അമേരിക്ക ഗാന്ധിജിയോട് കടപ്പെട്ടിരിക്ക
അമേരിക്ക ഗാന്ധിജിയോട് കടപ്പെട്ടിരിക്കുന്നു: ഒബാമ
വാഷിങ്ടണ്‍*: അമേരിക്ക മഹാത്മാഗാന്ധിയോട് ഏറെ കടപ്പെട്ടിരിക്കുന്നുവെന്ന് പ്രസിഡന്റ് ബരാക്ക് ഒബാമ പറഞ്ഞു. മാര്‍*ട്ടിന്* ലൂഥര്‍*കിങ് ജൂനിയറിന് മഹാത്മാഗാന്ധി പകര്*ന്നു നല്*കിയ ആശയങ്ങള്‍* അമേരിക്കന്‍* സമൂഹത്തില്‍* വന്‍* സ്വാധീനം ചെലുത്തി. ഗാന്ധിജിയുടെ ജന്മദിനത്തില്* അമേരിക്ക കടപ്പാട് ഓര്*ക്കുകയാണെന്ന് ഒബാമ പറഞ്ഞു.
ഇന്ത്യന്‍* സ്വാതന്ത്ര്യത്തിനുവേണ്ടി മഹാത്മാഗാന്ധി നയിച്ച സമരവും അമേരിക്കയെ സ്വാധീനിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ ആദര്*ശങ്ങളും അക്രമരാഹിത്യവും എക്കാലത്തും ലോകം മുഴുവനുമുള്ള ജനതയെ ആവേശംകൊള്ളിക്കും. നീതിയ്ക്കുവേണ്ടി പോരാടുന്നവര്‍*ക്കും, ക്ഷമാശീലമുള്ളവര്‍*ക്കും, അക്രമരാഹിത്യം ആഗ്രഹിക്കുന്നവര്‍*ക്കും ഗാന്ധിജിയുടെ ജീവിതം എന്നും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
തേക്കടി: 3 മൃതദേഹങ്ങള്‍* കൂടി കിട്ടി; മരണം 44
തേക്കടി: ബോട്ടുദുരന്തത്തില്‍* മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങള്‍* കൂടി ഇന്ന് കണ്ടെടുത്തു. ചെന്നൈ സ്വദേശി രാജശേഖരയുടെ ഭാര്യ സെന്തില്‍*കുമാരി (35) മകള്‍* ഐശ്വര്യ(5) ഹൈദരാബാദില്‍* ശാസ്ത്രജ്ഞനായ സിനുവിന്റെ മകള്‍* അപൂര്*വ (15) എന്നിവരുടെ മൃതദേഹമാണ് ഇന്ന് കിട്ടിയത്. ഇതോടെ തേക്കടി ദുരന്തത്തില്‍* മരിച്ചവരുടെ എണ്ണം 44 ആയി. ഇന്നലെയും തിരച്ചില്‍* നടത്തിയിരുന്നുവെങ്കിലും ആരെയും കെണ്ടത്താന്‍* കഴിഞ്ഞില്ല.
അപൂര്*വയുടെ സഹോദരന്* അഭിലാഷിന്റെ(19) മൃതദേഹം മാത്രമെ ഇനി കണ്ടെത്താനുള്ളു എന്നാണ് കരുതുന്നത്. നാവികസേനയുടെ തിരച്ചില്‍* തുടരുന്നു.
രണ്ട് ജീവനക്കാര്‍* ഉള്*പ്പെടെ 76 പേരാണ് അപകടത്തില്‍*പ്പെട്ട 'ജലകന്യക' ബോട്ടില്‍* ഉണ്ടായിരുന്നത്. മരിച്ചവരില്‍* തമിഴ്*നാട്, ഡല്*ഹി,കൊല്*ക്കത്ത, ആന്ധ്രപ്രദേശ്, കര്*ണാടകം, മുംബൈ എന്നിവിടങ്ങളില്‍*നിന്നുള്ളവരാണ്.
ക്വത്*റോച്ചിയെ കുറ്റവിമുക്തനാക്കണമെന്
്യൂഡല്*ഹി: രാജ്യത്ത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ബൊഫോഴ്*സ് കോഴക്കേസിലെ പ്രധാന പ്രതികളിലൊരാളായ ഇറ്റാലിയന്‍* വ്യവസായി ഒട്ടാവിയോ ക്വത്*റോച്ചിക്കെതിരായ കേസ് അവസാനിപ്പിക്കണമെന്ന സി.ബി.ഐയുടെ അപേക്ഷയില്‍* ഒക്ടോബര്‍* ഒമ്പതിന് വാദം കേള്*ക്കും.
തീസ്ഹസാരി കോടതിയിലെ ചീഫ് മെട്രൊപൊളീറ്റന്‍* മജിസ്*ട്രേറ്റ് കാവേരി ബവേജയ്ക്ക് മുമ്പാകെയാണ് സി.ബി.ഐ ഇക്കാര്യം ആവശ്യപ്പെട്ട് അപേക്ഷ നല്*കിയത്. കേസ് അവസാനിപ്പിക്കാനുള്ള സി.ബി.ഐ. നീക്കത്തിനെതിരെ അഡ്വ. അജയ് അഗര്‍*വാള്* നല്*കിയ ഹര്*ജിയെ സി.ബി.ഐ കോടതിയില്‍* എതിര്*ത്തു. ക്വത്*റോച്ചിക്കെതിരായ കേസ് അവസാനിപ്പിക്കാന്‍* തീരുമാനിച്ചതായി ചൊവ്വാഴ്ച കേന്ദ്ര സര്*ക്കാര്* സുപ്രീംകോടതിയെ അറിയിച്ച പശ്ചാത്തലത്തിലാണ് സി.ബി.ഐ ഇന്ന് അപേക്ഷ നല്*കിയത്.
ബൊഫോഴ്*സ് തോക്കിടപാടില്‍* 64 കോടി രൂപ കമ്മീഷന്* കൈമറിഞ്ഞതുമായി ബന്ധപ്പെട്ട കേസില്‍* കുറ്റാരോപിതനായ ക്വത്*റോച്ചിയെ വിട്ടുകിട്ടാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടുവെന്നും ബൊഫോഴ്*സ് കേസില്‍* അഴിമതി തെളിയിക്കപ്പെട്ടിട്ടില്ലെന്ന ഡല്*ഹി ഹൈക്കോടതിയുടെ 2004-ലെ വിധിയുടെകൂടി അടിസ്ഥാനത്തിലുമാണ് കേസ് അവസാനിപ്പിക്കാന്‍* സി.ബി.ഐ. തീരുമാനിച്ചത്.