ഇംഗ്ലണ്ടിനോട് ടീം ഇന്ത്യ പ്രതികാരം ചെയ്തെന്നു തന്നെ പറയാം. ഏകദിനപരമ്പര 5-0ത്തിനാണ് ഇന്ത്യ സ്വന്തമാക്കിയത്. അവസാനമത്സരത്തില്* ഇന്ത്യ 95 റണ്*സിനാണ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്.

ഇന്ത്യ ഉയര്*ത്തിയ വിജയലക്*ഷ്യം പിന്തുടര്*ന്ന് ഇംഗ്ലണ്ട് 37 ഓവറില്* 176 റണ്*സിന് പുറത്തായി. 75 റണ്*സ് എടുത്ത് പുറത്താകാതെ നിന്ന ധോണിയുടെയും നാല് വിക്കറ്റുകള്* വീഴ്ത്തിയ ജഡേജയുടെയും മികച്ച പ്രകടനമാണ് ഇന്ത്യന്* വിജയത്തില്* നിര്*ണ്ണായകമായത്.

ടോസ് നേടിയ ഇംഗ്ലണ്ട് നായകന്* കുക്ക് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇന്നിംഗ്സ് ഓപ്പണ്* ചെയ്ത രഹാനെയും ഗംഭീറും ഇന്ത്യക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്. പതിനേഴ് ഓവര്* വരെ വിക്കറ്റൊന്നും പോകാതെ ഇന്ത്യ 80 റണ്*സ് എടുത്തിരുന്നു. 38 റണ്*സ് എടുത്ത ഗംഭീറാണ് (17.1 ഓവറില്*) ആദ്യം പുറത്തായത്. ഗംഭീറിന് പകരമായെത്തിയ അകോഹ്*ലി റണ്*സ് ഒന്നും എടുക്കാതെ അധികംവൈകാതെ പുറത്തായി. 42 റണ്*സ് എടുത്ത രഹാനെയും 18.4 ഓവറില്* പുറത്തായതോടെ ഇന്ത്യ തകര്*ച്ച നേരിട്ടിരുന്നു.

രഹാനയ്ക്ക് പകരമെത്തിയ തിവാരിക്ക് 24 റണ്*സ് മാത്രമേ എടുക്കാനായുള്ളു. പിന്നീട് കൂടുതല്* തകര്*ച്ചയില്ലാതെ ടീം ഇന്ത്യയെ മുന്നോട്ടുനയിച്ചത്. ധോണിയും റെയ്നയും ചേര്*ന്നാണ്. 38 റണ്*സ് എടുത്താണ് റെയ്ന പുറത്തായത്.

അവസാന ഓവറുകളില്* വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി ധോണി മോശമല്ലാത്ത സ്കോറിലേക്ക് ഇന്ത്യയെ എത്തിക്കുകയായിരുന്നു. 69 പന്തുകളില്* നിന്ന് നാല് സിക്സറുകളും മൂന്ന് ബൌണ്ടറികളും ഉള്*പ്പടെ 75 റണ്*സെടുത്ത് ധോണി പുറത്താകാതെ നിന്നു. അവസാന ഓവറില്* ഇന്ത്യ 18 റണ്*സാണ് അടിച്ചുകൂട്ടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കവും മികച്ചതായിരുന്നു. ഇംഗ്ലീഷ് ഓപ്പണര്*മാരായ ക്യാപ്റ്റന്* അലസ്റ്റര്* കുക്കിന്റെയും (60) ക്രെയ്ഗ് കീസ്*വെറ്ററുടെയും (63) തകര്*പ്പന്* ഓപ്പണിംഗ് പ്രകടനം ഇംഗ്ലണ്ടിന് വിജയം നേടിക്കൊടുക്കുമെന്ന് ഒരു ഘട്ടത്തില്* കരുതിയിരുന്നു. 20 ഓവറില്* 129 റണ്*സ് വരെ ഓപ്പണിംഗ് കൂട്ടുകെട്ട് നീണ്ടിരുന്നു. എന്നാല്* വരുണീന്റെ പന്തില്* കുക്ക് പുറത്തായതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു. പിന്നീട് ഇന്ത്യയുടെ സ്പിന്* ആക്രമണത്തില്* 12 റണ്*സിനിടെ ഇംഗ്ലണ്ടിന് നാലുവിക്കറ്റുകള്* നഷ്ടമായി. പിന്നീട് മത്സരം അധികം നീണ്ടുനിന്നില്ല. 37 ഓവറില്* 176ന് ഇംഗ്ലണ്ട് കീഴടങ്ങി.


Keywords: Craig keesvetar, cpatain Alaster Cook, Jadega, Gambeer, Dhoni,sports news, cricket news,India Remain Unbeaten, Blank eng 5-0