അടുക്കളയ്*ക്ക്* പറ്റിയ സ്ഥലം
? അടുക്കളയ്*ക്ക്* പറ്റിയ സ്ഥലങ്ങള്‍* ഏതെല്ലാമാണ്*
= വാസ്*തുശാസ്*ത്ര പ്രകാരം ഏറ്റവും ഉത്തമം വടക്കു കിഴക്കേ മൂലയും, തെക്കു കിഴക്കേ മൂലയുമാണ്*. കിഴക്കോട്ടോ വടക്കോട്ടോ തിരിഞ്ഞ്* നിന്ന്* അടുപ്പ്* കത്തിക്കുന്നതാണ്* ഉത്തമം. പ്രാദേശികമായി പടിഞ്ഞാട്ട്* തിരിഞ്ഞുനിന്ന്* കത്തിക്കുന്നത്* കാണാറുണ്ട്*. മദ്ധ്യമമായി കണക്കാക്കിയാല്‍* മതി.
? വീടിന്റെ കണക്ക്* ശരിയാക്കുമ്പോള്‍* അകംചുറ്റാണോ അല്ലെങ്കില്‍* പുറംചുറ്റാണോ ശരിയാക്കേണ്ടത്*
= ആദ്യം ഉള്ളിലെ ഓരോ മുറിയുടെ മരണചുറ്റില്‍* അധമചുറ്റില്* നിന്നും മാറ്റി ഗൃഹത്തിന്റെ ആകെ പുറം ചുറ്റളവ്* ശരിയാക്കണം.
പറമ്പിന്റെ ഏതൊക്കെ ഭാഗത്ത് വീട് നിര്*മിക
http://gallery.bizhat.com/data/3069/...cyriachome.jpg
വീട് നിര്*മിക്കാന്* ഉദ്ദേശിക്കുന്ന പറമ്പിന്റെ തെക്ക് കിഴക്കേ ഭാഗത്തെ ആഗ്നേയഖണ്ഡം അഥവാ യമഖണ്ഡം എന്ന് പറയുന്നു. ഇവിടെ വീട് നിര്*മിച്ച് താമസിക്കുന്നത് മരണപ്രദവും സകലജാതിക്കാര്*ക്കും വര്*ജ്യവുമാണ്. വടക്കുപടിഞ്ഞാറേ ഭാഗത്തെ അസുരഖണ്ഡം അഥവാ വായുഖണ്ഡം നിന്ദ്യമാണെങ്കിലും വൈശ്യാലയങ്ങള്*ക്ക് സ്വീകരിക്കാമെന്ന് അഭിപ്രായമുണ്ട്.
വീട് പണിയാന്‍* ഉദ്ദേശിക്കുന്ന പറമ്പ് ചതുരമായിരിക്കുന്നതോ ദീര്*ഘ ചതുരമായിരിക്കുന്നതോ ആണ് ഏറ്റവും നല്ലത്. ഇങ്ങനെയുള്ള പറമ്പിന്റെ മധ്യത്തില്‍* കിഴക്ക് പടിഞ്ഞാറ് സാങ്കല്പികമായി പോകുന്ന രേഖയെ അഥവാ സൂത്രത്തെ ബ്രഹ്മസൂത്രം എന്നു പറയുന്നു. മധ്യത്തില്‍* തെക്ക് വടക്കുള്ള സൂത്രത്തെ യമസൂത്രം എന്നും തെക്ക് പടിഞ്ഞാറേ മൂലയില്‍* നിന്നും വടക്ക് കിഴക്കെ മൂലയിലേക്ക് പോകുന്ന സൂത്രത്തെ കര്*ണസൂത്രമെന്നും തെക്ക് കിഴക്ക മൂലയില്‍* നിന്നും വടക്ക് പടിഞ്ഞാറേ മൂലയിലേക്കുള്ളത് മൃതുസൂത്രമെന്നും പറയുന്നു. കര്*ണസൂത്രത്തെയും മൃതുസൂത്രത്തേയും രജ്ജുക്കള്‍* എന്നും പേര്* വിളിക്കും.
ബ്രഹ്മസൂത്രം, യമസൂത്രം, രജ്ജുക്കള്‍* എന്നീ സൂത്രങ്ങളുടെ അഗ്രമൂലങ്ങളെക്കൊണ്ട് ഗൃഹാദികളുടെ മധ്യസൂത്രങ്ങള്‍* വേധിക്കുന്നത് ദോഷകരമാണ്. ഗൃഹങ്ങള്‍*, അങ്കണം, ദ്വാരങ്ങള്‍*, ജനാലകള്‍*, കുളം, കിണറ് മുതലായ യാതൊന്നിന്റേയും മധ്യസൂത്രങ്ങള്‍* തമ്മിലും രജ്ജുക്കളും കോണ്‍*ഗൃഹങ്ങളുടെ കര്*ണസൂത്രങ്ങളും തമ്മിലും അന്യോന്യം വേധമുണ്ടാവാന്* പാടില്ലാത്തതാണ്. അതായത്, കോണ്‍*ഗതിയായുള്ള രജ്ജുക്കളും ഗൃഹം, തൊഴുത്ത്, ഉരല്*പ്പുര, അങ്കണം, കിണര്‍* മുതലായവയുടെ മധ്യസൂത്രങ്ങളില്* തട്ടരുത്.
വീഥികല്പന:
ഭൂമിയുടെ വലിപ്പചെറുപ്പമനുസരിച്ച് വീഥീവിസ്താരം നിശ്ചയിക്കണം. ഉണ്ടാകാന്‍* പോകുന്ന ഗൃഹാങ്കണദീര്*ഘത്തിന്റെ ഒന്നര ഇരട്ടി വീഥീവിസ്താരം കല്പിക്കുന്നത് ഉത്തമം. പറമ്പ് ചെറുതാണെങ്കില്‍* അങ്കണദീര്*ഘത്തില്‍* പകുതിയും വീഥികള്‍*ക്ക് വിസ്താരം കല്പിക്കാറുണ്ട്.
മുമ്പ് പറഞ്ഞ അളവുകളിലൊന്നിനെ ആശ്രയിച്ച് ചതുരമാക്കപ്പെട്ട ഭൂമിയില്‍* ബാഹ്യം മുതല്‍* മധ്യം വരെ നാലുവശങ്ങളിലും ചുറ്റപ്പെട്ടവയായി, പിശാചവീഥി, ദേവവീഥി, കുബേരവീഥി, യമവീഥി, നാഗവീഥി, അഗ്നിവീഥി, ഗണേഷവീഥി, ബ്രഹ്മവീഥി എന്നിങ്ങനെ ഒമ്പത് വീഥികള്‍* കല്പിക്കപ്പെടുന്നു. ഇവയില്‍* അഗ്നി, നാഗ, യമ, പിശാചവീഥികള്* വീടുവയ്ക്കുന്നതിന് നിന്ദ്യമാണ്.
കോൺക്രീറ്റ്* മുറ്റങ്ങൾ നമുക്കു വേണ്ട.
കോൺക്രീറ്റ്* മുറ്റങ്ങൾ നമുക്കു വേണ്ട.
http://gallery.bizhat.com/data/3069/..._terakotta.jpg
ഇത്തിരിയുള്ള സ്ഥലത്ത്* നിറഞ്ഞുനിൽക്കുന്ന വീടും അതിനു ചുറ്റും ഉള്ള ഇടം മുഴുവൻ കോൺക്രീറ്റ്* ഇട്ടോ കോൺക്രീറ്റ്* ടെയിലുകൾ പാകിയോ "വൃത്തിയായി" സൂക്ഷിക്കുക നഗരങ്ങളിലെ ഒരു സ്ഥിരം കാഴ്ചയാണ്*.ഇത്* തികച്ചും നിരുത്സാഹപ്പെടുത്തേണ്ട പ്രവണതയാണ്*.മഴക്കാലത്ത്* ഇവിടെ നിന്നും മഴവെള്ളം ഭൂമിയിലേക്ക്* താഴ്*ന്നുപോകുവാൻ സാധ്യമല്ലാതെ വരികയും ഇത്* പൊതുവഴിയിലേക്കോ,ഓടകളിലേക്കോ ഒഴുകിപ്പോകുവാൻ ഇടവരികയും ചെയ്യുന്നു. കൃത്യമായി തടസ്സങ്ങൾ നീക്കി വൃത്തിയായി സൂക്ഷിക്കുന്ന ഓടകൾ അന്യ്മായ നമ്മുടെ നാട്ടിൽ ഇത്* ധാരാളം ആരോഗ്യപ്രശനങ്ങൾക്കും ഇടവരുത്തും. കൂടുതൽ വെള്ളം ഒഴുകിയെത്തുന്നതോടെ റോഡുകൾക്കും കേടുപാടുകൾ സംഭവിക്കും. ഭൂമിക്കു മുകളിലെ സ്വാഭാവികമായ "ഹരിതകവചത്തെ" നശിപ്പിച്ചുകൊണ്ട്* അനുദിനം നിരവധി നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നു.അന്തരീക്ഷത്തിലെ ചൂടു വർദ്ധിപ്പിക്കുന്നതിൽ അവ ഗണ്യമായ പങ്കുവഹിക്കുന്നു.കൂടാതെ എ.സി ഇന്ന് നമ്മുടെ കെട്ടിടങ്ങളിൽ അതിവേഗം സ്ഥാനം പിടിക്കുന്നു.ഇതെല്ലാം അന്തരീക്ഷ ഊഷ്മാവ്* വർദ്ധിപ്പിക്കുവാൻ ഇടവരുത്തുന്നു.
മുറ്റം അൽപം "വൃത്തികേടായാലും" ഭൂമിക്കു മേലുള്ള അനാവശ്യമായ കോൺക്രീറ്റ്* ആവരണം ഒഴിവാക്കുവാൻ ഓരോരുത്തരും പരമാവധി ശ്രദ്ധിക്കുക.മുറ്റത്തെ ചെളികെട്ടുന്നത്* ഒഴിവാക്കുവാൻ അവിടേ വെള്ളാരം കല്ല് പാകിയാലും കുഴപ്പമില്ല. കെട്ടിടങ്ങളുടെ ബാൽക്കണിയിലും, ടെറസ്സിലും എല്ലാം ചെടികളും പച്ചക്കറികളും വളർത്താവുന്നതാണ്*.ടെറസ്സിൽ ചോർച്ചയുണ്ടാക്കും എന്നൊക്കെ പറഞ്ഞ്* ഒഴിയാതെ അതിനു തടയിടുവാൻ വേണ്ട സംവിധാനം ഒരുക്കി കഴിയുന്നത്ര ഹരിതാഭ സൃഷ്ടിക്കുവാനും അതിനെ സംരക്ഷിക്കുവാനും നാം ഓരോരുത്തരും ശ്രമിച്ചാൽ അത്* നമുക്ക്* തന്നെയാണ്* ഗുണം ചെയ്യുക.
മറ്റൊരുകാര്യം കൂടെ പറഞ്ഞുകൊള്ളട്ടെ.സ്വന്തം വീടിന്റെ മുറ്റത്തെ മണലിൽ ഓടിക്കളിക്കുവാൻ നമ്മുടെ കുട്ടികൾക്ക്* അവസരം നൽകുക.കോഴിക്കുട്ടികളെ തീറ്റയും ഹോമോണും കൊടുത്ത്* ഫാം ഹൗസുകളിൽ വളർത്തിയെടുക്കുന്ന പോലെ ആകരുത്* പുതുതലമുറയെ വാർത്തെടുക്കേണ്ടത്*.മുറ്റത്തിറങ്ങിയാൽ രോഗം വരും, ഫ്ലോറിങ്ങിൽ അഴുക്കാകും എന്നെല്ലാം പറഞ്ഞ്* വിലക്കാതെ പ്രകൃതിയെ തൊട്ടറിയുവാൻ അവർക്കും അവസരം കൊടുക്കുക.
Thanks to S. Kumar
കേരളത്തിലെ വർദ്ധിക്കുന്ന മാലിന്യ പ്രശന
കേരളത്തിലെ വർദ്ധിക്കുന്ന മാലിന്യ പ്രശനം
ഇന്ത്യയിൽ താമസിക്കുവാൻ വേണ്ടി നിർമ്മിക്കപ്പെടുന്ന കെട്ടിടങ്ങളുടെ എണ്ണത്തിൽ കേരളം മുൻപന്തിയിലാണ്*.എന്നാൽ ഇത്തരത്തിൽ നിർമ്മിക്കപ്പെടുന്ന കെട്ടിടങ്ങളിലെ താമസക്കാർ പുറം തള്ളുന്ന മാലിന്യം കൈകാര്യം ചെയ്യുവാൻ ഉള്ള സംവിധാനങ്ങളെ കുറിച്ച്* ഇനിയും കേരളജനതയും ഗൗരവമായി ചിന്തിച്ചിട്ടില്ല.പത്തും ഇരുപതും നിലകൾ ഉള്ള വൻ പാർപ്പിടസമുച്ചായങ്ങൾ മുതൽ ഒന്നര സെന്റുവരുന്ന ചെറിയ സ്ഥലത്തുപോലും വീടുകൾ നിർമ്മിക്കപ്പെടുന്നു.ഇവർ ടാണ കണക്കിനു മാലിന്യങ്ങൾ പുറം തള്ളുന്നു. ഇതുകൂടാതെ ഇവയുടെ സെപ്റ്റിടാങ്കുകളിൽ നിന്നും പുറത്തേക്കുള്ള ഓടകളിലേക്കും( പലതും സ്ലാബില്ലാതെ തുറന്നുകിടക്കുന്നതും, പ്ലാസ്റ്റിക്ക്* അടക്കം ഉള്ള മാലിന്യങ്ങൾ നിറഞ്ഞ്* അടഞ്ഞവ)അല്ലെങ്കിൽ സെപ്റ്റിക്* ടാങ്കിനോടു ചേർന്നുള്ള പിറ്റിലേക്കു പോകുന്നു.ഇതു സമീപത്തുള്ള കിണറുകൾ അടക്കമുള്ള കുടിവെള്ള സ്രോതസ്സുകൾക്ക്* ഭീഷണിയാകുന്നു.
മാലിന്യ സംസ്കരണത്തിനു വ്യക്തമായ കാഴ്ചപ്പാടോടെ സമഗ്രമായ പദ്ധതികൾ നടപ്പാക്കേണ്ട കാലം അധിക്രമിച്ചിരിക്കുന്നു. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മാലിന്യം നിർമ്മാർജ്ജനം ചെയ്യുവാൻ ഉള്ള സംവിധാനം അത്യാവശ്യമാണ്*. നഗരങ്ങൾ വളരുന്നതിനനുസരിച്ച്* ഗ്രാമങ്ങളും അതിവേഗം നഗരങ്ങളായി മാറുന്നു.സ്വാഭാവികമായും ഇവിടേയും നല്ല ഓടകളുടെ നിർമ്മാണം,അതുപോലെ പൊതുസ്ഥലങ്ങളിൽ പബ്ലിക്ക്* ബിന്നുകൾ അനിവാര്യമാകുന്നു.മാലിന്യങ്ങളെ ഒരു സ്ഥലത്തുകൊണ്ടുവന്ന് തള്ളുകയും അവിടെ ഇട്ട്* അശാസ്ത്രീയമായി കത്തിച്ചുകളയുകയും ചെയ്യുന്ന ഇന്നത്തെ രീതി ശരിയല്ല. വങ്കിട കെട്ടിടസമുച്ചയങ്ങളോ അധികം ജനസാന്ദ്രതയോ ഇല്ലത്ത പ്രകൃതിരമണീയമായതും യദേഷ്ഠം ശുദ്ധവായു ലഭിക്കുന്നതുമായ വയനാട്ടിലേക്ക്* താമരശ്ശേറി ചുരം കയറിച്ചെല്ലുന്നവരെ എതിരേൽക്കുന്നതു കൽപറ്റയിലെ മാലിന്യം കൊണ്ടുതള്ളുന്നിടത്തുനിന്നും ഉള്ള ദുർഗ്ഗന്ധമാണെന്നത്* പറയുമ്പോൾ മറ്റിടങ്ങളിലെ സ്ഥിതി പറയേണ്ടതില്ലല്ലോ? കേരളത്തിലെ നഗരങ്ങളിൽ "വികസനത്തിന്റെ" കാര്യത്തിൽ ഏറ്റവും മുൻ പന്തിയിൽ നിൽക്കുന്ന എറണാംകുളത്തു ജീവിക്കുന്നവർ മാലിന്യങ്ങൾ കൊണ്ടും അതുണ്ടാക്കുന്ന ആരോഗ്യ-പരിസ്ഥിതി പ്രശനങ്ങൾ കൊണ്ടും പൊറുതിമുട്ടിയിരിക്കയാണ്*.മഴക്കാലമായാൽ ഇതിന്റെ രൂക്ഷത ശതഗുണീഭവിക്കുന്നു. എറണാംകുളം ജില്ലയാണ്* ഇന്ന് കേരളത്തിൽ ഏറ്റവും രൂക്ഷമായ മാലിന്യ പ്രശ്നം അഭിമുഖീകരിക്കുന്നത്*. ഇതു സംമ്പന്തിച്ച്* പലതവണ കോടതിയുടെ പരാമർശങ്ങൾ വന്നുകഴിഞ്ഞു. പദ്ധതികളെ കുറിച്ചുള്ള ചർച്ചകളും അതിന്റെ പേരിൽ ചിലവിടുന്ന തുകകളുടെ കണക്കുകളും ഒന്നും മാലിന്യം നീക്കുന്നില്ല.വികസനത്തിനായി ജാഥകളും സെമിനാറുകളും നടത്തുകയും കോടികൾ ലോകമ്പാങ്കടക്കമുള്ള സ്ഥാപനങ്ങളിൽ നിന്നും അന്യായമായ നിബന്ധനകൾക്കു വഴങ്ങി വാങ്ങുകയും ചെയ്യുന്നവർക്ക്* എന്തുകൊണ്ട്* ഇക്കാര്യത്തിൽ ഒരു പരിഹാരം കാണുവാൻ കഴിയുന്നില്ല?
"ദൈവത്തിന്റെ സ്വന്തം നാട്*" സന്ദർശിക്കുവാൻ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും ധാരാളം ടൂറിസ്റ്റുകൾ ഇവിടേ എത്തുന്നുണ്ട്*. ടൂറിസ്റ്റുകൾ ആരോഗ്യകാര്യത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്നവരാണ്*.മാലിന്യത്തെ കുറിച്ച്* നമ്മുടെ അധികൃതർ നിസ്സാരമായി കരുതുന്ന പലതും അവരുടെ രാജ്യത്ത്* വലിയ ശ്രദ്ധയോടെ പരിപാലിക്കപ്പെടുന്നതാണെന്ന് നാം ഓർക്കേണ്ടതുണ്ട്*.പൊതുസ്ഥലത്തു തുപ്പിയാൽ പിഴയും നിശ്ചിത നാളുകൾ പൊതുസ്ഥലം തൂത്തുവൃത്തിയാക്കലും നിയമം മൂലം നടപ്പാക്കുന്ന രാജ്യങ്ങളിൽ നിന്നും വരുന്നവർ ആണ്* ഭൂരിപക്ഷം ടൂറിസ്റ്റുകളും.
കൊതുകുനിർമ്മാർജ്ജനത്തിനായി വേണ്ട നടപടികൾ കാര്യക്ഷമമായി ചെയ്യാതെ വൈകുന്നേരം മേഷീനോ/കൊതുകുതിരിയോ കത്തിച്ച്* കെമിക്കൽ പുകശ്വസിച്ച്* നിർവൃതിയടയുന്ന ജനസമൂഹം പൊതുപ്രശനങ്ങളിൽ നിന്നും ഓടിമാറുന്ന കുറ്റകരമായ അനാസ്ഥയാണ്* ചെയ്യുന്നത്*.അധികൃതരുടേയും പൊതുജനത്തിന്റേയും അശ്രദ്ധമൂലം ഇത്തരം കൊതുകു നിർമ്മാർജ്ജന ഉലപന്നങ്ങൾ വിപണിയിൽ എത്തിക്കുന്ന കമ്പനികൾ കോടികൾ ആണ്* കൊയ്യുന്നത്*.ഇറച്ചിവേസ്റ്റ്*, പ്ലാസ്റ്റിക്ക്* അടക്കം ഉള്ള ഉപയോഗശൂനയ്മായ വസ്തുക്കൾ തോന്നിയപോലെ വഴിയോരത്തും മറ്റും വലിച്ചെറിയുന്ന പൊതുജനങ്ങളുടെ സ്വഭാവരീതിയിലും മാറ്റം വരേണ്ടിയിരിക്കുന്നു.ആരോഗ്യമുള്ള പരിസരം എന്നത്* അവിടെ ജീവിക്കുകയും സന്ദർശിക്കുകയും ചെയ്യുന്ന ഓരോ പൗരന്റേയും ഉത്തരവാദിത്വമാണ്*. മാലിന്യ പ്രശനത്തെ രാഷ്ടീയവൽക്കരിക്കാതെ രാഷ്ടീയ പ്രസ്ഥാനവും, പൊതുസമൂഹവും സംസ്ഥാനത്തിന്റെ മൊത്തം ആരോഗ്യ-പരിസ്ഥിതി പ്രശന്മായി കണ്ട്* ഉണർന്നുപ്രവർത്തിക്കേണ്ടീയിരിക്കുന്നു.
ഓർക്കുക: വൻ കെട്ടിടങ്ങളിൽ പഞ്ചനക്ഷത്രജീവിതം നയിക്കുന്നവർ പുറം തള്ളുന്ന അഴുക്കുകൾ ഒഴുകുന്ന ചാലുകൾക്കിരുവശവും ഉള്ള ചേരികളിൽ, അഴുക്കുചാലുകളിൽ പുഴുക്കളെ പോലെ ജീവിക്കുന്നവരും മനുഷ്യരാണ്*. ജനാധിപത്യസംവിധാനത്തിൽ വോട്ടുചെയ്യുവാൻ മാത്രം അവകാശമുള്ള വെറും സ്ലം......അല്ല അവർ.
വീടിനുള്ളിൽ പച്ചപ്പ് നിറയ്ക്കാം
വീട്~എല്ലാ തിരക്കുകളിൽ നിന്നും ഓടി രക്ഷപ്പെട്ട് സമാധാനവും സുരക്ഷിതത്വവും തേടാനുള്ള ഒരിടം. അഭയം മാത്രമല്ല നാം വീടുകൊണ്ഡുദ്ദേശിക്കുന്നത്. നമ്മുടെ ഇഷ്ടവും സ്നേഹവും സന്തോഷവും സംതൃപ്തിയുമെല്ലാം മുഴുവനായും പ്രദർശിപ്പിക്കാനുള്ള നമ്മുടെ സ്വന്തം സാമ്രാജ്യം.
http://gallery.bizhat.com/data/1818/caladium.jpg
നമ്മുടെ വീട്ടിൽ നാം തന്നെ രാജാവ്.
ഗുഹകളിൽ വസിച്ചിരുന്ന പുരാതന മനുഷർക്കും,മണിമാളികകളിൽ വാഴുന്ന ഇന്നിന്റെ കുബേരപുത്രന്മാർക്കും വീടു തന്നെയാണ് അവസാന അഭയകേന്ദ്രം. പക്ഷിമൃഗാദികളും ജീവൻ നിലനിർത്താൻ വേണ്ഡിയുള്ള പകലത്തെ അലച്ചിലിനുശേഷം കൂടണയുന്നു.
വീടാണ് നമുക്ക് ഭൂമിയിലെ സ്വർഗ്ഗം. നമ്മെ സ്നേഹിക്കുന്നവരും നാം സ്നേഹിക്കുന്നവരുമായി കൂട്ടുകൂടാനും സ്വതന്ത്രമായി ആശയവിനിമയം നടത്താനും പങ്കുവെക്കലിന്റേയും സഹകരണത്തിന്റേയും പാഠങ്ങൾ പഠിക്കുവാനും വീട്ടിലല്ലാതെ വേറെ എവിടെ കഴിയും?
അലങ്കോലമായി കിടക്കുന്ന വീടിന്റെ ഉള്ളറകൾ നമ്മിൽ അലസതയും മടുപ്പും ഉളവാക്കും. നമ്മുടെ ആഗ്രഹങ്ങൾക്കും അഭിരുചികൾക്കുമൊത്ത ഉള്ളറകളും സംവിധാനങ്ങളുമാണെങ്കിൽ സന്തോഷവും സംതൃപ്തിയും ആത്മാഭിമാനവും നമ്മിലുണർത്താൻ വീടുകൾക്ക് കഴിയും.അതുകൊണ്ഡുതന്നെ വീടിന്റെ അകം മനോഹരമായി അലങ്കരിക്കേണ്ഡത് അത്യാവശ്യമാണ്. ഒന്നു കൂടി മോടി കൂട്ടാൻ മുറിയുടെ വിവിധ വശങ്ങളിൽ പച്ചിലകൾ നിറഞ്ഞ ചെടി വെച്ചലങ്കരിക്കുന്നത് കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന ഒരു ദൃശ്യവിരുന്നിനായിരിക്കും.
http://gallery.bizhat.com/data/1818/...or_plant_9.JPG
കണ്ണിന് കുളിർമ നൽകും ഇൻഡോർ പ്ളാന്റ്സ്
ഇൻഡോർ പ്ളാന്റ്സ് നിങ്ങളുടെ താൽപര്യവും വീക്ഷണകോണും
അനുസരിച്ച് വീട്ടിനുള്ളിലെവിടേയും സ്ഥാപിക്കാം. സ്വീകരണമുറി,അടുക്കള,ബാത്ത്റൂം ഇവിടങ്ങളിലെല്ലാം നയനാന്ദകരമായ പച്ചപ്പു നിറക്കാം. ബെഡ്റൂമുകളിലും ലിവിങ്ങ്, ഡൈനിങ്ങ്ഹാൾ എന്നിവിടങ്ങളിലും കുറച്ച് ഉയരമുള്ള പോട്ടുകളോ സ്ററാന്റുകളോ വെച്ച് അതിൽ പ്ളാന്റ് അറേഞ്ച് ചെയ്യാം. ബാത്ത്റൂമുകളിൽ നീളമുള്ള പ്ളാന്റുകളോ പടർന്നിറങ്ങുന്ന തരത്തിലുള്ളതോ വെക്കാം. നീളമുള്ളതാണെങ്കിൽ കോർണറിലും, പടർന്നിറങ്ങുന്നത് ജനാലപ്പടിയിലും വെക്കാം. അടുക്കളയിൽ സിങ്കിനടുത്ത് പുറത്തേക്ക് തുറക്കുന്ന ജനാലയുണ്ഡെങ്കിൽ അവിടെ ചെടികൾ വെക്കുന്നതാണ് നല്ലത്.സ്റെറയർ കേസിന്റെ തിരിവുകളിൽ പച്ചപ്പു നിറച്ചാൽ ഒരു പ്രത്യേക ഭംഗിയുണ്ഡാകും.
http://gallery.bizhat.com/data/1818/diefenbachia.jpg
ഫ്ളാറ്റിലും പച്ചപ്പ്
ഫ്ളാറ്റുകളിൽ താമസിക്കുന്നവർക്കും ഇൻഡോർപ്ളാൻഡ്സ് വളർത്താം. പുറത്തെ ചെറിയ വരാന്തയുടെ അരികിൽ സ്ററാൻഡു പിടിപ്പിച്ച്
അതിൽ ചെടിച്ചട്ടി വെക്കാം. ഓരോ കോർണറിലും അഭിരുചിയനുസരിച്ച് ചെടികൾ അറേഞ്ചു ചെയ്യാം. പക്ഷേ ആന്തൂറിയം,ബിഗോണിയ,
ജെറേനിയം,ഓർക്കിഡ്,ചെറിയതരം ഇലച്ചെടികൾ എന്നിവയേ വെക്കാൻ പാടുള്ളൂ. സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്താണെങ്കിൽ നിറയെ പൂക്കുന്ന അധികം വലിപ്പംവെക്കാത്ത ചെടികളും വെക്കാം. നിങ്ങളുടെ വീടിന്റെ ഉൾത്തളത്തിന്റെ നിറത്തിനും സൗകര്യത്തിനും അനുസരിച്ചായിരിക്കണം ചെടികൾ തിരഞ്ഞെടുക്കേണ്ഡത്.
http://gallery.bizhat.com/data/1818/indoor_plant_3.JPG
പരിചരണം
സമയക്കുറവുള്ള ആളാണ് നിങ്ങളെങ്കിൽ അധികം പരിചരണം ആവശ്യമില്ലാത്ത ചെടികളാണ് നല്ലത്. നിറമുള്ള ഇലകളും ചെറിയ ശാഖകളുമൊക്കെയുള്ള ഇലച്ചെടികൾക്ക് അധികം പരിചരണം ആവശ്യമില്ല. ബിഗോഡിയാഡിനാണെങ്കിൽ രണ്ഡു ദിവസത്തിലൊരിക്കൽ വെള്ളവും മാസത്തിൽ ഒരു തവണ ചെറിയ തോതിൽ വളവും കൊടുത്താൽ മതിയാവും.
ചില ചെടികൾക്ക് ദിവസവുംവെള്ളം ഒഴിക്കേണ്ഡി വരും.
ഇലകളിൽ പൊടിപിടിച്ചാൽ തുണികൊണ്ഡ് തുടച്ചു കളയണം. കള്ളിച്ചെടി പോലുള്ള ടോക്സിൻ ആയ ചെടികൾ ഒരിക്കലും ഇൻഡോർപ്ളാന്റായി ഉപയോഗിക്കരുത്.മൂന്നോ നാലോ ചെടികൾ വേറെ ഉണ്ഡാകണം. ആഴ്ചയിൽ ഒരിക്കൽ ചെടികളെ സൂര്യപ്രകാശം കൊള്ളിക്കണം. അപ്പോൾ എടുത്തു മാറ്റുന്ന ചെടിയുടെ സ്ഥാനത്ത് മാറ്റിവെച്ചിരുക്കുന്ന ചെടിയിൽ നിന്നും എടുത്തു വെക്കുക.
ഓരോ പ്ളാന്റിന്റേയും പരിപാലനരീതി അനുസരിച്ചുതന്നെ പരിചരിക്കുകയാണെങ്കിൽ നമുക്ക് വീട്ടിനുള്ളിൽ തന്നെ കണ്ണിനു കുളിർമയേകുന്ന തരത്തിൽ പ്രകൃതിദൃശ്യം ആസ്വദിക്കാം.