- 
	
	
	
		
Happy Birthday Mammootty
	
	
		http://gallery.bizhat.com/data/698/mamooty1.png
മമ്മൂട്ടിയുടെ  ജന്‍**മദിനമാണ് സെപ്റ്റംബര്‍* ഏഴ്. എന്നാല്‍* അദ്ദേഹത്തിന് എത്ര വയസായി  എന്നുമാത്രം ചോദിക്കരുത്. മലയാളികളുടെ മനസില്‍* എന്നും അദ്ദേഹത്തിന്*റെ  പ്രായം 30നും 35നും ഇടയിലാണ്. കൂടിവന്നാല്‍* 40. മമ്മൂട്ടി ആ പ്രായക്കാരായ  കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍* ഇപ്പോഴും ആരും നെറ്റിചുളിക്കുന്നില്ല.  കാരണം, അത് മമ്മൂട്ടിയാണ്. മമ്മൂട്ടിക്ക് പകരം വയ്ക്കാന്‍* മറ്റൊരു നടന്*  വേണമെന്ന് മലയാളികള്‍* ആഗ്രഹിക്കുന്നില്ല. 
മുപ്പത്  വര്*ഷത്തിലധികമായി മമ്മൂട്ടി മലയാള സിനിമയുടെ ഭാഗമായിട്ട്. ഇത്രയും  കാലത്തിനിടയ്ക്ക് അദ്ദേഹം അവതരിപ്പിക്കാത്ത ഒരു കഥാപാത്രം, അദ്ദേഹം  പകര്*ത്താത്ത ഒരു ഭാവം, അദ്ദേഹം ജീവിക്കാത്ത ഒരു ജീവിതം കണ്ടെത്താന്‍*  പറഞ്ഞാല്‍* അത് അല്‍*പ്പം ബുദ്ധിമുട്ടുള്ള സംഗതി തന്നെ. മലയാളസിനിമയുടെ  നടുമുറ്റത്ത് ഒരു സിംഹാസനമിട്ട് അതില്‍* താരരാജാവായി മമ്മൂട്ടി  ഇരിപ്പുറപ്പിച്ചിട്ട് മൂന്ന് പതിറ്റാണ്ടായി. ആ സിംഹാസനത്തിനൊരു വെല്ലുവിളി  ഉയര്*ത്താന്* മറ്റൊരു നടനും കഴിഞ്ഞില്ല. മോഹന്‍*ലാല്‍* എന്നൊരു ഇതിഹാസം  മമ്മൂട്ടിക്കു സമാന്തരമായി ഒഴുകുന്നു എന്നതല്ലാതെ!
മമ്മൂട്ടിക്ക്  എതിരാളിയാണോ മോഹന്‍*ലാല്‍*? മമ്മൂട്ടിയും മോഹന്‍*ലാലും തമ്മില്‍* ഒരു  മത്സരമുണ്ടോ? മമ്മൂട്ടിയും ലാലും ശത്രുതയിലാണോ? ഇത്തരം ചോദ്യങ്ങളിലൂടെയാണ്  മൂന്നു പതിറ്റാണ്ടുകളായി മലയാളികളുടെ ജീവിതം നീങ്ങുന്നത്. അവര്‍* പരസ്പരം  സംസാരിക്കുന്നതിന്*റെ ഒരു ചിത്രം കണ്ടാല്‍*, അവര്‍* തമ്മില്‍* പിണങ്ങി എന്നൊരു  വാര്*ത്ത കേട്ടാല്‍* മലയാളികള്‍* ആഴ്ചകളോളം അതേക്കുറിച്ച് സംസാരിക്കുന്നു.  എന്നാല്‍* ഈ മുപ്പത് വര്*ഷവും മലയാളികള്‍*ക്ക് ഉത്തരം കിട്ടാതിരുന്ന ഒരു  ചോദ്യമുണ്ട്. അതാണ് ഏറ്റവും വലിയ ചോദ്യം - മമ്മൂട്ടിയാണോ മോഹന്‍*ലാലാണോ  മികച്ച നടന്*?
Keywords: Happy Birthday Mammootty,megastar mammootty,mohanlal