-
ലണ്ടന്* ഒളിമ്പിക്*സില്* ചൈന ഒന്നാമതെത്തു&#
ലണ്ടന്*: ഒളിമ്പിക്*സിന് മുന്നോടിയായുള്ള പ്രവചനങ്ങള്* ഇത്തവണയും തകര്*ത്തുനടക്കുന്നുണ്ട്. ഇത്തവണത്തെ ഒളിമ്പിക്*സില്* ചൈന ഒന്നാംസ്ഥാനത്തെത്തുമെന്നാണ് ആദ്യപ്രവചനം. ചൈന, അമേരിക്ക,റഷ്യ എന്നീ രാജ്യങ്ങള്* യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളില്* ഇടംപിടിക്കുമെന്നും പ്രവചനത്തില്* പറയുന്നു.
ജര്*മ്മനിയിലെ റൂര്* യൂണിവേഴ്*സിറ്റി ഓഫ് ബോഷുമിലെ ഒരുകൂട്ടം വിദഗ്ധന്*മാരാണ് ഇത്തരമൊരു പ്രവചനം നടത്തിയിരിക്കുന്നത്. രാജ്യങ്ങളുടെ കായിക രംഗത്തെ പിന്*കാലപ്രകടങ്ങളും രാഷ്ട്രീയം, സാമ്പത്തികം, ജനസംഖ്യാ അനുപാതം, എന്നിവയെല്ലാം നിരീക്ഷിച്ചുകൊണ്ടാണ് ഈ പ്രവചനം.
ലണ്ടനിലെ കാലാവസ്ഥയോട് നന്നായി പൊരുത്തപ്പെടാന്* കഴിയുക ബ്രിട്ടന്റെ താരങ്ങള്*ക്കായിരിക്കുമെന്നും പ്രവചനം നടത്തിയ വിദഗ്ധര്* അഭിപ്രായപ്പെടുന്നു.
ചൈനയ്ക്ക് 102ഉം, അമേരിക്കയ്ക്ക് 100ഉം, റഷ്യയ്ക്ക് 71 ഉം മെഡലുകള്* ലഭിക്കും. നാലാം സ്ഥാനത്തെത്തുക ആതിഥേയരായ ബ്രിട്ടണായിരിക്കും. ബ്രിട്ടന് 57 മെഡലുകള്* ലഭിക്കും. 43 മെഡലുകളോടെ ഓസ്*ട്രേലിയ ആയിരിക്കും മെഡല്*വേട്ടയില്* അഞ്ചാം സ്ഥാനത്ത്. ഫ്രാന്*സ്(39), ജര്*മ്മനി(36), സൗത്ത് കൊറിയ(31), ക്യൂബ(29), ബ്രസീല്*(28) എന്നീ രാജ്യങ്ങളായിരിക്കും തുടര്*ന്നുവരുന്ന സ്ഥാനങ്ങളിലെന്നും പറയുന്നു.
കഴിഞ്ഞ രണ്ട് ഒളിമ്പിക്*സിലും ഇവര്* നടത്തിയ പ്രവചനം ഏകദേശം കൃത്യമായിരുന്നു. അതുകൊണ്ട് തന്നെ ഇവരുടെ പ്രവചനം അങ്ങനെ തള്ളിക്കളയാനാവില്ലെന്നാണ് ഒളിമ്പിക് വിദഗ്ധരുടെ അഭിപ്രായം.
Keywords: London olympics, London olympics new news, London olympics latest news, London olympics starting, london olympics china
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks