22 ഫീമെയില്‍* കോട്ടയം - 60 ലക്ഷം ലാഭം
	
	
		http://gallery.bizhat.com/data/5560/...Kottayam_7.jpg
ആഷിക് അബു സംവിധാനം ചെയ്ത ‘22  ഫീമെയില്‍* കോട്ടയം’ സമീപകാലത്ത് ഏറെ ചര്*ച്ച ചെയ്യപ്പെട്ട സിനിമയാണ്.  ഇപ്പോഴും സോഷ്യല്‍* നെറ്റുവര്‍*ക്കിംഗ് സൈറ്റുകളില്‍* ‘ആറിഞ്ചിന്*റെ  ആണത്ത’ത്തെക്കുറിച്ചുള്ള ഡിസ്കഷനുകള്‍* പൊടിപൊടിക്കുന്നു. മലയാളത്തില്‍*  ഇങ്ങനെ ഒരു സിനിമ ആദ്യമായൊന്നുമല്ല എത്തുന്നത്. വര്*ഷങ്ങള്*ക്കുമുമ്പ്  സാക്ഷാല്‍* പത്മരാജന്* ‘നവംബറിന്*റെ നഷ്ടം’ എന്ന സിനിമയില്‍* പറഞ്ഞതും ഇതേ  സബ്ജക്ടായിരുന്നു.
എന്തായാലും  നിരൂപകപ്രശംസ നേടിയെടുത്ത 22 ഫീമെയില്‍* കോട്ടയം ബോക്സോഫീസിലും  ഹിറ്റാകുകയാണ്. 1.95 കോടി രൂപയാണ് ഈ സിനിമയുടെ ബജറ്റ്. ഇതിനകം  തിയേറ്ററുകളില്‍* നിന്ന് മാത്രം 60 ലക്ഷം രൂപ ലാഭം നേടിയതായി  അണിയറപ്രവര്*ത്തകര്* പറയുന്നു.
ഈ  സിനിമയുടെ വിജയത്തോടെ മലയാളത്തില്‍* ഡാര്*ക്ക് സിനിമകളുടെ  പെരുമഴയുണ്ടാകുമെന്നാണ് സൂചന. അണിയറയില്‍* ധൈര്യപൂര്*വം ചില സിനിമകള്‍*  തയ്യാറാകുന്നുണ്ടത്രേ. എന്നാല്‍* ടെസ്സ കെ ഏബ്രഹാം എന്ന കോട്ടയം*കാരിയോട്  മലയാളികള്‍* കാണിച്ച സഹതാപം പിന്നാലെ വരുന്ന അനുകരണങ്ങള്‍*ക്ക് ലഭിക്കുമോ  എന്ന് കണ്ടറിയണം.
മലയാളികള്‍*  എന്നും പുതുമ തേടുന്നവരാണ്. അത് ആഷിക് അബുവിനോളം മനസിലാക്കിയ പുതിയ  സംവിധായകര്‍* കുറവ്. അതുകൊണ്ടുതന്നെയാണ് തന്*റെ അടുത്ത പ്രൊജക്ടുകളായി  ഇടുക്കി ഗോള്‍*ഡും ഗാംഗ്സ്റ്ററുമൊക്കെ ആഷിക് അബു പ്രഖ്യാപിച്ചിട്ടുള്ളത്.  വ്യത്യസ്ത ജോണറുകളെ മലയാളി പ്രണയിക്കുന്നു. മറ്റു സംവിധായകരും ഇത്  മനസിലാക്കിയെങ്കില്‍*...
22 Female Kottayam:more movie stills
 
Keywords: Aashiq Abu, Idukki Gold, Gagster, malayalam cinema news,22 Female Kottayam - Superhit