തിരഞ്ഞെടുത്ത ചോദ്യങ്ങള്‍* ..!! (കുട്ടികളുടെ ആ
തലമുടി തിന്നുന്ന ശീലം
എന്റെ മൂന്നുവയസുള്ള മോള്*ക്കുവേണ്ടിയാണിത്. അവള്* ആറു മാസംപ്രായമായതു മുതല്‍* മറ്റുള്ളവരുടെ തലയിലെ മുടി, ശരീരത്തിലെ രോമങ്ങള്‍* ഇവപറിച്ചെടുത്ത് തിന്നുകയാണ്. ഇപ്പോഴും അതു തുടര്‍*ന്നുകൊണ്ടിരിക്കുന്നു. ഒരു ഡോക്ടറെകാണിച്ചപ്പോള്* കാത്സ്യത്തിന്റെ കുറവാണെന്നു പറഞ്ഞു മരുന്നു കുറിച്ചുതന്നു. ആറുമാസത്തോളം കൊടുത്തിട്ടും വലിയ കുറവു കാണുന്നില്ല. കുഞ്ഞ് ഇപ്പോഴും തരംകട്ടിയാല്‍*മുടി പറിക്കുകയും തിന്നുകയും ചെയ്യുന്നു. ഇത് എന്തു രോഗമാണ്. ഈ മുടി വയറ്റില്‍*കെട്ടിക്കിടക്കുമോ?
അന്നമ്മ, കോട്ടയം
കുട്ടി തലമുടി തിന്നുന്നത് ഒരു സ്വഭാവവൈകല്യം മൂലമാകാം. അങ്ങനെതിന്നുന്ന തലമുടി വയറ്റില്‍* ഉണ്ടകെട്ടി ചില ഭവിഷ്യത്തുകളുണ്ടാക്കാം. ഇതിന് ട്രാക്കോബെസോര്* എന്നു പറയുന്നു. ഒരു അള്*ട്രാസൗണ്ട് സ്*കാനോ ബേരിയം എക്*സ്*റേയോ എടുത്താല്‍*ഇതിനെപ്പറ്റി അറിയാം. കുട്ടിയെ ഒരു മാനസിക ചികിത്സാവിഭാഗത്തിലോമനഃശാസ്ത്രവിഭാഗത്തിലോ കാണിക്കുന്നതു നന്നായിരിക്കും.
കളിപ്പാട്ടങ്ങള്‍* നല്*കുമ്പോള്‍*
ഞാന്‍* മൂന്നു മാസം പ്രായമുള്ള ഒരുപെണ്‍*കുഞ്ഞിന്റെ അമ്മയാണ്. വളര്*ച്ചയുടെ വ്യത്യസ്തഘട്ടങ്ങളില്‍* കുട്ടികള്‍*ക്ക്എന്തെല്ലാം കളിപ്പാട്ടങ്ങളാണ് നല്*കേണ്ടത്?
പ്രീത ബാലറാം, പേരൂര്‍*ക്കട
പ്രായത്തിനനുസരിച്ചുള്ളകളിപ്പാട്ടങ്ങളാണ് കുട്ടികള്‍*ക്ക് ഇഷ്ടം. ആദ്യമാദ്യം കടും നിറത്തിലുള്ളതുംസംഗീതാത്മകമായ ശബ്ദം നല്*കുന്നതുമായ കളിപ്പാട്ടങ്ങളോട് താല്*പര്യം കാണും. നാലു മാസംകഴിഞ്ഞാല്‍* കൈയില്‍* പിടിക്കാന്‍* പറ്റുന്ന വിധമുള്ള കിലുക്കുകളാണ് ഇഷ്ടപ്പെടുക.എട്ടുമാസം കഴിഞ്ഞാല്‍* കുഞ്ഞിന് ഇരിക്കാന്‍* സാധിക്കും. ഈ പ്രായത്തില്‍* കുറച്ചുകൂടിവലിയ കളിപ്പാട്ടങ്ങള്‍* ആകാം. 10 മാസം കഴിഞ്ഞാല്‍* നുള്ളിപ്പെറുക്കിയെടുക്കാവുന്നകളിപ്പാട്ടങ്ങള്* ആകാം; പക്ഷേ, അവ വായിലോ മൂക്കിലോ ശ്വാസക്കുഴലിലോ പോകുന്നതരമാകരുത്. ഒരു വയസ്സു കഴിയുമ്പോള്‍* പെണ്*കുട്ടികള്‍*ക്ക് പാവകളോടുംആണ്*കുട്ടികള്‍*ക്ക് കാറ്, തോക്ക് തുടങ്ങിയ കളിപ്പാട്ടങ്ങളോടുമാണ്താല്*പര്യം.
കുട്ടികളിലെ ആര്*ത്രൈറ്റിസ്
കുട്ടികളിലെ ആര്*ത്രൈറ്റിസ്
കഴിഞ്ഞ രണ്ടുകൊല്ലമായി എന്റെ അനിയന്റെ മകള്‍* ജുവനെയില്‍*റുമാറ്റോയിഡ് ആര്*ത്രൈറ്റിസ്
എന്ന രോഗത്തിന് ചികിത്സിച്ചുകൊണ്ടിരിക്കയാണ്.അവള്*ക്ക് 11 വയസ്സുണ്ട്. ശരീരത്തിലെ വിവിധ സന്ധികളില്‍* നീര്*ക്കെട്ടു വരുന്നു.ഇപ്പോള്‍* രണ്ടു കാല്*മുട്ടുകള്‍*, മണിബന്ധം, ചില വിരലുകള്‍* എന്നിവയില്‍* നീരുണ്ട്.കഴിഞ്ഞമാസം ഒരു സ്വകാര്യ ആസ്പത്രിയില്‍* പ്രവേശിപ്പിക്കുകയും രണ്ടു കാലുകള്‍*ക്കുംട്രാക്ഷന്* ഇടുകയും ചെയ്തു. രണ്ട് കാല്*മുട്ടുകള്‍*ക്കും ഇഞ്ചക്ഷനും ചെയ്തിരുന്നു.കാല്*മുട്ടില്‍*നിന്ന് നീര് കുത്തിയെടുത്തു പരിശോധനയ്ക്ക് അയച്ചപ്പോള്‍* അണുബാധഇല്ലെന്നു പറഞ്ഞു. ഇപ്പോള്‍* ഒരു ഗുളിക മാത്രം കഴിക്കുന്നു. ഫിസിയോതെറാപ്പിചെയ്യുവാനും വേദനയുള്ള ഭാഗങ്ങളില്‍* ഓയിന്റെ്മന്റ് പുരട്ടാനുംനിര്*ദേശിച്ചിട്ടുണ്ട്. ഇടയ്ക്കിടെ കണ്ണിന്റെ കാഴ്ച പരിശോധിക്കാനും പറഞ്ഞിട്ടുണ്ട്.ഈ അസുഖം പൂര്*ണമായി മാറില്ലേ?
അബ്ദുല്‍*ഹക്കീം, പരപ്പനങ്ങാടി
11 വയസ്സായ കുട്ടിക്ക്സന്ധിവീക്കം വരുന്നത് റുമാറ്റിക് ഫീവര്‍*, റുമറ്റോയ്*സ് ആര്*ത്രൈറ്റിസ് എന്നീരോഗങ്ങളുടെ ലക്ഷണമാകാം. റുമാറ്റിക് ഫീവര്‍* ഒരു അണുബാധ മൂലം ഉണ്ടാകുന്നതായതുകൊണ്ട്പെന്*സിലിന്* മരുന്നിന്റെ കൂടെ മറ്റുചില മരുന്നുകളും നല്*കണം. ഈ രോഗം ഹൃദയത്തിന്റെവാല്*വുകളെയും ബാധിക്കാവുന്നതാണ്. എന്നാല്‍* റുമറ്റോയ്ഡ് ആര്*ത്രൈറ്റിസ്ശരീരത്തിന്റെ ഒരു പ്രത്യേകത കൊണ്ടു വരുന്നതാണ്. പാരമ്പര്യവും ഇതിന് ഒരുഘടകമായേക്കാം. ഇതു സന്ധികളെ ബാധിക്കുമ്പോള്‍* സന്ധികളില്‍* നീണ്ടുനില്*ക്കുന്നപ്രത്യാഘാതങ്ങള്*, വളവ്, ആയാസമില്ലായ്മ എന്നിവ വരാം. ഇതിനും ഗുളികകള്‍* ഫലപ്രദമാണ്.വളരെ നാളുകള്‍* ഈ രോഗം ശരീരത്തില്‍* നിലനില്*ക്കാം. അപൂര്*വം ആളുകളില്‍* വളരെ നാളുകള്‍*നിശ്ശേഷം കുറഞ്ഞിരിക്കുകയും ചെയ്യാം. അസുഖം കണ്ണിനെയും ബാധിക്കാം. മെഡിക്കല്‍*കോളേജിലെ ശിശുരോഗവിഭാഗത്തില്‍* ചികിത്സിക്കുന്നതായിരിക്കും നല്ലത്.
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്*ത്തനക്കുറവ
മൂന്നു വര്*ഷം മുമ്പ് എന്റെ ആദ്യത്തെ പ്രസവത്തില്‍* ഒരുആണ്‍*കുഞ്ഞിന് (3.200 കി.ഗ്രാം) ജന്മം നല്*കി. പ്രസവിച്ച സമയത്ത് കുട്ടികരഞ്ഞെങ്കിലും മൂന്നാം നാളിലേ മഷി ഇളകിപോയുള്ളൂ. അവന്*തന്നെ ചെരിഞ്ഞ് കിടക്കുകയുംമലം പോകുമ്പോള്‍* ഭയങ്കര കരച്ചിലുമായതുകൊണ്ട് പല ഡോക്ടര്‍*മാരെ കാണിച്ചെങ്കിലുംഅവര്*ക്കൊന്നും അസുഖം കണ്ടെത്താന്‍* കഴിഞ്ഞില്ല. ഒരു ഡോക്ടറുടെ അഭിപ്രായത്തില്‍* ടി3, ടി4, ടി.എസ്.എച്ച് ടെസ്റ്റ് നടത്തുകയും കാല്*മുട്ടിന്റെ എക്*സ്*റേ എടുക്കുകയുംചെയ്തു. തൈറോയിഡ് ഗ്രന്ഥി ഇല്ലെന്ന നിഗമനത്തില്‍* എത്തുകയും തൈറോക്*സ്50 ഒരു കൊല്ലംനല്*കി. പിന്നീട് തൈറോക്*സ്75 ഇതുവരെ നല്*കിപ്പോരുകയും ചെയ്തു. പിന്നീട് ഒരുതവണകൂടി ടെസ്റ്റ് നടത്തി. പിന്നെ ഗുളിക കൂട്ടുക