ഭക്*ഷ്യ സുരക്ഷ- അവശ്യം ശ്രദ്ധിക്കേണ്ട കാര
ഭക്*ഷ്യ സുരക്ഷ- അവശ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍*
http://gallery.bizhat.com/data/6279/...l_Call_23_.jpg
ഭക്ഷണം ഇരുന്നു ചീത്തയായാല്‍* പിന്നെ അതു കഴിക്കരുത് എന്നല്ലാതെ ഭക്*ഷ്യസുരക്ഷയെപ്പറ്റി അധികമാരും ഒന്നും അറിഞ്ഞു വയ്ക്കാറില്ല എന്നതാണ്* ഏറ്റവും വലിയ പ്രശ്നം.
ഭക്ഷ്യ വിഷബാധ പ്രധാനമായും മൂന്നു തരത്തിലാണ്* ഉണ്ടാകുക.
1. ഭക്ഷണത്തിലെ അണുക്കള്‍*- രോഗമുളവാക്കുന്ന ബാക്റ്റീരിയകളും വൈറസുകളും ശരീരത്തില്‍* പ്രവേശിക്കുക വഴി (infection)
2. ഭക്ഷണത്തില്‍* പ്രവേശിച്ച സൂക്ഷ്മാണുക്കളും പൂപ്പലും ഉതിര്*ക്കുന്ന വിഷവസ്തുക്കള്‍* ശരീരത്തില്‍* കടക്കുക (food intoxication)
3. വിഷമയമായ വസ്തുക്കള്‍*- കീടനാശിനികള്‍*, മറ്റു രാസവസ്തുക്കള്‍* എന്നിവ ഭക്ഷണത്തില്‍* അബദ്ധത്തില്‍* കലര്*ന്നു പോകുക വഴി ( chemical contamination)
സര്**വ്വസാധാരണമായ അണുബാധകള്‍* സാല്*മൊണെല്ല, ലിസ്റ്റീരിയ തുടങ്ങിയവയും ട്രാവലേര്*സ് ഡയറിയ തുടങ്ങി അമേദ്ധ്യവും ഭക്ഷണവും തമ്മില്‍* ബന്ധപ്പെട്ടു പോകല്‍* വഴി ഉണ്ടാവുന്ന രോഗവും ആണെങ്കിലും, വളരെയേറെ തരം അണു-വൈറസ് ബാധകള്‍* ഭക്ഷണജന്യമായി ഉണ്ടാകാറുണ്ട്.
ഭക്*ഷ്യവിഷബാധ, അതേതു കാരണങ്ങള്‍* കൊണ്ടായാലും ഉണ്ടാകാതെ ഇരിക്കാന്‍* നമുക്ക് ചെയ്യാവുന്ന കാര്യങ്ങളില്‍* പ്രധാനമായത്:
പുറത്തെ ഭക്ഷണം
1. കഴിവതും ഭക്ഷണം പുറത്തു നിന്നും കഴിക്കാതെയിരിക്കുക- പ്രത്യേകിച്ച് ചൂടുകാലത്ത്. കുട്ടികളുടെ കാര്യത്തില്‍* ഇത് പ്രത്യേകം ശ്രദ്ധിക്കുക.
2. കുട്ടികളുമൊത്ത് ഭക്ഷണം പുറത്തു നിന്നും കഴിക്കേണ്ടി വന്നാല്‍* വന്‍**കിട ഹോട്ടലുകളില്‍* നിന്ന്, അപ്പോള്‍* പാചകം ചെയ്ത് അപ്പോള്‍* തന്നെ കഴിക്കാവുന്നവ തെരഞ്ഞെടുക്കുക. ഇത് അധികച്ചിലവ് ആണെന്ന് തോന്നേണ്ടതില്ല. കുട്ടികളുടെ മറ്റുചിലവുകള്‍* (താമസം, വസ്ത്രം, വിദ്യാഭ്യാസം, ചികിത്സ) അപേക്ഷിച്ച് ഇത് തീരെ ചെറുതാണ്*. പുറത്തു നിന്നും കഴിക്കുന്നതിന്റെ ഇടവേള കൂട്ടി ചിലവു കുറയ്ക്കുകയാണ്* ഉത്തമം. രണ്ടു രീതിയില്‍* ഇത് റിസ്ക് കുറയ്ക്കുന്നു.
3. ചെറുകിട കഫറ്റീരിയകള്‍*- പ്രത്യേകിച്ച് പാചകം ചെയ്ത് കഴിക്കാന്‍* ആളെക്കാത്തിരിക്കേണ്ട വിധമുള്ള കാര്യങ്ങള്‍* (ഷവര്‍*മ്മ, ഗ്രില്‍*, ഫ്രൈ), ഫ്രോസണ്‍* ഭക്ഷണം ചൂടാക്കി തരുന്നവര്‍* (റെഡി റ്റു പിക്ക് ചൈനീസ്, ഹോട്ട് ഡോഗ്, സാന്‍*ഡ്വിച്ച്) എന്നിവ ഒഴിവാക്കുക.
4. പഞ്ചനക്ഷത്ര ഹോട്ടലുകള്‍* ഒഴികെ മിക്കവയും സാലഡുകള്‍* ഉണ്ടാക്കുന്നത് ക്രോസ് കണ്ടാമിനേഷന്* ഒഴിവാക്കിയും, മാലിന്യങ്ങള്‍* വേണ്ടുന്നത്ര കഴുകിയും പീല്‍* ചെയ്തും അല്ലെന്ന് ഓര്*മ്മിക്കുക. കഴിവതും സലാഡുകള്‍* വീട്ടിനു പുറത്ത് ഒഴിവാക്കുക- കുട്ടികള്‍* പ്രത്യേകിച്ചും.
5. പുറത്തു നിന്നും വെള്ളം കുടിക്കേണ്ടി വരുമ്പോള്‍* ഡ്രിങ്കിങ്ങ് വാട്ടര്‍* ക്വാളിറ്റിയുള്ളത് (മിനറല്‍* വാട്ടര്‍* ആകണമെന്നില്ല) മാത്രം സീല്‍*ഡ് പരുവത്തില്‍* വാങ്ങുക.
പല്ലു തേക്കൂ...ന്യൂമോണിയ അകറ്റാം
പല്ലു തേക്കൂ...ന്യൂമോണിയ അകറ്റാം
http://gallery.bizhat.com/data/1435/...Your-Teeth.jpgദിവസം രണ്ടുനേരം പല്ലു തേക്കുന്നത്* ദന്തരോഗങ്ങള്‍* തടയും എന്ന്* എല്ലാവര്*ക്കും അറിയാം. എന്നാല്‍* പൊതുവായ ആരോഗ്യത്തിനും ഇതു ഗുണം ചെയ്യുമത്രേ. ന്യുമോണിയ വരാതിരിക്കാനും രണ്ടു നേരം പല്ലുതേക്കുന്നതു മൂലം സാധിക്കുമത്രേ.
യേല്‍* യൂണിവേഴ്സിറ്റി സ്*കൂള്‍* ഓഫ്* മെഡിസിനിലെ ഡോ സമിത്* ജോഷിയുടെ നേതൃത്വത്തിലാണ്* പഠനം നടത്തിയത്*.
വായിലെ ബാക്*ടീരിയയ്ക്ക്* മാറ്റങ്ങള്‍* ഉണ്ടാകുമ്പോള്‍* ന്യുമോണിയ ഉണ്ടാകാനുള്ള സാധ്യതയും കൂടുന്നു. നമ്മുടെ വായയ്ക്കുള്ളിലെ ബാക്*ടീരിയയ്ക്ക്* മാറ്റങ്ങളുണ്ടാകാതെ നിലനിര്*ത്തി ന്യുമോണിയബാധ തടയാം.
വായിലും തൊണ്ടയിലുമുള്ള സൂക്ഷ്*മ കണികകള്‍* ശ്വസിക്കുമ്പോള്‍* ശ്വാസകോശത്തിലെത്തുന്നതു വഴിയാണ്* ബാക്*ടീരിയല്‍* ചെസ്*റ്റ്* ഇന്‍*ഫക്*ഷന്* ഉണ്ടാകുന്നതെന്ന്* പഠനത്തില്‍* തെളിഞ്ഞിട്ടുണ്ട്*.
ഗം ഡിസീസുകളും പൊതുവായ ആരോഗ്യവും തമ്മില്‍* ബന്ധമുള്ളതായും രോഗങ്ങളെ അകറ്റിനിര്*ത്താന്* വായ വ്യക്*തമായി സൂക്ഷിക്കേണ്ടതാണെന്നും ഈ പഠനത്തിലൂടെ തെളിഞ്ഞു.
ദിവസം രണ്ടു പ്രാവശ്യം രണ്ടു മിനിറ്റ്* നേരം ഏതെങ്കിലും ഫ്*ളൂറൈഡ്* ടൂത്ത്*പേസ്*റ്റ്* ഉപയോഗിച്ച്* പല്ലു തേക്കുകയും ഇന്റര്‍*ഡെന്റല്‍* ബ്രഷുകളോ ഫ്ലഫോസോ ഉപയോഗിച്ച്* ഭക്ഷണശേഷം വായ കഴുകണമെന്നും മധുരം കൂടുതല്‍* കഴിക്കരുതെന്നും ദന്തഡോക്*ടര്‍*മാര്‍* പറയുന്നു.
ഇന്‍*ഫെക്*ഷ്യസ്* ഡിസീസസ്* സൊസൈറ്റി ഓഫ്* അമേരിക്കയുടെ വാര്*ഷിക സമ്മേളനത്തില്‍* ഈ പഠനം അവതരിപ്പിച്ചു.