താരസമ്പന്നമായി റിതേഷ്-ജെനീലിയ വിവാഹനിശ
താരസമ്പന്നമായി റിതേഷ്-ജെനീലിയ വിവാഹനിശ്ചയം
http://gallery.bizhat.com/data/1000/...sh_wedding.jpg
മുംബൈ: ദക്ഷിണേന്ത്യന്‍* സിനിമയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള നായികാതാരം ജെനീലിയ ഡിസൂസയും ബോളിവുഡ് താരം റിതേഷ് ദേശ്മുഖും തമ്മിലുള്ള വിവാഹനിശ്ചയം മുംബൈയില്‍* നടന്നു. മുംബൈയില്‍* കഴിഞ്ഞദിവസം വൈകീട്ട് നടന്ന ചടങ്ങിലേക്ക് ബോളിവുഡ് സിനിമാലോകത്തെ താരങ്ങള്‍* ഒഴുകിയെത്തി. ഏറെ നാളായി പ്രണയത്തിലാണ് ഇരുവരും.
പുതുവര്*ഷത്തില്* പുതിയ ജീവിതത്തിലേക്ക് കടക്കാന്‍* പോകുകയാണെന്നും എല്ലാവരുടേയും അനുഗ്രഹം വേണമെന്നും ട്വിറ്ററില്‍* കുറിച്ചിട്ട് ജെനീലിയ തന്നെയാണ് മാസങ്ങള്‍*ക്ക് മുമ്പ് വിവാഹവാര്*ത്ത പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രിയും മഹാരാഷ്ട്ര മുന്‍* മുഖ്യമന്ത്രിയുമായ വിലാസ് റാവു ദേശ്മുഖിന്റെ മകനാണ് ബോളിവുഡിലെ പ്രമുഖ നടന്* കൂടിയായ റിതേഷ്. മുംബൈയില്‍* ജനിച്ച് വളര്*ന്ന് മംഗലാപുരംകാരിയായ ജെനീലിയ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിവയ്ക്ക് പുറമേ സന്തോഷ് ശിവന്* സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ ഉറുമിയിലും നായികാവേഷം ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍* സിനിമയിലെ തിരക്കുള്ള നായികമാരില്‍* ഒരാളാണിന്ന് ജെനീലിയ. കരണ്‍* ജോഹര്‍*, അര്*ജുന്* രാംപാല്‍*, അമൃത റാവു, സിദ്ധാര്*ത്ഥ് തുടങ്ങി ബോളിവുഡിലെ പ്രമുഖതാരങ്ങള്‍* എല്ലാവരും തന്നെ ജെനീലിയ്ക്കും റിതേഷിനും ആശംസകള്‍* നേരാനെത്തി. 2003 ല്‍* പുറത്തിറങ്ങിയ തുജേ മേരി കസം എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ബോളിവുഡില്‍* അരങ്ങേറ്റം നടത്തുന്നതും പ്രണയത്തിലാകുന്നതും. സന്തോഷ് സുബ്രഹ്മണ്യം, ബോയ്*സ് തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ തമിഴിലും തിളങ്ങിയ താരമാണ് ജനീലിയ.
Tags: Genelia Ritesh engagement, Actress Genelia, Genelia wedding, Genelia planning to marry, Genelia D'Souza and Bollywood actor Ritesh Deshmukh, Genelia and Ritesh engaged Video, Genelia and Ritesh images, Genelia and Ritesh stills, Genelia and Ritesh Photos, Genelia and Ritesh wedding news, Genelia and Ritesh photo gallery , Genelia and Ritesh family, Actor Ritesh wedding