മൈ ബോസിലുടെ മംമ്ത സിനിമയില്‍* തിരിച്ചെത്ത
http://gallery.bizhat.com/data/1234/...mohandas_3.jpg
മൈ ബോസ് എന്ന ചിത്രത്തിലൂടെ വിവാഹശേഷം മംമ്ത സിനിമയില്‍* തിരിച്ചെത്തുന്നു. ജിത്തു ജോസഫാണ് മൈ ബോസ് സംവിധാനം ചെയ്യുന്നത്. ദിലീപാണ് മൈ ബോസിലെ നായകന്*.വിവാഹം കഴിഞ്ഞതോടെ മംമ്ത പ്രതിഫലം കുത്തനെ ഉയര്*ത്തിയെന്ന് റിപ്പോര്*ട്ടുണ്ട്. 15 ലക്ഷം രൂപയാണ് മൈ ബോസിലേക്ക് മംമ്ത വാങ്ങിയത്. ഇതോടെ കാവ്യ മാധവനുശേഷം മലയാളത്തില്‍* ഏറ്റവും കൂടുതല്‍* പ്രതിഫലം വാങ്ങുന്ന നടിയായി മംമ്ത മാറും. വിവാഹത്തിനുമുമ്പേ ഈ ചിത്രത്തിന് മംമ്ത ഡേറ്റ് നല്*കിയിരുന്നു. എന്നാല്‍* ചില കാരണങ്ങളാല്‍* ചിത്രം നീണ്ടുപോവുകയായിരുന്നു. ഒരു ഓഫീസിലെ ഉയര്*ന്ന ഉദ്യോഗസ്ഥയും അവരുടെ കീഴില്‍* ജോലി ചെയ്യുന്ന ചെറുപ്പക്കാരനും തമ്മിലുള്ള ഹൃദയബന്ധമാണ് മൈ ബോസില്‍* പറയുന്നത്. ഈസ്റ്റ് കോസ്റ്റ് വിജയന്* നിര്*മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ജിത്തു ജോസഫ് തന്നെയാണ്.
സായികുമാര്‍*, ലെന, സലിംകുമാര്‍*, സുരേഷ്*കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍* അഭിനയിക്കുന്നു.
More Pictures
Keywords:Saikumar, Lena, Salimkumar, Sureshkrishna, My Boss, Kavya Madhavan,East Cost Vijayan