ജഗതിയുടെ തിരിച്ചുവരവ് വൈകും?
http://gallery.bizhat.com/data/564/Janapriyan_7_1.jpg
കഴിഞ്ഞ കുറെ നാളുകളായി ഒരു മനസ്സോടെയുള്ള പ്രാര്*ത്ഥനയിലായിരുന്നു കേരളം. മലയാളത്തിന്റെ അനുഗ്രഹീത നടന്* ജഗതി ശ്രീകുമാറിന്റെ ജീവന് യാതൊരു ആപത്തും വരരുതേയെന്നായിരുന്നു കലാകേരളം ഒരേ മനസ്സോടെ പ്രാര്*ഥിച്ചത്. അതിന് ഫലവുമുണ്ടായി. മാര്‍*ച്ച് 10നുണ്ടായ കാറപകടത്തില്‍* ഗുരുതരമായി പരിക്കേറ്റ ജഗതിയ അപകടനില തരണം ചെയ്തു കഴിഞ്ഞു.
അപകടത്തില്‍* തലയ്ക്കും വാരിയെല്ലിനും കാലിനുമെല്ലാം പരിക്കേറ്റ ജഗതിയുടെ അവസ്ഥ ഇപ്പോള്‍* ഏറെ ഭേദപ്പെട്ടുവെന്ന് ഡോക്ടര്‍*മാര്‍* പറയുന്നു. ശാരീരികമായി ഏറെ മെചപ്പെട്ടുവെങ്കിലും അദ്ദേഹം പൂര്*ണ ബോധാവസ്ഥയിലെത്താന്* ഏറെ സമയമെടുക്കുമെന്നാണ് ഡോക്ടര്‍*മാര്‍* വ്യക്തമാക്കിയിരിക്കുന്നത്.
ചികിത്സയുടെ ആദ്യഘട്ടത്തില്‍* ജഗതിയുടെ ആരോഗ്യനിലയിലുണ്ടായ പുരോഗതി തൃപ്തികരമായിരുന്നു. എന്നാല്‍* കഴിഞ്ഞയാഴ്ചകളില്‍* ചികിത്സയോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം നിരാശപ്പെടുത്തുന്നതാണെന്ന് മിംമ്*സ് ആശുപത്രിയിലെ ഡോക്ടര്‍*മാര്‍* പറയുന്നു. തലച്ചോറിന്റെ പ്രവര്*ത്തനത്തില്* ആശാവഹമായ പുരോഗതിയുണ്ടായിട്ടില്ലെന്നാണ് അവരുടെ നിരീഷണം.
നാഡീസംബന്ധമായ ചികിത്സകളോട് അദ്ദേഹത്തിന്റെ ശരീരം എങങനെ പ്രതികരിയ്ക്കുന്നത് അതീവ നിര്*ണായകമായകമാണെന്നും ഡോക്ടര്‍* അടുത്തബന്ധുക്കളോട് വ്യക്തമാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍* വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂരിലെ ക്രിസ്ത്യന്‍* മെഡിക്കല്‍* കോളെജിലേക്ക് മാറ്റാനാണ് ബന്ധുക്കളുടെ തീരുമാനം. എന്നാല്‍* ഈ അവസ്ഥയില്‍* അദ്ദേഹത്തെ മാറ്റുന്നതിലും ബന്ധുക്കള്‍*ക്ക് ആശങ്കയുണ്ട്. അദ്ദേഹത്തെ മാറ്റുന്നതിന് എല്ലാവിധ പിന്തുണയും മിംമ്*സ് ആശുപത്രി അധികൃതര്‍* വാഗ്ദാനം ചെയ്തിട്ടുണ്ട്.
ജഗതി സാധാരണനിലയിലേക്ക് തിരിച്ചെത്താന്‍* സമയം പിടിയ്ക്കുമെന്ന് മിംമ്*സ് ആശുപത്രി എംഡി കൂടിയായ ഡോക്ടര്‍* അബ്ദുള്ള ചിറയാക്കാട്ട് സൂചിപ്പിയ്ക്കുന്നു. ആരോഗ്യനിലയല്* കാര്യമായ പുരോഗതിയുണ്ടായുലുടന്* ജഗതിയെ വെല്ലൂരിലേക്ക് മാറ്റാമെന്നും അദ്ദേഹം വ്യക്തമാക്കി.
ചാലക്കുടിയില്‍* നിന്നും എം പത്മകുമാര്‍* സംവിധാനം ചെയ്യുന്ന 'തിരുവമ്പാടി തമ്പാന്*' സിനിമയുടെ ലൊക്കേഷനില്‍* നിന്നും മെര്*ക്കാറയിലെ ലെനിന്* രാജേന്ദ്രന്* ചിത്രമായ 'ഇടവപ്പാതി'യുടെ ലൊക്കേഷനിലേക്കുള്ള യാത്രയിലാണ് ജഗതി ശ്രീകുറിന് അപകടം സംഭവിച്ചത്. കോഴിക്കോട് ജില്ലയിലെ തേഞ്ഞിപ്പാലത്തിന് സമീപം പാണമ്പ്രയില്‍*വെച്ച് ജഗതി സഞ്ചരിച്ച ഇന്നോവകാര്‍* ഡിവൈഡറില്‍* ഇടിച്ചുകയറുകയായിരുന്നു.