തെലുങ്കിലെ പ്രമുഖ താരം ചിരഞ്*ജീവി സ്വന്തം നിര്*മ്മാണക്കമ്പനിയുടെ ബാനറില്* അക്ഷരയെ നായികയാക്കി ഒരു സിനിമ ഒരുക്കാനുള്ള പദ്ധതിയിടുന്നുണ്ടത്രെ. ചിരഞ്*ജീവിയുടെ സഹോദരനും നിര്*മ്മാതാവുമവയ നാഗബന്ധുവിന്റെ മകന്* വരുണ്* രാജാകും ഈ സിനിമയില്* അക്ഷരയുടെ നായികയെന്നും കേള്*ക്കുന്നു. അക്ഷരയുടെ സിനിമാപ്രവേശം സംബന്ധിച്ച്* കുടുംബാംഗങ്ങളാരും പ്രതികരിച്ചിട്ടില്ല.

എന്നാല്* ഇത്രവലിയ ഒരു നിര്*മ്മാണക്കമ്പനി ചിരഞ്*ജീവിയുടെ കുടുംബവുമായുള്ള അടുപ്പം തുടങ്ങിയ കാര്യങ്ങള്* പരിഗണിച്ച്* അക്ഷര ഈ പ്ര?ജക്*ടില്* അഭിനയിക്കുന്ന കാര്യത്തില്* കമല്* പൂര്*ണ്ണ പിന്തുണ നല്*കുമെന്നാണ്* പ്രതീക്ഷ. ഇപ്പോള്* അമ്മ സരികയ്*ക്കൊപ്പം മുംബൈയില്* താമസിക്കുന്ന അക്ഷരയുടെ സിനിമാരംഗ പ്രവേശത്തെക്കുറിച്ച്* ഊഹാപോഹങ്ങള്* പരക്കാന്* തുടങ്ങിയിട്ട്* ഏതാനും വര്*ഷങ്ങളായി. മണിരത്നം തന്റെ പുതിയ ചിത്രം കടലിലെ നായികയാക്കാന്* അക്ഷരയെ സമീപിച്ചിരുന്നതായി കേട്ടിരുന്നു. എന്നാല്* ഒന്നും പ്രാവര്*ത്തികമായില്ല.

അക്ഷരയ്*ക്ക് കൂടുതല്* താല്*പര്യം സംവിധായികയാകാനാണെന്ന്* കമല്* പറഞ്ഞതായും വാര്*ത്തകള്* വന്നു. 'സൊസൈറ്റി' എന്ന ഹിന്ദിച്ചിത്രത്തില്* രാഹുല്* ധൊലാക്കിയയുടെ അസിസ്*റ്റന്റ്* ഡയറക്*ടറായി അക്ഷര പ്രവര്*ത്തിക്കുകയും ചെയ്*തു. സെലിബ്രിറ്റി ക്രിക്കറ്റ്* ലീഗിന്റെ മത്സരങ്ങള്*ക്കിടെ ചേച്ചി ശ്രുതിക്കൊപ്പം ചെന്നൈ റീനോസിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട്* നിന്ന അക്ഷര മാധ്യമങ്ങളുടേയും സിനിമാക്കാരുടേയും ശ്രദ്ധാകേന്ദ്രമായതോടെയാണ്* വീണ്ടും സിനിമയുമായി ബന്ധപ്പെട്ട വാര്*ത്തകള്*ക്ക്* ജീവന്* വെച്ചു തുടങ്ങിയിരിക്കുന്നത്*


Keywords: actress akshara, akshara hassan, akshara images, akshara stills