ടച്ച്*സ്*ക്രീനിനിന്റെ ഉപയോഗം തന്നെ പലര്*ക്കും കൈയ്യിലൊതുങ്ങുന്നില്ല അപ്പോഴാണ് ടെക്നോളജിയില്* വന്* കുതിച്ച് ചാട്ടം നടത്തുന്ന ജനപ്രിയ കമ്പനിയായ സാംസങിന്റെ എസ് 4 എത്തുന്നത്. അംഗവിക്ഷേപങ്ങള്* നടത്തിയും കണ്ണിന്റെ ചലനത്തോടെയും ഈ ഫോണിനെ നിയന്ത്രിക്കാന്* കഴിയും. ഫോണിന്റെ സമീപത്ത് കൈചലിപ്പിച്ചാല്* ‘എയര്* വ്യൂ‘ ഇതെല്ലാം പിടിച്ചെടുത്തുകൊള്ളും.


ഫോണിന്റെ സ്*ക്രീന്* വലിപ്പം 5 ഇഞ്ചാണ് ഉള്ളത് . ഫോണെന്നതിനേക്കാള്* ഒരു ഫാബ്*ലെറ്റെന്ന് ഇതിനെ വിളിക്കാനാകും. ഗാലക്*സി എസ് 4 എത്തിയിരിക്കുന്നു എന്നര്*ഥം. 1080പി (ഫുള്* എച്ച്ഡി 1,920 x 1,080 പിക്*സല്* ഡിസ്*പ്ലെയാണ് ഫോണിനുള്ളത്. പോറലുകള്* വീഴാത്ത ഗോറില്ല ഗ്ലാസ് 2 ആണ് ഉപയോഗിച്ചിട്ടുള്ളത്.

1.9 ജിഗാഹേര്*ട്സ് ക്വാര്*ഡ്-കോര്* പ്രൊസസര്* കരുത്തുപകരുന്ന ഗാലക്*സി എസ് 4 ന് 2 ജിബി റാമുണ്ട്. ആന്*ഡ്രോയിഡ് 4.2.2 പതിപ്പാണ് ഗാലക്*സി എസ് 4 ലുള്ളത്. 13 മെഗാപിക്*സല്* ക്യാമറയാണ് ഗാലക്*സി എസ് 4 നുള്ളത്. 2600mAh ബാറ്ററിയാണ് ഫോണിന് ആയുസ്സ് നല്*കുക. സംതൃപ്തി നല്*കിയില്ലെങ്കില്* ബാറ്ററി മാറ്റുകയും ചെയ്യാം. 16 ജിബി, 32 ജിബി, 64 ജിബി മോഡലുകളിലാകും ഗാലക്*സി എസ് 4 പുറത്തിറങ്ങുക. എങ്കിലും, സ്*റ്റോറേജ് 64 ജിബി കൂടി വര്*ധിപ്പിക്കാന്* പാകത്തില്* മൈക്രോഎസ്ഡി കാര്*ഡ് സ്ലോട്ട് ഉണ്ട്.

ഒരാള്* പറയുന്ന കാര്യം ടെക്സ്റ്റായി വിവര്*ത്തനം ചെയ്യാന്* കഴിയുന്ന സാംസംങ് ടി എന്ന ആപ്ലിക്കേഷന്* സഹായിക്കും.നിലവില്* എട്ട് ഭാഷകളാണ് എസ്.ട്രാന്*സിലേറ്ററില്* ഉള്ളത് . ഗാലക്*സി എസ് 4 നെ ടിവിയുടെ റിമോട്ട് കണ്*ട്രോളറായും മാറ്റാനാകും. എസ് ഹെല്*ത്ത് നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്ന തരത്തിലാണ് രൂപം നല്*കിയിരിക്കുന്നത്.

ഗാലക്*സി എസ് 4 ന്റെ വിലയെക്കുറിച്ച് സാംസങ് സൂചനയൊന്നും നല്*കിയിട്ടില്ല. എങ്കിലും, ഏതാണ്ട് 40,000 രൂപ മുതലാകും ഗാലക്*സി എസ് 4 ന്റെ വിലയെന്ന് ചില റിപ്പോര്*ട്ടുകള്* പറയുന്നു.




Samsung galaxy 4 More stills




Keywords:Samsung galaxy s 4,Samsung galaxy 4 price,Samsung galaxy s 4 images,touch screen mobiles,Business news