ഏകദിനക്രിക്കറ്റില്‍* തമ്പുരാന്* വീരേന്ദ്&
	
	
		http://gallery.bizhat.com/data/883/V...ehwag_26_1.jpg
ഏകദിനക്രിക്കറ്റില്‍*  ഇനി തമ്പുരാന്* ഇന്ത്യയുടെ വീരേന്ദ്ര സെവാഗ്. ഏകദിനക്രിക്കറ്റില്‍* ഏറ്റവും  ഉയര്*ന്ന വ്യക്തിഗത സ്കോര്‍* സെവാഗ് സ്വന്തം പേരില്‍* കുറിച്ചു.  വെസ്റ്റിന്*ഡീസിനെതിരെയുള്ള ഏകദിനപരമ്പരയിലെ നാലാം മത്സരത്തില്‍* 219 റണ്‍*സ്  നേടിയാണ് സെവാഗ് ഈ സുവര്*ണനേട്ടത്തിലെത്തിയത്. 149 പന്തുകളില്‍* നിന്ന് ഏഴ്  സിക്സറുകളും 25 ഫോറുകളും ഉള്*പ്പടെയാണ് ഇത്. 2010ല്‍* ഇന്ത്യയുടെ സച്ചിന്*  ടെണ്ടുല്*ക്കര്* നേടിയ 200 റണ്‍*സിന്റെ റെക്കോര്*ഡ് ആണ് സെവാഗ് മറികടന്നത്. 
നാല്*പ്പത്തിനാലാം  ഓവറിലെ മൂന്നാം പന്തില്‍* റസ്സലിനെ ബൌണ്ടറി പായിച്ചാണ് സെവാഗ് ഇരട്ട ശതകം  തികച്ചത്. നൂറ്റിനാല്*പ്പത് പന്തുകളില്‍* നിന്ന് 69 പന്തുകളില്‍* നിന്ന് 23  ഫോറുകളും ആറ് സിക്സറുകളും ഉള്*പ്പടെയാണ് സെവാഗ് ഇരട്ടസെഞ്ച്വറി തികച്ചത്.  69 പന്തുകളില്‍* നിന്ന് 10 ഫോറുകളും അഞ്ച് സിക്സറുകളും ഉള്*പ്പടെയാണ് സെവാഗ്  ആദ്യ സെഞ്ച്വറി തികച്ചത്. പൊള്ളാര്*ഡിനെ ബൌണ്ടറി പായിച്ചാണ് സെവാഗ് ആദ്യ  ശതകത്തിലെത്തിയത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ്  സച്ചിന്* ടെണ്ടുല്*ക്കര്* ഇരട്ട സെഞ്ച്വറി നേടിയത്. ഗ്വാളിയറില്‍* 147  പന്തുകളില്‍* നിന്ന് 200 റണ്‍*സുമായി സച്ചിന്* പുറത്താകെ നിന്നു. 25  ബൌണ്ടറികളും മൂന്നു സിക്*സറുകളും അടങ്ങുന്നതായിരുന്നു ഏകദിനക്രിക്കറ്റിലെ  ആദ്യ ഇരട്ട സെഞ്ച്വറി.
Keywords:Sachin tendulkar, Veerendra Sevag,Russel, boundary,cricket news, sports news,Sewag hits double century