-
മഴ ..............കവിത
http://gallery.bizhat.com/data/2645/...n_umbrella.jpg
ഇന്നലെ മഴയിലൂടെയാണ്
ഞാന്‍* നടന്നു പോയത്.
കലങ്ങിമറിയുന്ന വെള്ളത്തില്‍*
എന്‍*റെ പാദസരങ്ങള്‍*
ഒലിച്ചുപോയത് ഞാന്‍* അറിഞ്ഞതേയില്ല.
മുറ്റത്തെ പുതുനദിയില്‍* നിന്നും
ഒഴുകി വരുന്ന കടലാസ് വഞ്ചികളില്‍*
ബാല്യത്തിന്*റെ സ്വപ്നങ്ങളും
മയില്‍*പീലിയും ആലിപ്പഴവുമുണ്ടായിരുന്നു.
സ്ഫടികമണി തുള്ളികള്‍*
ചാഞ്ചാടിക്കളിക്കുന്ന
ചേമ്പിന്*പാടത്തിനക്കരെനിന്നും
പാറിവന്ന ഈറന്‍* കാറ്റും
പുല്*ക്കൊടികളും പറഞ്ഞിരുന്നു:
പ്രണയിക്കരുത്* നീ ഇനിയും
ഗതിമാറ്റി മറയ്ക്കുന്ന മഴയെയും
നിറങ്ങള്‍* മാറ്റുന്ന മാനത്തെയും.
മാനം നിന്*റെ സ്വപ്നങ്ങളും
മഴ പാദസരങ്ങളും അപഹരിച്ചു
ചിരിച്ചു മറയുകയാണ്.
നിന്*റെ കാലുകള്‍*ക്കടിയിലൂടെ
യാണിന്നു മഴ പാഞ്ഞുപോയത്*.
ആകാശമാവട്ടെ മിഴികളിലൂടെയും
Keywords: mazha, mazha kavitakal, malayalam kavithakal, poems, songs