കൊടുത്തത് തിരികെ കിട്ടി: ശ്രീശാന്ത്
http://gallery.bizhat.com/data/2248/sreesanth3.jpg
ഇന്ത്യന്‍* ടീം എതിരാളികളെ നേരിട്ടിരുന്ന അതേ ശൈലിയിലാണ് ഇംഗ്ലണ്ട് ഇപ്പോള്‍* ഇന്ത്യയ്ക്ക് തിരിച്ചടി നല്*കുന്നത് എന്ന് ശ്രീശാന്ത്. ഓവല്‍* ടെസ്റ്റിന്റെ രണ്ടാം ദിവസം മൂന്ന് വിക്കറ്റിന് 457 എന്ന കൂറ്റന്‍* സ്കോര്‍* പടുത്തുയര്*ത്തിയതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ശ്രീ.
കഴിഞ്ഞ മൂന്ന് ടെസ്റ്റുകളിലും 710, 544, 479 എന്നിങ്ങനെ വമ്പന്‍* സ്കോറുമായി ഇംഗ്ലണ്ട് മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. എന്നാല്‍*, ഇത് ഇന്ത്യയുടെ പിഴവുകൊണ്ടാണെന്ന് പറയാന്‍* സാധിക്കില്ല എന്നാണ് ശ്രീയുടെ അഭിപ്രായം.
ഇംഗ്ലണ്ട് ലോക ഒന്നാം നമ്പര്‍* ടെസ്റ്റ് ടീം എന്ന നിലയില്‍* തന്നെയാണ് കളിക്കുന്നത്. ഇന്ത്യയുടേത് നല്ല തുടക്കമായിരുന്നു. എന്നാല്‍*, ലഞ്ചിനു ശേഷം ഇംഗ്ലണ്ട് ആക്രമിച്ചു കളിക്കാന്‍* തുടങ്ങി. ബൌളിംഗ് മോശമാണെന്ന് പറയാന്‍* സാധിക്കില്ല. പക്ഷേ, അവര്‍* ക്രീസില്‍* തുടരാനും ആക്രമിച്ച് കളിക്കാനും തീരുമാനിച്ചതാണ് കളിയുടെ ഗതിമാറ്റിയത് എന്നും ശ്രീശാന്ത് അഭിപ്രായപ്പെടുന്നു.
ശക്തിയുടെ മാറ്റുരയ്ക്കുന്ന കളിയാണ് ഇതെന്ന് പറയുന്ന ശ്രീശാന്ത് താന്‍* കളി ശരിക്കും ആസ്വദിച്ചു എന്നും പറയുന്നു. ഇംഗ്ലണ്ടിനെതിരെ പന്തെറിയുക എന്നത് ഒരു വെല്ലുവിളിയായിരുന്നു. കൃത്യമായി പന്തെറിയാന്‍* ശ്രമിച്ചു എന്നും അത് തന്നെ നിരാശപ്പെടുത്തിയില്ല എന്നും ശ്രീശാന്ത് പറഞ്ഞു.
എന്നാല്‍*, ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര ഏറ്റവും കടുപ്പമേറിയതല്ല എന്ന അഭിപ്രായക്കാരനാണ് ശ്രീ. എല്ലാ കളിയും അനായാസമായി ജയിക്കാന്‍* കഴിയില്ല എന്നതാണ് ഈ പരമ്പരയില്‍* നിന്ന് ലഭിച്ച ഏറ്റവും വലിയ പാഠമെന്നും ശ്രീശാന്ത് പറയുന്നു.
keywords:Now we're getting what we done to others, Sree,sreesanth,cricket news,sports news