എനിക്കെന്റെ ബാല്യം തിരിച്ചുവേണം
	
	
		http://gallery.bizhat.com/data/2641/...ute_baby14.jpg
എനിക്കെന്റെ ബാല്യം തിരിച്ചുവേണം 
തിരിയേ നടക്കാന്‍* മോഹമാ വഴിയേ... 
എന്റെ കൊലുസ്സിന്റെ കൊഞ്ചല്* പതിഞ്ഞൊരാ വഴിയേ... 
ഇന്നും കേള്*ക്കാം അവിടെ എനിക്കെന്റെ പൊട്ടിച്ചിരികളും 
കുഞ്ഞു പരിഭവങ്ങളും. 
കണ്ണുനീര്* കൊണ്ടു കളിപ്പാട്ടത്തിനു വിലപറഞ്ഞവള്‍* 
ഇന്നു കണ്ണീരാല്‍* കഴുകിയുണക്കുന്നാ ഓര്*മ്മകളെ. 
മയിലാഞ്ചി ചാറില്‍* മുക്കിയ കയ്യാല്‍* 
മുദ്ര കാട്ടിയ ദിനങ്ങളില്‍* 
ചവിട്ടി നോവിച്ച വേദികളുണ്ടവിടെ, 
ഒരു നൂറു പരിഭവം പറഞ്ഞെന്നെ വരവേല്*ക്കാന്‍*. 
ഇന്നെനിക്കായ്* പൂക്കുന്ന മുല്ലകളില്ലാ തൊടിയില്‍*, 
ഞാന്‍* പെറുക്കാന്‍* ചെല്ലാഞ്ഞു പരിഭവിച്ചാവാം. 
ഇന്നീ കനവിന്റെ പായില്‍* കിടന്നുറങ്ങുംമ്പോഴെന്തിനോ 
തിരികേ നടക്കാന്‍* മോഹമെനിക്കാ വഴിയേ. 
നഖത്താല്‍* മേക്കാത് കുത്തുന്നോരേട്ടനെ 
കൊഞ്ഞനം കാട്ടി ഓടിയ, 
വഴിയേ തിരിച്ചുപോകണം ഇന്നെനിക്കതിനായ്- 
എനിക്കെന്റെ ബാല്യം തിരിച്ചുവേണം
Keywords:ente balyam ,balyakala kavithakal, poems,songs,love poems,articles