ലാല്‍* ജോസ് ചിത്രം വീണ്ടും - ഏഴ് സുന്ദരരാത്!
	
	
		2006 ഓഗസ്റ്റ് 25നാണ്  ക്ലാസ്മേറ്റ്സ് എന്ന സിനിമ കേരളത്തിലെ തിയേറ്ററുകളില്‍* റിലീസ് ചെയ്തത്.  ജയിംസ് ആല്*ബര്*ട്ടിന്*റെ തിരക്കഥയില്‍* ലാല്‍* ജോസ് സംവിധാനം ചെയ്ത ചിത്രം  ചരിത്രവിജയമാണ് നേടിയത്. തൊണ്ണൂറുകളിലെ കോളജ് കാമ്പസുകളുടെ  ഗൃഹാതുരതയുണര്*ത്തിയ സിനിമ കേരളം ഏറ്റെടുക്കുകയായിരുന്നു.
അതിന്  ശേഷം ജയിംസ് ആല്*ബര്*ട്ട് സൈക്കിള്‍*, ഇവിടം സ്വര്*ഗമാണ്, വെനീസിലെ  വ്യാപാരി എന്നീ തിരക്കഥകള്‍* രചിച്ചു. എന്നാല്‍* ലാല്‍* ജോസുമൊന്നിച്ച് ഒരു  ചിത്രം ജയിംസ് ചെയ്തില്ല. ഇപ്പോഴിതാ, ലാല്‍* ജോസ് - ജയിംസ് ആല്*ബര്*ട്ട്  ടീമിന്*റെ പുതിയ സിനിമ ആരംഭിക്കുകയാണ്.
‘ഏഴ്  സുന്ദരരാത്രികള്‍*’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.  ക്ലാസ്മേറ്റ്സിലെ അതേ താരനിര ഈ സിനിമയില്‍* ഉണ്ടാകുമോ എന്നതില്‍*  തീരുമാനമായിട്ടില്ല. എന്നാല്‍* കുഞ്ചാക്കോ ബോബന്*, ബിജു മേനോന്*,  ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവര്‍* ചിത്രത്തില്‍* ഉണ്ടാകുമെന്ന് സൂചന  ലഭിച്ചിട്ടുണ്ട്. 
ഒരു  പ്രണയചിത്രമായിരിക്കും ‘ഏഴ് സുന്ദരരാത്രികള്‍*’ എന്നാണ് അറിയുന്നത്. ദിലീപ്  ചിത്രമായ ‘സ്പാനിഷ് മസാല’യ്ക്ക് ശേഷം ലാല്‍* ജോസ് ഈ സിനിമയുടെ ജോലിയിലേക്ക്  കടക്കും.
അതേസമയം  മമ്മൂട്ടി നിര്*മ്മിച്ച് നായകനാകുന്ന ചിത്രത്തിന്*റെയും ഒരു പുതുമുഖ  ചിത്രത്തിന്*റെയും തിരക്കഥാരചനയ്ക്ക് ജയിംസ് ആല്*ബര്*ട്ട് കരാറായിട്ടുണ്ട്.  എന്നാല്‍* ലാല്‍* ജോസ് ചിത്രത്തിന് ശേഷമേ ജയിംസ് ആല്*ബര്*ട്ട് മറ്റ്  പ്രൊജക്ടുകളിലേക്ക് കടക്കൂ എന്നാണ് അറിയുന്നത്.
ക്ലാസ്മേറ്റ്സ് പോലെ ഏഴ് സുന്ദരരാത്രികളും കേരളക്കര കീഴടക്കുമെന്ന് പ്രതീക്ഷിക്കാം.
Keywords:Classmates, James Albert, spanish masala, Dileep, love story,mammootty,Kunchako Boban, jayasurya,Biju Menon, Indrajith, cycle,Laljose Film coming soon,7 Sundara Rathrikal