വിലക്കിന്*റെ വിലങ്ങുകള്* തകര്*ത്തെറിഞ്ഞ് തിലകന്* അഭിനയിച്ച സിനിമയായിരുന്നു ‘ഇന്ത്യന്* റുപ്പി’. തിലകനെ അഭിനയിപ്പിക്കാന്* രഞ്ജിത് ധൈര്യം കാണിച്ചപ്പോള്* മലയാളത്തിന് ഉജ്ജ്വലമായ ഒരു കഥാപാത്രത്തെക്കൂടിയാണ് ലഭിച്ചത് - മക്കളും ആവശ്യത്തിലേറെ സമ്പത്തുമുണ്ടെങ്കിലും അനാഥനെപ്പോലെയും ദരിദ്രനായും ജീവിക്കേണ്ടിവരുന്ന അച്യുതമേനോന്*.


ഈ കഥാപാത്രത്തോട് ഒരു പ്രത്യേക സാ*ഹചര്യത്തില്* പൃഥ്വിരാജ് അവതരിപ്പിക്കുന്ന ജയപ്രകാശ് ചോദിക്കുന്നു - “എവിടെയായിരുന്നു ഇത്രയും കാലം?”. വിലക്കില്* കുരുങ്ങി ഏറെക്കാലം മലയാള സിനിമയില്* സജീവമാകാതെയിരുന്ന തിലകന്*റെ തിരിച്ചുവരവിനോട് ഓരോ മലയാളിയുടെയും പ്രതികരണം തന്നെയായിരുന്നു ആ ചോദ്യം. ഇന്ത്യന്* റുപ്പിയിയില്* തിലകന്* പ്രത്യക്ഷപ്പെടുന്ന സീനുകള്* തിയേറ്ററുകളില്* എഴുന്നേറ്റുനിന്ന കൈയടിച്ചാണ് പ്രേക്ഷകര്* സ്വീകരിച്ചത്.

ഇന്ത്യന്* റുപ്പിയുടെ വിജയാഘോഷം തുടരവേ തന്നെ രഞ്ജിത് ശിഷ്യനായ അന്**വര്* റഷീദ് തന്*റെ പുതിയ ചിത്രത്തില്* തിലകന് ഗംഭീരമായ ഒരു കഥാപാത്രത്തെ നല്*കി. ഉസ്താദ് ഹോട്ടലിലെ കരീമിക്ക ജനിച്ചത് അങ്ങനെയാണ്. തിലകന്*റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു കരീമിക്ക.

പ്രശസ്ത നിരൂപക ഉസ്താദ് ഹോട്ടലിലെ തിലകന്*റെ പ്രകടനത്തെ വിലയിരുത്തിയത് ഇങ്ങനെയാണ്: “അസാധാരണമായ പ്രകടനം. തന്*റെ എല്ലാ ശാരീരിക വിഷമതകളും ഉള്*ക്കൊണ്ട് കരീംക്ക എന്ന കഥാപാത്രത്തെ കരുത്തുറ്റതാക്കി തിലകന്*. കൊച്ചുമകനോടുള്ള തന്*റെ സ്നേഹവും ‘ഉസ്താദ് ഹോട്ടലി’ന് അവന്* തുണയാകുമെന്ന പ്രതീക്ഷയുമെല്ലാം വച്ചുപുലര്*ത്തുന്ന കോഴിക്കോട്ടെ പച്ചമനുഷ്യനായി തിലകന്* ജീവിക്കുകയായിരുന്നു. അയാള്*ക്ക് നാളേക്ക് സൂക്ഷിച്ചുവയ്ക്കാന്* ഒന്നുമില്ല. ഹോട്ടലിലെ തന്*റെ ജോലിക്കാരുടെ വിഷമതകള്* അയാളുടേതുമാണ്. ജീവിതത്തിന് ഒരു മൂല്യമുണ്ടെന്ന് വിശ്വസിക്കുന്ന കരീംക്ക തിലകന്*റെ അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ ഒരു കഥാപാത്രമാണ്. ശുചിത്വമില്ലായ്മ ആരോപിച്ച് അധികൃതര്* ഉസ്താദ് ഹോട്ടല്* പൂ*ട്ടിച്ചപ്പോള്* എല്ലാം തകര്*ന്നവനെപ്പോലെ കരീംക്ക ഒരിരിപ്പ് ഇരിക്കുന്നുണ്ട്. ഇങ്ങനെയൊരു അവസ്ഥയെ ഇത്രയും ഭാവോജ്ജ്വലമായി അവതരിപ്പിക്കാന്* തിലകനല്ലാതെ മറ്റാരുണ്ട്?“

തന്*റെ ജീവിതത്തിന്*റെയും അഭിനയ ജീവിതത്തിന്*റെയും അവസാനകാലത്ത് അദ്ദേഹത്തിലെ പ്രതിഭ ആളിക്കത്തിയ സിനിമകളായിരുന്നു ഇന്ത്യന്* റുപ്പിയും ഉസ്താദ് ഹോട്ടലും. ആ സിനിമകള്* എന്നും ചോദിച്ചുകൊണ്ടേയിരിക്കും - അച്യുതമേനോനെയും കരീമിക്കയെയും ഇത്രയും ഉജ്ജ്വലമായി അവതരിപ്പിക്കാന്* ഇന്ത്യന്* സിനിമയില്* തിലകനല്ലാതെ മറ്റാരുണ്ട്?

More Stills



Keywords:Indian Rupee,Ustad Hotel,malayalam film news,Thilakan Special