സംവൃത സുനില്‍* വിവാഹിതയായി!
http://gallery.bizhat.com/data/1236/..._wedding_2.jpg
സംവൃത സുനിലും പൃഥ്വിരാജിന്*റെ വഴി തന്നെ തെരഞ്ഞെടുത്തു. വിവാഹക്കാര്യം ആരോടും പറഞ്ഞില്ല. സംവൃതയും കാലിഫോര്*ണിയയില്* എഞ്ചിനീയറായ കോഴിക്കോട് സ്വദേശി അഖിലും ജനുവരി 19ന് വിവാഹിതരായി. കല്യാണം കഴിഞ്ഞ് രണ്ടുമാസത്തിന് ശേഷമാണ് സംവൃതയുടെ വിവാഹക്കാര്യം മാധ്യമങ്ങള്‍*ക്ക് ചോര്‍*ന്നുകിട്ടുന്നത്. വിവാഹം നടന്ന അന്നുതന്നെ വിവാഹ രജിസ്ട്രേഷനും നടന്നു എന്നാണ് വിവരം.
കോഴിക്കോട്ട് ആര്യസമാജത്തില്‍* വച്ചാണ് സംവൃതയുടെ കഴിത്തില്* അഖില്‍* താലി ചാര്*ത്തിയത്. വൈകുന്നേരം കോഴിക്കോട്ട് ജനസേവന കേന്ദ്രത്തിലെത്തി വിവാഹ രജിസ്ട്രേഷന്* നടത്തി. അഖിലിനൊപ്പം അമേരിക്കയിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍* നടത്തിവരികയാണ് ഇപ്പോള്‍* സംവൃത.
ജനുവരി 19ന് ശേഷം സംവൃത മാധ്യമങ്ങള്‍*ക്ക് അനുവദിച്ച അഭിമുഖങ്ങളില്‍* പോലും തന്*റെ വിവാഹസ്വപ്നങ്ങള്‍* പങ്കുവച്ചിരുന്നു എന്നതാണ് കൌതുകം. എന്തായാലും സംവൃതയുടെ വിവാഹവാര്*ത്ത പുറത്തുവന്നുതുടങ്ങിയതോടെ കൂടുതല്‍* വിവരങ്ങള്‍*ക്കായി പാപ്പരാസികള്‍* വട്ടമിട്ട് പറക്കാന്‍* ആരംഭിച്ചിട്ടുണ്ട്.
ആരെയും അറിയിക്കാതെ പൃഥ്വിരാജ് വിവാഹം കഴിച്ചത് വലിയ വാര്*ത്തകളും വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. അടുത്തിടെ നടി അനന്യയുടെ വിവാഹനിശ്ചയവും വിവാദമായി. ഈ സാഹചര്യത്തിലാണ് സംവൃത രഹസ്യവിവാഹത്തിന് തുനിഞ്ഞത് എന്നാണ് വിവരം.
Keywords:Samvritha Sunil, Prithviraj, Ananya, Akhil,Arya Samajam,Samvrita's wedding exclussive