വീടിനുള്ളിൽ പച്ചപ്പ് നിറയ്ക്കാം
വീട്~എല്ലാ തിരക്കുകളിൽ നിന്നും ഓടി രക്ഷപ്പെട്ട് സമാധാനവും സുരക്ഷിതത്വവും തേടാനുള്ള ഒരിടം. അഭയം മാത്രമല്ല നാം വീടുകൊണ്ഡുദ്ദേശിക്കുന്നത്. നമ്മുടെ ഇഷ്ടവും സ്നേഹവും സന്തോഷവും സംതൃപ്തിയുമെല്ലാം മുഴുവനായും പ്രദർശിപ്പിക്കാനുള്ള നമ്മുടെ സ്വന്തം സാമ്രാജ്യം.
http://gallery.bizhat.com/data/1818/caladium.jpg
നമ്മുടെ വീട്ടിൽ നാം തന്നെ രാജാവ്.
ഗുഹകളിൽ വസിച്ചിരുന്ന പുരാതന മനുഷർക്കും,മണിമാളികകളിൽ വാഴുന്ന ഇന്നിന്റെ കുബേരപുത്രന്മാർക്കും വീടു തന്നെയാണ് അവസാന അഭയകേന്ദ്രം. പക്ഷിമൃഗാദികളും ജീവൻ നിലനിർത്താൻ വേണ്ഡിയുള്ള പകലത്തെ അലച്ചിലിനുശേഷം കൂടണയുന്നു.
വീടാണ് നമുക്ക് ഭൂമിയിലെ സ്വർഗ്ഗം. നമ്മെ സ്നേഹിക്കുന്നവരും നാം സ്നേഹിക്കുന്നവരുമായി കൂട്ടുകൂടാനും സ്വതന്ത്രമായി ആശയവിനിമയം നടത്താനും പങ്കുവെക്കലിന്റേയും സഹകരണത്തിന്റേയും പാഠങ്ങൾ പഠിക്കുവാനും വീട്ടിലല്ലാതെ വേറെ എവിടെ കഴിയും?
അലങ്കോലമായി കിടക്കുന്ന വീടിന്റെ ഉള്ളറകൾ നമ്മിൽ അലസതയും മടുപ്പും ഉളവാക്കും. നമ്മുടെ ആഗ്രഹങ്ങൾക്കും അഭിരുചികൾക്കുമൊത്ത ഉള്ളറകളും സംവിധാനങ്ങളുമാണെങ്കിൽ സന്തോഷവും സംതൃപ്തിയും ആത്മാഭിമാനവും നമ്മിലുണർത്താൻ വീടുകൾക്ക് കഴിയും.അതുകൊണ്ഡുതന്നെ വീടിന്റെ അകം മനോഹരമായി അലങ്കരിക്കേണ്ഡത് അത്യാവശ്യമാണ്. ഒന്നു കൂടി മോടി കൂട്ടാൻ മുറിയുടെ വിവിധ വശങ്ങളിൽ പച്ചിലകൾ നിറഞ്ഞ ചെടി വെച്ചലങ്കരിക്കുന്നത് കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന ഒരു ദൃശ്യവിരുന്നിനായിരിക്കും.
http://gallery.bizhat.com/data/1818/...or_plant_9.JPG
കണ്ണിന് കുളിർമ നൽകും ഇൻഡോർ പ്ളാന്റ്സ്
ഇൻഡോർ പ്ളാന്റ്സ് നിങ്ങളുടെ താൽപര്യവും വീക്ഷണകോണും
അനുസരിച്ച് വീട്ടിനുള്ളിലെവിടേയും സ്ഥാപിക്കാം. സ്വീകരണമുറി,അടുക്കള,ബാത്ത്റൂം ഇവിടങ്ങളിലെല്ലാം നയനാന്ദകരമായ പച്ചപ്പു നിറക്കാം. ബെഡ്റൂമുകളിലും ലിവിങ്ങ്, ഡൈനിങ്ങ്ഹാൾ എന്നിവിടങ്ങളിലും കുറച്ച് ഉയരമുള്ള പോട്ടുകളോ സ്ററാന്റുകളോ വെച്ച് അതിൽ പ്ളാന്റ് അറേഞ്ച് ചെയ്യാം. ബാത്ത്റൂമുകളിൽ നീളമുള്ള പ്ളാന്റുകളോ പടർന്നിറങ്ങുന്ന തരത്തിലുള്ളതോ വെക്കാം. നീളമുള്ളതാണെങ്കിൽ കോർണറിലും, പടർന്നിറങ്ങുന്നത് ജനാലപ്പടിയിലും വെക്കാം. അടുക്കളയിൽ സിങ്കിനടുത്ത് പുറത്തേക്ക് തുറക്കുന്ന ജനാലയുണ്ഡെങ്കിൽ അവിടെ ചെടികൾ വെക്കുന്നതാണ് നല്ലത്.സ്റെറയർ കേസിന്റെ തിരിവുകളിൽ പച്ചപ്പു നിറച്ചാൽ ഒരു പ്രത്യേക ഭംഗിയുണ്ഡാകും.
http://gallery.bizhat.com/data/1818/diefenbachia.jpg
ഫ്ളാറ്റിലും പച്ചപ്പ്
ഫ്ളാറ്റുകളിൽ താമസിക്കുന്നവർക്കും ഇൻഡോർപ്ളാൻഡ്സ് വളർത്താം. പുറത്തെ ചെറിയ വരാന്തയുടെ അരികിൽ സ്ററാൻഡു പിടിപ്പിച്ച്
അതിൽ ചെടിച്ചട്ടി വെക്കാം. ഓരോ കോർണറിലും അഭിരുചിയനുസരിച്ച് ചെടികൾ അറേഞ്ചു ചെയ്യാം. പക്ഷേ ആന്തൂറിയം,ബിഗോണിയ,
ജെറേനിയം,ഓർക്കിഡ്,ചെറിയതരം ഇലച്ചെടികൾ എന്നിവയേ വെക്കാൻ പാടുള്ളൂ. സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്താണെങ്കിൽ നിറയെ പൂക്കുന്ന അധികം വലിപ്പംവെക്കാത്ത ചെടികളും വെക്കാം. നിങ്ങളുടെ വീടിന്റെ ഉൾത്തളത്തിന്റെ നിറത്തിനും സൗകര്യത്തിനും അനുസരിച്ചായിരിക്കണം ചെടികൾ തിരഞ്ഞെടുക്കേണ്ഡത്.
http://gallery.bizhat.com/data/1818/indoor_plant_3.JPG
പരിചരണം
സമയക്കുറവുള്ള ആളാണ് നിങ്ങളെങ്കിൽ അധികം പരിചരണം ആവശ്യമില്ലാത്ത ചെടികളാണ് നല്ലത്. നിറമുള്ള ഇലകളും ചെറിയ ശാഖകളുമൊക്കെയുള്ള ഇലച്ചെടികൾക്ക് അധികം പരിചരണം ആവശ്യമില്ല. ബിഗോഡിയാഡിനാണെങ്കിൽ രണ്ഡു ദിവസത്തിലൊരിക്കൽ വെള്ളവും മാസത്തിൽ ഒരു തവണ ചെറിയ തോതിൽ വളവും കൊടുത്താൽ മതിയാവും.
ചില ചെടികൾക്ക് ദിവസവുംവെള്ളം ഒഴിക്കേണ്ഡി വരും.
ഇലകളിൽ പൊടിപിടിച്ചാൽ തുണികൊണ്ഡ് തുടച്ചു കളയണം. കള്ളിച്ചെടി പോലുള്ള ടോക്സിൻ ആയ ചെടികൾ ഒരിക്കലും ഇൻഡോർപ്ളാന്റായി ഉപയോഗിക്കരുത്.മൂന്നോ നാലോ ചെടികൾ വേറെ ഉണ്ഡാകണം. ആഴ്ചയിൽ ഒരിക്കൽ ചെടികളെ സൂര്യപ്രകാശം കൊള്ളിക്കണം. അപ്പോൾ എടുത്തു മാറ്റുന്ന ചെടിയുടെ സ്ഥാനത്ത് മാറ്റിവെച്ചിരുക്കുന്ന ചെടിയിൽ നിന്നും എടുത്തു വെക്കുക.
ഓരോ പ്ളാന്റിന്റേയും പരിപാലനരീതി അനുസരിച്ചുതന്നെ പരിചരിക്കുകയാണെങ്കിൽ നമുക്ക് വീട്ടിനുള്ളിൽ തന്നെ കണ്ണിനു കുളിർമയേകുന്ന തരത്തിൽ പ്രകൃതിദൃശ്യം ആസ്വദിക്കാം.