ചെറുപയര്‍* ഭക്ഷണമായും, മരുന്നായും.
	
	
		http://gallery.bizhat.com/data/3720/...green_gram.jpg
കേരളീയര്‍* സാധാരണയായി ഭക്ഷണത്തില്‍* ഉള്*പ്പെടുത്തുന്ന ചെറുപയര്‍*  ഭക്ഷണത്തിന് പുറമേ ഒരു രോഗസംഹാരിയും കൂടിയാണ് എന്ന  വസ്തുത മിക്കവര്*ക്കും  അറിയില്ല.ചെറുപയറിന് കഫപിത്തങ്ങളെ ശമിപ്പിക്കാനും ശരീരത്തിലെ ചൂടു  ക്രമീകരിക്കാനും സഹായിക്കും.ഇത് കൂടാതെ രക്തവര്‍*ദ്ധനയുണ്ടാക്കാനും  ചെറുപയറിന് സാധിക്കും.മഞ്ഞപ്പിത്തം, കരള്‍*രോഗം, ഗ്രഹണി, ദഹനക്കുറവ്* എന്നീ  രോഗങ്ങള്‍* ബാധിച്ചവര്‍*ക്കു ചെറുപയര്‍* വേവിച്ച്* ഒരു നേരത്തെ  ആഹാരമാക്കുന്നത്* നല്ലതാണ്*.പ്രോട്ടീന്‍* ധാരാളം   ലഭിക്കുന്നതിനാല്‍*    പ്രമേഹരോഗിയുടെ ഭക്ഷണത്തില്‍* ചെറുപയര്‍* ഉള്*പ്പെടുത്തുന്നത്* നല്ലതാണ്*.ഇത്  കൂടാതെ ചെറുപയര്‍* സൂപ്പാക്കി കഴിക്കുന്നത്* മുലയൂട്ടുന്ന അമ്മമാര്‍*ക്ക്*  നല്ലതാണ്*.ഇത് കൂടാതെ  ചര്*മസംരക്ഷണത്തിനും  ചെറുപയര്‍*   ഉപയോഗപ്പെടുത്താവുന്നതാണ് .എണ്ണ തേച്ചു കുളിക്കുമ്പോള്‍*  ചെറുപയര്‍* പൊടി  ഉപയോഗിക്കുന്നത്* ഉത്തമമാണെന്നാണ്    ആയുര്‍*വേദ വിധിയില്‍* പറയുന്നുണ്ട്  .ചെറുപയര്‍* പൊടിച്ച്* റോസ്* വാട്ടറില്‍* ചാലിച്ചു പശപോലെയാക്കിയ മിശ്രിതം  കണ്ണടച്ച്  കണ്ണിന്*  പോളകളിലൂടെ   മുകളില്‍* വെക്കുക . പത്ത്* മിനിറ്റിനു  ശേഷം ഈ  മിശ്രിതം കഴുകിക്കളയണം. കണ്ണിനു കുളിര്*മ കിട്ടും. അതെ സമയം  മലബന്ധമുള്ളവരും  വാതസംബന്ധമായ  രോഗമുള്ളവരും ചെറുപയര്‍*  ഒഴിവാക്കുന്നതായിരിക്കും അഭികാമ്യം.
Keywords:small gram, green gram, Rose water, protein,food,medicine,health tips,helath news