വിശ്വ സൗന്ദര്യത്തിന്റെ നേര്*രൂപം മര്*ലിന്* മണ്*റോ തിരശീലയൊഴിഞ്ഞിട്ട് ഇന്ന് അന്*പതാണ്ട് തികയുന്നു . തന്റെ വശ്യസൗന്ദര്യംകൊണ്ട് ലോകം മുഴുവന്* കീഴടക്കിയ ഹോളിവുഡ് സുന്ദരിയ്ക്ക് മണ്*മറഞ്ഞ് വര്*ഷങ്ങള്* ഏറെ കഴിഞ്ഞെങ്കിലും ആരാധക സമ്പത്തില്* ഒട്ടും കുറവു വന്നിട്ടില്ല. 1940 കളില്*മോഡലയായി കരിയര്* ആരംഭിച്ച മര്*ലിന്* അഭിനേത്രിയായും പോപ് താരമായും പിന്നെ ഹോളിവുഡില്* സജീവമായി. 1960 കള്* മര്*ലിന്റെ സുവര്*ണ്ണകാലഘട്ടമായിരുന്നു.
ഹോളിവുഡിലെ അതികായകന്*മാര്*ക്കൊപ്പമൊക്കെ തിരശീലയില്* മിന്നിമറഞ്ഞ മര്*ലിന്* വിവാദങ്ങളുടെ കൂടി കൂട്ടുകാരിയായിരുന്നു. തുണയായി നിന്ന സൗന്ദര്യം തന്നെ അവരെ പലപ്പോഴും വഴിതെറ്റിച്ചു. ഹാസ്യാത്മകവും സെക്*സിയുമായ കഥാപാത്രങ്ങളായിരുന്നു മര്*ലിന്* ആദ്യകാലത്തൊക്കെ ചെയ്തിരുന്നത്. ആ കഥാപാത്രങ്ങള്* തന്നെ അവരെ ഹോട്ട് നടിയെന്ന സിംബലിലെത്തിച്ചു. എന്നാല്* 60 കളുടെയും തന്റെ കരിയറിന്റയും അവസാനഘട്ടത്തില്* മര്*ലിന്* ഗൗരവമേറിയ കഥാപാത്രങ്ങള്* തെരഞ്ഞെടുക്കാന്* ശ്രദ്ധിച്ചു.
എങ്കിലും നിരാശയും അതിലേറെ അവഗണനയും നിറഞ്ഞതായിരുന്നു അവരുടെ അവസാന ജീവിതകാലം എന്നുവേണം പറയാന്*.
സന്തോഷവതിയായിരിക്കുമ്പോള്* മരിക്കാന്* ആഗ്രഹിച്ച മര്*ലിന്* 37 വയസില്* സ്വയം ഒടുങ്ങിയത് എന്തിനുവേണ്ടിയായിരുന്നു എന്ന ചോദ്യം അവശേഷിപ്പിചുകൊണ്ടായിരുന്നു. പക്ഷേ മണ്*മറഞ്ഞ് 50 വര്*ഷം പിന്നിടുമ്പോഴും ഇന്നും ആ സൗന്ദര്യത്തിന്റെ നേര്*രൂപത്തിന് കോട്ടമൊട്ടും തട്ടിയിട്ടില്ല എന്ന് ലോകമെമ്പാടുമുള്ള ആരാധകര്* വിളിച്ചുപറയുന്നു.
അത്രമാത്രം തലമുറകളെ സ്വാധിനിച്ചുകൊണ്ടിരിക്കുന്ന സൗന്ദര്യറാണിയാണ് മര്*ലിന്* മണ്*റോ. അതുകൊണ്ടു തന്നെയാണ്*ന തന്റെ സൗന്ദര്യം തന്നെയാണ് തന്റെ ശക്തിയെന്ന് മര്*ലിന്* വിളിച്ചു പറയുന്നത്.


Keywords: Marilyn Monroe, Marilyn Monroe's 50th death anniversary,