-
ആറ്റുകാല്* പൊങ്കാല 2011
സ്ത്രീകളുടെ ശബരിമലയെന്നാണ് ആറ്റുകാല്* ക്ഷേത്രത്തിന്റെ ഖ്യാതി. വര്*ഷംതോറും കുംഭമാസത്തില്* നടന്നുവരുന്ന പൊങ്കാലയാണ് ക്ഷേത്രത്തിന്റെ കീര്*ത്തി ലോകമെമ്പാടുമെത്തിച്ചത്. ലോകത്തില്* ഏറ്റവും കൂടുതല്* സ്ത്രീകള്* ഒത്തുചേരുന്ന ചടങ്ങെന്ന നിലയില്* ഗിന്നസ് ബുക്കിലും ഇടം നേടിയിട്ടുണ്ട് ആറ്റുകാല്* പൊങ്കാല. ഗിന്നസ് ബുക്കിലെ കണക്കനുസരിച്ച് 1997ലെ കണക്കനുസരിച്ച് 15 ലക്ഷം സ്ത്രീകളാണ് ക്ഷേത്രത്തില്* പൊങ്കാലയിട്ടത്. കഴിഞ്ഞ വര്*ഷം 30 ലക്ഷം പേരാണ് ഇവിടെ പൊങ്കാലയിട്ടതായാണ് കണക്ക്.
ചിലപ്പതികാരത്തില്* പ്രതിപാദിക്കുന്ന കണ്ണകിയുടെ രൂപത്തിലുള്ള പാര്*വതിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഒറ്റച്ചിലമ്പുമായി മധുരാ നഗരം ചുട്ടെരിച്ച കണ്ണകി കൊടുങ്ങല്ലൂരിലേയ്ക്കുള്ള യാത്രാമധ്യോ ആറ്റുകാലിലെത്തുകയും അവിടെവച്ച് ഒരു കൊച്ചു പെണ്*കുട്ടിയുടെ രൂപം ധരിച്ച് ഒരാളോട് ആറു കടക്കാന്* സഹായം അഭ്യര്*ഥിക്കുകയും ചെയ്തു. പെണ്*കുട്ടിയെ ഒറ്റയ്ക്ക് കണ്ട ആള്* അവളെ സ്വന്തം വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി അഭയം നല്*കി. എന്നാല്*, അവിടെ നിന്ന് അപ്രത്യക്ഷയായ പെണ്*കുട്ടി പിന്നീട് സ്വപ്*നത്തില്* എത്തുകയും ഇയാളോട്് ഒരു ക്ഷേത്രം നിര്*മിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് ഐതിഹ്യം .
Keywords: attukal pongala 2011, aattukal pongala 2011, how to reach attukal devi temple, attukal pongala date, attukal pongala videos, attukal pongala news, attukal pongala
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks