അമ്പലപ്പുഴ പാല്*പ്പായസം .....

ഇതിന്റെ ആരംഭത്തെ കുറിച്ച് രണ്ട് ഐതിഹ്യം ഉണ്ട് ..!

ആദ്യത്തേത് ഇതാണ്.

ഇന്നത്തെ അമ്പലപ്പുഴ പണ്ട് ചെമ്പകശ്ശേരി എന്ന നാട്ടുരാജ്യം ആയിരുന്നു. അവിടുത്തെ രാജാവിന്റെ ഭര ദേവത ആയിരുന്നു അമ്പലപ്പുഴ കൃഷ്ണന്*. ചതുരംഗഭ്രാന്തന്* ആയിരുന്നു ചെമ്പകശ്ശേരി രാജാവ്.

ഒരിക്കല്* മത്സരത്തിനായി ഒരു വെല്ലുവിളി നടത്തി. ആരും അത് ഏറ്റെടുത്തില്ല. ഒരുസാധു മനുഷ്യന്* മുന്നോട്ടു വന്ന് ആ വെല്ലുവിളി ഏറ്റെടുത്തു. രാജാവ് കളിയില്* തോറ്റാല്* അറുപത്തിനാല് കളങ്ങള്* ഉള്ള ചതുരംഗ പലകയില്* ആദ്യത്തെ കളത്തില്* ഒരു നെന്മണി, രണ്ടാമത്തേതില്* രണ്ട്, മൂന്നാമത്തേതില്* നാല്, നാലാമത്തേതില്* എട്ട്, ഇങ്ങനെ ഇരട്ടി ഇരട്ടി നെല്*മണികള്* പന്തയം വച്ചു.

കളിയില്* രാജാവ് തോറ്റു. രാജ്യത്തുള്ള നെല്ല് മുഴുവന്* അളന്നു വച്ചിട്ടും അറുപത്തിനാലാമത്തെ കളം എത്തിയില്ല. അപ്പോള്* സാധു മനുഷ്യന്റെ രൂപത്തില്* വന്ന കൃഷ്ണന്* തനി രൂപം കാണിച്ചു. രാജാവ് ക്ഷമ ചോദിക്കുകയും ദിവസവും പാല്*പ്പായസം നിവേദിച്ചു കടം വീട്ടാന്* ആവശ്യപ്പെട്ടു കൃഷ്ണന്* അപ്രത്യക്ഷന്* ആകുകയും ചെയ്തു എന്ന് ഒരു കഥ.

ഇനി രണ്ടാമത് മറ്റൊരു കഥ കൂടിയുണ്ട്.

ആനപ്രാംബാല്* എന്ന ദേശക്കാരനായ ഒരു തമിഴ് ബ്രാഹ്മണനില്* നിന്ന് രാജാവ് സൈനിക ചിലവിനായി കടം വാങ്ങിയ നെല്ല് പലിശ സഹിതം മുപ്പത്തിആറായിരം പറ ആയി. അത് കൊടുക്കാന്* തല്*കാലം രാജാവിന്റെ കയ്യില്* ഉണ്ടായിരുന്നില്ല. ഒരു ദിവസം രാജാവ് ക്ഷേത്ര ദര്*ശനത്തിനു വന്നപ്പോള്* എല്ലാവരുടെയും മുന്നില്*വച്ച്’എന്റെ കടം വീട്ടാതെ തേവരെ കാണരുത് ‘ എന്ന് ബ്രാഹ്മണന്* ശഠിക്കുകയും, രാജാവിന് അമ്പലത്തില്* പ്രവേശിക്കാന്* കഴിയാതെ വരികയും ചെയ്തു.

എന്നാല്* ചെമ്പകശ്ശേരി മന്ത്രി പാറയില്* മേനോന്* കൌശലക്കാരന്* ആയിരുന്നു. മുഴുവന്* ജനങ്ങളോടും ഉള്ള നെല്ല് കൊണ്ടുവരാന്* പറയുകയും, അത് ക്ഷേത്രത്തില്* കൂട്ടി ഇടുകയും ചെയ്തു. എന്നിട്ട് ഉച്ച ശീവേലിക്ക് മുന്*പ് അതെടുത്തു കൊണ്ട് പോകാന്* ബ്രാഹ്മണനോട് ആജ്ഞാപിച്ചു. ഒരു ചുമട്ടുകാരും എടുക്കാന്* വരരുത്. വന്നാല്* തല കാണില്ല എന്ന് രഹസ്യ നിര്*ദേശവും കൊടുത്തു. ബ്രാഹ്മണന്* പലരെയും സമീപിച്ചു. ആരും അടുത്തില്ല. അവസാനം കൊണ്ടുപോകാന്* നിവൃത്തി ഇല്ലാതെ ക്ഷേത്രത്തിലേക്ക് പാല്പ്പായസത്തിനായി ദാനം ചെയ്യുകയും അതിന്റെ പലിശ കൊണ്ട് ദിവസവും പാല്*പ്പായസം നടത്താന്* നിര്*ദേശിക്കുകയും ചെയ്തു. എന്തായാലും അങ്ങനെ ഏറ്റവും രുചികരമായ ഒരു നിവേദ്യം നമുക്ക് കിട്ടി ..!

ഇപ്പോഴത്തെ കണക്ക് അനുസരിച്ച് പാല് 71 ലിറ്റര്*, വെള്ളം 284 ലിറ്റര്*, അരി 8.91 ലിറ്റര്*, പഞ്ചസാര 15.84 കിലോഗ്രാം എന്നിങ്ങനെ അളവ് കണക്കാക്കിയാണ് പായസം ഉണ്ടാക്കുന്നത്. രാവിലെ 6.മണിക്ക് തന്നെ വലിയൊരു വാര്*പ്പില്* വെള്ളം തിളപ്പിച്ച് ഒരുമണിക്കൂറിന് ശേഷം പാല് ചേര്*ത്ത് സാവധാനത്തില്* വറ്റിച്ച് വെള്ളം വറ്റി പാല് കുറുകിയ ശേഷം അരി ചേര്*ത്ത് അരി അതില്* വെന്ത് പാലിന്റെ പത്തില്* ഒന്ന് ഭാഗം വറ്റി കഴിയുമ്പോള്* പഞ്ചസാര ചേര്*ത്ത് പാകമാക്കും.

ഇനി ഇത് വീട്ടില്* ഉണ്ടാക്കാന്* ശ്രമിച്ചാല്* ഇവിടെ ഉണ്ടാക്കുന്ന രുചി കിട്ടില്ല എന്ന് പ്രത്യേകം പറയട്ടെ. അമ്പലപ്പുഴ പാല്പ്പായസത്തിന്റെ രുചി അനുഭവിച്ച തിരുവിതാംകൂര്* മഹാരാജാവായ മാര്*ത്താന്ധവര്*മ്മ കൃത്യമായ് ചേരുവകകള്* ചേര്*ത്ത് തിരുവിതാംകൂര്* കൊട്ടാരത്തില്* അത് ഉണ്ടാക്കി നോക്കി. പക്ഷെ ആ രുചി കിട്ടിയില്ല. കാരണം തിരക്കിയപ്പോള്* അമ്പലപ്പുഴ ക്ഷേത്ര കിണറ്റിലെ വെള്ളം തന്നെ വേണം എന്ന് മനസിലാക്കി അത് കൊണ്ടുവന്ന് പാല്*പ്പായസം വച്ചപ്പോള്* അതേ രുചി കിട്ടി എന്നും ഒരു കഥകൂടി ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്...



Keywords:ambalapuzha palpayasam,King Marthandavarma ,King of Thiruvithamkoor,temple of Ambalappuzha,stories