സെല്ലുലോയിഡിന്* വിതരണക്കാരുടെ വിലക്ക്*. 2011 ല്* പുറത്തു വന്ന കമല്* ചിത്രമായ 'സ്വപ്*നസഞ്ചാരി'യുടെ
റിലീസിംഗുമായി ബന്ധപ്പെട്ട്* കമലും വിതരണക്കാരും തമ്മിലുണ്ടായ അഭിപ്രായഭിന്നതയാണ്* ഇപ്പോള്* 'സെല്ലുലോയിഡി'ന്* വിലക്കേര്*പ്പെടുത്താന്* വിതരണക്കാര്* തീരുമാനിച്ചതിനു പിന്നിലെ കാരണം.

മലയാളത്തിലെ ആദ്യ സിനിമയായ 'വിഗതകുമാരന്റെ' സൃഷ്*ടാവായ ജെ.സി. ഡാനിയേലിന്റേയും ആദ്യ നായിക പി.കെ. റോസിയുടേയും ജീവിതകഥയാണ്* 'സെല്ലുലോയിഡ്*'പറയുന്നത്*.



ഒരു സ്*ത്രീ സിനിമയില്* അഭിനയിച്ചതിന്റെ പേരില്* യാഥാസ്*ഥിതികരുടെ ആക്രമണത്തെത്തുടര്*ന്ന്* ക്യാപ്പിറ്റോള്* തീയേറ്ററിലെ ആദ്യ പ്രദര്*ശനത്തോടെ തന്നെ വിഗതകുമാരന്റെ തിരുവനന്തപുരത്തെ പ്രദര്*ശനം അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ആക്രമണം പേടിച്ച്* രായ്*ക്കുരാമാനം തമിഴ്*നാട്ടിലേക്ക്* പലായനം ചെയ്*ത റോസി ശിഷ്*ട കാലം ആരോരുമറിയാതെ അവിടെ ജീവിച്ചു മരിച്ചു. പിന്നീട്* ആലപ്പുഴയിലെ സ്*റ്റാര്* തീയേറ്റില്* ഈ ചിത്രം പ്രദര്*ശിപ്പിച്ചു. അതിനു ശേഷം കൊല്ലം, തൃശ്ശൂര്*, തലശ്ശേരി, നാഗര്*കോവില്* എന്നിവിടങ്ങളിലും പ്രദര്*ശനം നടന്നു. എന്നാല്* ഇന്ന്* വിഗതകുമാരന്റെ ഒരു പ്രിന്റു പോലും അവശേഷിക്കുന്നില്ല. 1928 നവംബര്* ഏഴിനാണ്* വിഗതകുമാരന്* തിരുവനന്തപുരത്തെ ക്യാപ്പിറ്റോള്* തീയേറ്ററില്* പ്രദര്*ശനത്തിനെത്തിയത്*.


വിഗതകുമാരന്* വരുത്തി വച്ച വന്* സാമ്പത്തിക ബാധ്യതയില്* തല്*ക്കാലം ഒന്നു പിടിച്ചു നില്*ക്കാനായി സിനിമ പിടിക്കാനായി താന്* വാങ്ങിക്കൂട്ടിയ ഉപകരണങ്ങളെല്ലാം ഡാനിയേല്* വിറ്റു. ഒടുക്കം സ്*റ്റുഡിയോയും അടച്ചു പൂട്ടി. മലയാള സിനിമയുടെ പിതാവെന്ന്* പില്*ക്കാലം വാഴ്*ത്തപ്പെട്ട ജെ.സി. ഡാനിയേലിന്റെ സിനിമാജീവിതത്തിന്* തിരശ്ശീല വീഴുകയായിരുന്നു അവിടെ. പിന്നീട്* പാളയം കോട്ട എന്ന സ്*ഥലത്ത്* ഒരു ദന്തഡോക്*ടറായി അദ്ദേഹം ജീവിതം കഴിച്ചു കൂട്ടി. ഡാനിയേല്* കന്യാകുമാരി ജില്ലയിലെ അഗസ്*തീശ്വരം എന്ന സ്*ഥലത്ത്* ജീവിതസായാഹ്നം കഴിച്ചു കൂട്ടിയത്* കടുത്ത ദാരിദ്ര്യത്തിലായിരുന്നുവെന്ന്* ചേലങ്ങാട്* അദ്ദേഹത്തിന്റെ ജീവചരിത്രത്തില്* രേഖപ്പെടുത്തിയിരിക്കുന്നു. കഷ്*ടതയനുഭവിക്കുന്ന കലാകാരന്മാര്*ക്കായുള്ള പെന്*ഷന്* കിട്ടാനായി കേരള സര്*ക്കാരിന്* ഡാനിയേല്* അപേക്ഷ സമര്*പ്പിച്ചിരുന്നു. പക്ഷേ ഡാനിയേല്* തമിഴ്*നാട്ടുകാരനാണെന്ന കാരണം പറഞ്ഞ്* അപേക്ഷ സര്*ക്കാര്* നിരസിക്കുകയാണുണ്ടായത്*.


പൃഥ്വിരാജാണ്* സെല്ലുലോയിഡില്* ജെ.സി. ഡാനിയേലിന്റെ വേഷത്തിലെത്തുന്നത്*. പുതുമുഖമായ ചാന്ദ്*നിയാണ്* റോസിയാകുന്നത്*. മംമ്*ത മോഹന്*ദാസ്* ജെ.സി. ഡാനിയേലിന്റെ ഭാര്യ ജാനറ്റായി അഭിനയിച്ചിരിക്കുന്നു. അവഗണനയുടെയും മറവിയുടേയും ചാരം മൂടിക്കിടന്നിരുന്ന ജെ.സി. ഡാനിയേലിന്റെ കഥ ആദ്യമായി എഴുതിയ മലയാളത്തിലെ പ്രമുഖ സിനിമാചരിത്രകാരനായിരുന്ന ചേലങ്ങാട്ട്*
ഗോപാലകൃഷ്*ണനായി ശ്രീനിവാസനാണ്* 'സെല്ലുലോയിഡി'ല്* അഭിനയിച്ചിരിക്കുന്നത്*.


ചേലങ്ങാടിന്റെ ജെ.സി. ഡാനിയേലിന്റെ ജീവചരിത്രം, വിനു എബ്രാഹാം റോസിയുടെ ജീവിതകഥ ആധാരമാക്കി എഴുതിയ 'നഷ്*ടനായിക' എന്ന നോവല്* എന്നിവയെ അധികരിച്ചാണ്* കമല്* തന്റെ ഈ സിനിമ ഒരുക്കിയിരിക്കുന്നത്*. 'നഷ്*ട നായിക'യുടെ രചയിതാവായ വിനു എബ്രാഹാം തന്നെയാണ്* ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തും. ജെ.സി. ഡാനിയേലിന്റെ രണ്ടു ജീവിതകാലഘട്ടങ്ങളിലായാണ്* പൃഥ്വിരാജ്* ഈ ചിത്രത്തില്* പ്രത്യക്ഷപ്പെടുന്നത്*. 25 കാരനായും എഴുപതുകാരനായും.

Celluloid

Keywords: celluloid, celluloid gallery, film celluloid images, celluloid stay, celluloid new stills, celluloid prithviraj, celluloid jc daniel