ഭരിക്കാന്‍* ക്രിക്കറ്റ് താരങ്ങള്‍*ക്കും അവ
	
	
		http://gallery.bizhat.com/data/2986/Kapil-dev27.jpg
മുംബൈ ക്രിക്കറ്റ്  അസോസിയേഷനിലേക്ക് ( എം സി എ) നടക്കുന്ന തെരഞ്ഞെടുപ്പില്‍* മുന്‍*താരം ദിലീപ്   വെംഗ്*സാര്‍*ക്കര്*ക്ക് പിന്തുണയുമായി മുന്‍*നായകന്* കപില്‍*ദേവ്.  ക്രിക്കറ്റ്താരങ്ങള്‍* എന്നും കളിയുമായി ബന്ധപ്പെട്ട്   പ്രവര്*ത്തിക്കണമെന്ന് കപില്‍* പറഞ്ഞു. മുംബൈയില്‍* വെംഗ്*സാര്‍*ക്കറുടെ  പ്രചരണത്തില്‍* പങ്കെടുക്കാന്‍* എത്തിയതായിരുന്നു കപില്‍*.
നമുക്ക്  എന്തിനാണ് കളിയെ കുറിച്ച് ഒന്നുമറിയാത്തവരുടെ സഹായം? ബജറ്റ്  തയ്യാറാക്കുമ്പോള്‍* ധനമന്ത്രി  ക്രിക്കറ്റ്താരങ്ങളോട് അഭിപ്രായം  ആരായാറുണ്ടോ?.പിന്നെന്തിന് രാഷ്ട്രീയക്കാര്‍* കായികരംഗത്ത് വരണം?  രാഷ്ട്രീയക്കാര്‍*  മോശക്കാരാണെന്നല്ല. നമുക്ക് അവര്‍* കൂടിയേ തീരൂ.  എന്നാല്‍*, കായിക സംഘടനകളില്‍* എണ്*പതു ശതമാനം പേരെങ്കിലും  കായികതാരങ്ങള്‍*  തന്നെയായിരിക്കണമെന്നും കപില്‍* പറഞ്ഞു.
എം  സി യെ ഭരിക്കാന്‍* ക്രിക്കറ്റ് താരങ്ങള്‍*ക്ക് ഒരു അവസരം നല്*കാന്‍* കപില്‍*  ദേവ് അഭ്യര്*ഥിച്ചു.  കളിക്ക് വേണ്ടി  പ്രവര്*ത്തിക്കാന്*  അവസരമില്ലെങ്കില്‍* ക്രിക്കറ്റ് താരങ്ങള്‍* എന്തുചെയ്യും. പുതിയ  ഭരണസംവിധാനങ്ങള്‍* വരണം.  പോരാടാനുള്ള ഊര്*ജ്ജം ക്രിക്കറ്റ്  താരങ്ങള്‍*ക്കുണ്ട്. ഒന്നുമില്ലായ്മയില്‍* നിന്നു പോലും മികച്ച പ്രകടനം  പുറത്തെടുക്കും.  അവസരം നല്*കുന്നില്ലെങ്കില്‍* എങ്ങനെ ക്രിക്കറ്റ് താരങ്ങളെ  പരീക്ഷിക്കാന്‍* സാധിക്കും. എങ്ങനെ കഴിവുകള്‍*  തെളിയിക്കാനാകും. ദിലീപിനും  സംഘത്തിനും ക്രിക്കറ്റിന് മികച്ച സേവനങ്ങള്‍* നല്*കാനാകുമെന്ന്  എനിക്കുറപ്പുണ്ട് - കപില്‍*  പറഞ്ഞു.
കേന്ദ്രമന്ത്രി  ശരത് പവാറായിരുന്നു എംസിഎ കഴിഞ്ഞ അഞ്ച് തവണയും പ്രസിഡന്റ്. എന്നാല്‍*  സാങ്കേതികകാരണങ്ങളാല്‍* പവാര്‍* ഇത്തവണ മത്സരിക്കേണ്ടെന്ന്  തീരുമാനിക്കുകയായിരുന്നു. പവാര്‍* പിന്**മാറിയതിനാല്‍* തെരഞ്ഞെടുപ്പില്‍*  പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം ദിലീപ് വെംഗ്സാക്കറും കേന്ദ്രമന്ത്രി  വിലാസറാവു ദേശ്മുഖും തമ്മിലാണ്. മുന്‍* വിക്കറ്റ്കീപ്പര്‍* ചന്ദ്രകാന്ത്  പണ്ഡിറ്റ്, ബല്*വീന്ദര്‍* സന്ധു എന്നിവരാണ് വെംഗ്*സാര്‍*ക്കറുടെ പാനലിലുള്ള  മറ്റു താരങ്ങള്‍*.
Keywords: Kapil Dev , Vengsarkar in MCA polls,Dileep Wengsakar, Chandrakanth Pandit, Balvindar Sandu,MCA