-
രാത്രിമഴ
http://gallery.bizhat.com/data/2645/rain-13.jpg
രാത്രിമഴ കനത്തു പെയ്യുന്നു , എന്റെ മിഴികളും...
രാത്രിമഴയെ നീ ഏറെ പ്രണയിച്ചിരുന്നു .
നിനക്കോര്*മ്മയില്ലേ അങ്ങ് ദൂരെയിരുന്നു
നീയും ഇവിടെയിരുന്നു ഞാനും രാമഴയെ ഒന്നായി
അനുഭവിച്ചിരുന്ന ആ നല്ല കാലം ? അന്ന്
നീ ചൊല്ലിയിരുന്നു നിന്റെ പ്രണയമാണ്
ഈ രാമഴ എന്ന് ...ഞാനതില്‍* മുങ്ങി
നനഞ്ഞങ്ങിനെ നിര്*വൃതിയടഞ്ഞിരുന്നു .
ഇന്നും രാത്രിമഴ കനത്തു പെയ്യുന്നു ,
നിന്നോടുള്ള പ്രണയത്താല്‍* ഉള്ളുവിങ്ങി
ഞാനും . പക്ഷെ നീ മാത്രം എന്നില്‍*
നിന്നും ഒരുപാട് ദൂരെ !!
Keywords:songs,rathrimazha, mazha kavitha,rain poem,poems,articles,love poems