ജഗതിയുടെ മകളെ മനോരമ കണ്ടെത്തി
	
	
		http://gallery.bizhat.com/data/564/jagathy_daughter.jpg
‘ജഗതി ശ്രീകുമാറിന് മറ്റൊരു  മകളുണ്ട്’ എന്ന വെളിപ്പെടുത്തലുമായി കഴിഞ്ഞ ലക്കം മംഗളം വാരിക  പുറത്തിറങ്ങിയത് ഒട്ടേറെ കോലാഹലങ്ങള്‍*ക്ക് വഴിവച്ചിരുന്നു. മലയാളത്തിലെ  മഹാനടനായ ജഗതി വാഹനാപകടത്തില്‍* പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍* കഴിയുമ്പോള്‍*  മംഗളം അത് പരിഗണിക്കാതെ ഒരു സ്കൂപ്പ് വാര്*ത്തയുമായി വരുന്നു എന്ന്  സോഷ്യല്‍* നെറ്റുവര്‍*ക്ക് സൈറ്റുകളില്‍* ആരോപണങ്ങളുണ്ടായി. എന്നാല്‍*  ജഗതിയുമായുള്ള അഭിമുഖം നേരത്തേ തയ്യാറാക്കിയതാണെന്ന് മംഗളവും വ്യക്തമാക്കി.
ഈ  ലക്കം മനോരമ ആഴ്ചപ്പതിപ്പ് പുറത്തിറങ്ങുന്നത് മംഗളത്തെ മറികടക്കുന്ന ഒരു  സ്കൂപ്പുമായാണ്. ജഗതി ശ്രീകുമാറിന്*റെ മകളുമായുള്ള അഭിമുഖവുമായാണ് മനോരമ  രംഗത്തെത്തിയിരിക്കുന്നത്. മകള്‍* ശ്രീലക്ഷ്മിയുടെ അഭിമുഖവും ചിത്രങ്ങളും  ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാത്രമല്ല, മനോരമ  ആഴ്ചപ്പതിപ്പിന്*റെ മുഖച്ചിത്രവും ശ്രീലക്ഷ്മിയാണ്.
തിരുവനന്തപുരത്ത്  കരുമത്തെ ‘നന്ദനം’ എന്ന വീട്ടിലാണ് ശ്രീലക്ഷ്മി എന്ന ‘ലച്ചു’  താമസിക്കുന്നത്. ഒപ്പം അമ്മ കല ശ്രീകുമാറും. ജഗതി ഗുരുവായൂരില്‍* കൊണ്ടുപോയി  താലിചാര്*ത്തിയതാണ് കലയെ. ജഗതിക്ക് ഇങ്ങനെയൊരു കുടുംബം ഉണ്ട് എന്നത്  ഏറ്റവും കുറഞ്ഞത് തിരുവനന്തപുരത്തുകാര്‍*ക്കെങ്കിലും ഒരു രഹസ്യമല്ല.
അപകടവാര്*ത്തയറിഞ്ഞ്  കലയും ശ്രീലക്ഷ്മിയും ജഗതി ശ്രീകുമാറിനെ കോഴിക്കോട് മിംസ് ആശുപത്രിയില്‍*  പോയി കണ്ടിരുന്നു. നടന്* ജഗദീഷാണ് യാത്രയ്ക്ക് ആവശ്യമായ സൌകര്യങ്ങള്‍*  ചെയ്തുകൊടുത്തത്. കലയും ശ്രീലക്ഷ്മിയും ആശുപത്രിയില്‍* ചെല്ലുമ്പോള്‍*  ജഗതിയുടെ ഭാര്യ ശോഭയും മകന്* രാജ്കുമാറും മകള്‍* പാര്*വതിയും മറ്റ്  ബന്ധുക്കളും സിനിമാക്കാര്* അടക്കമുള്ള സുഹൃത്തുക്കളും അവിടെ ഉണ്ടായിരുന്നു.  
“രാത്രി  പത്തരയായതിനാല്‍* വെന്‍*റിലേറ്റര്‍* മുറിയില്‍* കയറി കാണാന്‍* ഡോക്ടര്‍*മാര്‍*  അനുവദിച്ചില്ല. പിന്നീട് പാര്*വതി ഡോക്ടര്‍*മാരോട് സംസാരിച്ച് അനുവാദം  വാങ്ങിത്തരികയായിരുന്നു” 
Keywords:Parvathy,Kala sreekumar,sreelakshmi, Mims Hopsital, actor Jagadeesh, Rajkumar,Jagathy's Daughter Speaking