുമാറിനും മലയാളത്തില്‍* ഇത് അരങ്ങേറ്റ ചിത്രമാണ്. രണ്ട്  സഹപാഠികളുടെ കഥയാണ് ചിത്രത്തില്‍* പറയുന്നത്. പൃഥ്വിയും ശശികുമാറുമാണ്  സഹപാഠികളുടെ വേഷത്തില്‍* എത്തുന്നത്.