-
മഴ തുള്ളികള്‍*
http://gallery.bizhat.com/data/2645/...ter_drops1.jpg
മഴ... പ്രണയത്തിന്* മധുര ഭാവം....
മനസ്സില്‍* കുളിരോലും കാവ്യ ഭാവം...
ഓര്*മ്മതന്‍* ചിറകേറി പറന്നുയരു-
ന്നോരാ സുന്ദര സുരഭില നിമിഷമീ മഴ ....
കാര്‍*മേഘ കെട്ടില്‍* നിന്നടര്*ന്നു വീഴുന്നോര
മഴ തുള്ളികള്‍* എന്നെന്നും എന്‍* മനസ്സില്‍*
ആയിരം മഴവില്ലിന്* ചാരുത പകര്*ന്നിടും
വര്*ണ്ണങ്ങള്* തന്* കളിത്തോഴര്‍* മാത്രം...
സ്നേഹം പകര്*ന്നു തലോടി അകലുന്ന
പ്രണയിനി ആണെനിക്കെന്നും ഈ മഴ
ജാലക വാതില്‍*ക്കല്‍* ലജ്ജിച്ചു നില്കും
അവളെ എനിക്കെന്നും ഏറെ ഇഷ്ടം...
നാണം കുണുങ്ങി എന്‍* കാതില്‍* എപ്പോഴും
മോഹന രാഗത്തിന്* ഗീതകം പോലെ
കിന്നാരം ചോല്ലുമാ കുറു മ്പിതന്* കവിളത്ത്
ചുംബനം നല്*കി തഴുകി തലോടും ഞാന്‍*
ആനന്ദ നിര്*വൃതി നൃത്ത ചുവടുകളാല്‍*
ആഘോഷമയമാകുമാ ധന്യ വേള...
എല്ലാം കഴിഞ്ഞവള്‍* അകലാന്‍* തുനിയുമ്പോള്‍*
എന്‍* കണ്ണില്‍* നിറയുന്ന തുള്ളികള്‍* എനിക്കെന്നും
അവളുടെ വരവിന്* പ്രതീക്ഷ മാത്രം
എങ്കിലും എനിക്കേറെ ഇഷ്ടം
എന്‍* മഴയെ എനിക്കെന്നും ഏറെ ഇഷ്ടം..
Keywords: mazha,mazhathullikal,kavithakal, malayalam poems, natural poems,love poems