-
തമന്നയുടെ മോഹം
http://gallery.bizhat.com/data/3609/...manna_11_1.jpg
വിജയ്, ധനുഷ്, കാര്‍ത്തി, ജയംരവി തുടങ്ങിയ നായകര്‍ക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള തമന്നയ്ക്ക് ഒരുകാര്യത്തില്‍ സങ്കടം ബാക്കിയാണ്- വിക്രമിന്റെ നായികയാവാന്‍ ഇതുവരെ അവസരമൊത്തില്ല. വിക്രമിന്റെ ‘ദൈവത്തിരുമകള്‍’ എന്ന ചിത്രം പുറത്തിറങ്ങിയതോടെ ഇക്കാര്യത്തിലുള്ള നഷ്ടബോധം തമന്ന പരസ്യമായിത്തന്നെ പ്രകടിപ്പിച്ചു. അഭിനയമികവിനാല്‍ മാത്രമല്ല, കഥാപാത്രസ്വീകരണത്തിലെ വ്യത്യസ്തതകൊണ്ടും വിക്രം വിസ്മയിപ്പിക്കുന്നുവെന്നാണ് തമന്നയുടെ അഭിപ്രായം.
താരരാജാക്കന്മാരുടെ പദവിയില്‍ അഭിരമിക്കുന്നവര്‍ പൊതുവേ സ്വീകരിക്കാന്‍ മടികാണിക്കുന്ന തരം വേഷങ്ങള്‍ ധൈര്യത്തോടെ ഏറ്റെടുക്കുന്ന വിക്രം തമിഴിലെ മറ്റു മുഖ്യധാരാനായകന്മാരില് നിന്നു വ്യത്യസ്തനാണ്.’ദൈവത്തിരുമകള്‍’ എന്ന ചിത്രത്തില്‍ അദ്ദേഹം അവതരിപ്പിച്ച കൃഷ്ണ എന്ന കഥാപാത്രം കാണികളെ വിസ്മയിപ്പിച്ചതിന് ഇതും ഒരു കാരണമാണ്. അതുതന്നെയാണ് തമന്നയെയും ആകര്*ഷിച്ചത്.
ഒപ്പം അഭിനയിക്കണമെന്ന തന്റെ മോഹം വിക്രം പരിഗണിക്കുമെന്നാണ് തമന്നയുടെ പ്രതീക്ഷ. എന്നാല്‍, വര്‍ഷങ്ങള്‍ക്കിടയില്‍ മാത്രമാണ് വിക്രം ഒരു ചിത്രം ചെയ്യുന്നത്. ഓരോ സിനിമയ്ക്കും വേണ്ടി എത്രകാലം അധ്വാനിക്കാനും അദ്ദേഹത്തിനു മടിയില്ല. ഇത്തരത്തില്‍ കാത്തിരിക്കുകയും പണിപ്പെടുകയും ചെയ്യുന്നതിനിടെ എത്രയോ സിനിമകള്‍ വേണ്ടെന്നുവെക്കേണ്ടി വരും.
തെലുങ്കിലും തമിഴിലും തിരക്കുള്ള തമന്നയ്ക്ക് എത്രത്തോളം അതിനു കഴിയുമെന്നാണ് കോളിവുഡില്‍ ഉയരുന്നചോദ്യം. എന്നാല്‍, ഇതേപോലെ രണ്ടുഭാഷകളിലും തിരക്കുള്ള താരമായ അനുഷ്കയ്ക്ക് ‘ദൈവത്തിരുമകളി’ല്‍ വിക്രമിനൊപ്പം അഭിനയിക്കാമെങ്കില്‍ തമന്നയ്ക്കും അതിനു കഴിയുമെന്ന വിശദീകരണമാണ് ആരാധകര്‍ നല്‍കുന്നത്.
Keywords: Tamanna new news, tamanna stills, tamanna gallery, tamanna photos, tamanna desire