യു.കെയില്‍* സര്*ജറിക്കുശേഷം പരിചരണം കമ്മി; !
	
	
		http://gallery.bizhat.com/data/1435/common_drugs.jpgഓപ്പറേഷനു ശേഷം ശരിയായ പരിചരണം കിട്ടാത്തതിന്റെ പേരില്‍* ആയിരക്കണക്കിനു  പ്രായമായ രോഗികള്‍* മരിക്കുന്നുണ്ടെന്ന്* പ്രമുഖ സര്*ജന്മാര്*.  സാധാരണഗതിയിലുള്ള ഓപ്പറേഷനുശേഷം വാര്*ഡുകളില്* വെറുതെ  ഉപേക്ഷിച്ചുപോകുകയാണ്* പലരേയും.    ജൂണിയര്‍* ഡോക്ടര്‍*മാര്‍*ക്കായിരിക്കും  പലപ്പോഴും ഈ വാര്*ഡുകളുടെ ചുമതല. സ്*പെഷലിസ്*റ്റ്* ഡോക്ടര്‍*മാരുടെ പരിചരണം  വേണ്ട രോഗികളായിരിക്കും പലപ്പോഴും ഇങ്ങനെ ആവശ്യത്തിന്* ശ്രദ്ധ കിട്ടാതെ  കിടക്കുന്നത്*.
അമേരിക്കയിലേതുമായി താരതമ്യം ചെയ്യുമ്പോള്‍* ഇത്തരം രോഗികള്‍* മരിക്കാനുളള  സാധ്യത ബ്രിട്ടനില്‍* നാലിരട്ടിയാണത്രേ.   കാന്‍*സര്* രോഗികളും  ഹൃദ്*രോഗികളുമായ പ്രായമേറിയവര്‍*ക്ക്* സര്*ജറി കൂടി കഴിയുമ്പോള്‍* കൂടുതല്‍*  പ്രശ്*നങ്ങളുണ്ടാകും. ഇവരെ ഡോക്ടര്‍*മാരും നഴ്*സുമാരും അടങ്ങുന്ന വിദഗ്*ധ  സംഘം തുടര്‍*ച്ചയായി പരിചരിക്കേണ്ടതുണ്ട്*. ഇക്കാര്യത്തിലാണ്* വീഴ്*ച  സംഭവിക്കുന്നത്*.
പലപ്പോഴും എന്‍*എച്ച്*എസ്* ഇതില്‍* വീഴ്*ച വരുത്തുകയാണെന്ന്* സീനിയര്‍*  ഡോക്ടര്‍*മാര്‍* ചൂണ്ടിക്കാട്ടുന്നു.   170,000 പ്രായമേറിയ രോഗികളില്‍*  100,000 പേര്*ക്കും പ്രശ്*നങ്ങളുണ്ടാകാമെന്നാണ്* വിലയിരുത്തല്‍*.  ഇരുപത്തയ്യായിരം പേരെ പരിചരിക്കുന്നതില്‍* ഏഴിലൊന്നു പേരും മരിക്കുന്നു.  പലര്*ക്കും പലവിധ ഇന്‍*ഫക്ഷനുകളുണ്ടാകുന്നു. രക്തത്തില്‍* വിഷംകലരുന്നതു അതു  ഗുരുതരമാകുന്നതിനും സാധ്യത കൂടുതലാണ്*. ഒരു ജൂണിയര്‍* ഡോക്ടര്‍*ക്ക്*  പലപ്പോഴും ഇത്തരം ഗുരുതര പ്രശ്*നങ്ങള്‍* തിരിച്ചറിയാന്‍* കഴിയണമെന്നില്ല.
Keywords: plastic surgery, reconstructive surgery, aesthetic surgery, hand musculoskeletal system, craniovertebral junction, spine, diagnosis, treatment, treatment